'പണമുണ്ടായാലും സന്തോഷമുണ്ടാകില്ല..'; ആ പഴഞ്ചൊല്ല് മാറ്റാന്‍ സമയമായി, പുതിയ പഠന റിപ്പോര്‍ട്ട് കണ്ടോ
18 നും 65 നും ഇടയില്‍ പ്രായമുള്ള 33391 ആളുകളില്‍ ആണ് സര്‍വേ നടത്തിയത്. പ്രതിവര്‍ഷം 10000 ഡോളര്‍ ആയിരുന്നു ഇവര്‍ക്ക് വരുമാനം

പണം കൊടുത്ത് സന്തോഷം വാങ്ങാന്‍ പറ്റില്ല എന്നത് എല്ലാ നാട്ടിലും ഉള്ള ഒരു പഴയ പ്രയോഗമാണ്. എല്ലാം സമ്പത്തും ഉണ്ടെങ്കിലും ജീവിതത്തില്‍ സന്തോഷം വരിക മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ സമാധാനത്തോടെയിരിക്കുമ്പോഴാണ് എന്നുള്ളതാണ് പൊതുവെ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്നാല്‍ ഈ പഴയ പ്രയോഗം മാറ്റാന്‍ സമയമായി എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന പഠനങ്ങള്‍ പറയുന്നത്. പണമുള്ളവര്‍ക്ക് സന്തോഷമുണ്ടാക്കാന്‍ കഴിയും എന്നാണ് നൊബെല്‍ ജേതാവ് അംഗമായ ഒരു സമിതി നടത്തിയ ഗവേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്.
പതിറ്റാണ്ടുകളായി സാമ്പത്തിക വിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു ചോദ്യമായിരുന്നു ഇത്. നൊബെല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡാനിയല്‍ കാഹ്നെമാനും പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെയും പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെയും മാത്യു കില്ലിംഗ്സ്വര്‍ത്തും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

വരുമാനത്തിലുണ്ടാകുന്ന വര്‍ധനവ് വ്യക്തികളുടെ സന്തോഷത്തിലും പ്രതിഫലിക്കുന്നുണ്ട് എന്നാണ് പഠനത്തില്‍ പറയുന്നത്. 2010 ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പണം ഒരു പോയന്റിന് അപ്പുറത്തേക്ക് സന്തോഷം വര്‍ധിപ്പിക്കാന്‍ കാരണമാകില്ല എന്നായിരുന്നു പറഞ്ഞത്.
എന്നാല്‍ കഴിഞ്ഞ മാസത്തെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പണത്തിന് സന്തോഷത്തെ സ്വാധീനിക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. മുമ്പത്തെ പഠനത്തിന്റെ രണ്ട് രചയിതാക്കളില്‍ ഒരാളായിരുന്നു കാനെമാന്‍. ഡാനിയല്‍ കാഹ്നെമാനും മാത്യു കില്ലിംഗ്സ്വര്‍ത്തും യു എസില്‍ 18 നും 65 നും ഇടയില്‍ പ്രായമുള്ള 33391 ആളുകളില്‍ ആണ് സര്‍വേ നടത്തിയത്.
പ്രതിവര്‍ഷം ഇവര്‍ക്ക് 10000 ഡോളര്‍ ആയിരുന്നു വരുമാനം ഉണ്ടായിരുന്നത്. ഇത് അടിസ്ഥാനമാക്കി ഇവരുടെ ജീവിത നിലവാരം 'വളരെ മോശം' മുതല്‍ 'വളരെ നല്ലത്' വരെ എന്നിങ്ങനെ രേഖപ്പെടുത്താനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഉയര്‍ന്ന വരുമാനം കൊണ്ട് സന്തോഷം മെച്ചപ്പെടുന്നു എന്ന നിഗമനത്തില്‍ ആണ് ഗവേഷണത്തിന് ശേഷം എത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഉയര്‍ന്ന വരുമാനം സന്തോഷ സൂചികയില്‍ വലിയ വ്യത്യാസം വരുത്താത്ത 15 ശതമാനം ആളുകളും ഉണ്ട് എന്നാണ് ഗവേഷണത്തില്‍ പറയുന്നത്. അതേസമയം പണം അല്ല എല്ലാത്തിന്റേയും അടിസ്ഥാനം എന്ന മുന്നറിയിപ്പും ഗവേഷകര്‍ നടത്തുന്നുണ്ട്. സന്തോഷത്തിന്റെ നിരവധി മാനദണ്ഡങ്ങളില്‍ ഒന്ന് മാത്രമാണ് പണം എന്നാണ് എന്ന് മാത്യു കില്ലിംഗ്സ്വര്‍ത്ത് തന്റെ പ്രസ്താവനയില്‍ പറയുന്നത്.












Click it and Unblock the Notifications