Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലെ കൊവിഡ് ബാധിതരിൽ എട്ട് ശതമാനവും ലോങ് കൊവിഡ് അനുഭവിക്കുന്നവരെന്ന് സർവേ

ദുബായ്: കൊവിഡ് രോഗമുക്തി നേടിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചത് എട്ട് ശതമാനം പേരെന്ന് യുഎഇ സർവേ. കൊവിഡ് പോസിറ്റീവായവരിൽ രണ്ടാഴ്ചക്കിടെ അബുദാബി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർവേയിൽ 92 ശതമാനം ആളുകൾക്കും കൊവിഡ് നെഗറ്റീവായതിന് ശേഷം സ്ഥിരമായ കൊവിഡ് ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും പഠനം പറയുന്നു.

രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തിയ സർവേയിൽ 2,000 പേരാണ് പങ്കെടുത്തത്. പ്രതികരിച്ചവരിൽ അഞ്ച് ശതമാനം മാത്രമാണ് ദീർഘനാൾ നാളുകൾ നീണ്ടുനിൽക്കുന്ന കൊവിഡിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്നങ്ങളുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ഒന്നോ രണ്ടോ മാസമോ അതിലധികമോ നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങൾ അനുഭവിച്ചവരാണ്.

coronavirus49-1

മറ്റ് അന്താരാഷ്ട്ര പഠനങ്ങളുമായി ബന്ധപ്പെട്ട് എട്ട് ശതമാനം പേർ മാത്രമാണ് ഇത്തരത്തിൽ കോവിഡ് അനുഭവിച്ചത്. മുപ്പത്തിയൊമ്പത് ശതമാനം പേർക്ക് ഒരാഴ്ച വരെ ചില ലക്ഷണങ്ങളും അഞ്ച് ശതമാനം പേർക്ക് എട്ട് ആഴ്ചയോ അതിൽ കൂടുതലോ ഒരു ലക്ഷണമെങ്കിലും അനുഭവപ്പെട്ടുവെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് ബാധിതരിൽ മാനസികാവസ്ഥയിലും ഊർജ്ജ നിലയിലുമുള്ള മാറ്റങ്ങൾ ദീർഘനാൾ നീണ്ടുനിൽക്കുന്ന കോവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളാണെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് ബാധിച്ച 52 ശതമാനം ആളുകൾക്ക് ക്ഷീണം അനുഭവപ്പെട്ടു, 35 ശതമാനം പേർക്ക് തുടർച്ചയായ ചുമയും 27 ശതമാനം പേർക്ക് നെഗറ്റീവ് മാനസികാവസ്ഥയും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സർവേയിൽ പറയുന്നു.

Recommended Video

cmsvideo
    Canada cancelled all flight services from India | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+