കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ പുതിയ വൈറസ്; മഹാമാരി; മനുഷ്യരിലും കണ്ടെത്തി; മുന്‍കരുതല്‍ ഇല്ലെങ്കില്‍ അതിവേഗം പടരും

  • By News Desk
Google Oneindia Malayalam News

ദില്ലി: ലോകം മുഴുവന്‍ കൊറോണ വൈറസ് രോഗത്തിന്റെ പിടിയിലാണ്. ചൈനയില്‍ നിന്നും തുടക്കമിട്ട് കൊറോണ വൈറസ് ബാധ ഇന്ന് ലോകത്ത് ലക്ഷകണക്കിന് ആളുകളുടെ ജീവനെടുത്തു. മനുഷ്യരില്‍ അങ്ങേയറ്റം അപകടകരമായി മാറിയേക്കാവുന്നപുതിയ ഇനം വൈറസിനെ ചൈനയില്‍ കണ്ടെത്തി. പുതിയ ഇനം പന്നി പനി വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത് ഗവേഷകര്‍ പറഞ്ഞു.

അണ്‍ലോക്ക് 2: അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് തുടരും, സ്കൂളും തുറക്കില്ല, നിര്‍ദേശങ്ങള്‍ ഇങ്ങനെഅണ്‍ലോക്ക് 2: അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് തുടരും, സ്കൂളും തുറക്കില്ല, നിര്‍ദേശങ്ങള്‍ ഇങ്ങനെ

കാഞ്ഞിരപ്പള്ളി മുതല്‍ പൂഞ്ഞാര്‍ വരെ 10 സീറ്റുകള്‍ ഉറപ്പ്; ജോസിനെ കൂട്ടിയാല്‍ ഇടതിന്‍റെ നേട്ടങ്ങള്‍കാഞ്ഞിരപ്പള്ളി മുതല്‍ പൂഞ്ഞാര്‍ വരെ 10 സീറ്റുകള്‍ ഉറപ്പ്; ജോസിനെ കൂട്ടിയാല്‍ ഇടതിന്‍റെ നേട്ടങ്ങള്‍

 ജി 4

ജി 4

2009 ല്‍ ലോകത്ത് പടര്‍ന്നു പിടിച്ച പന്നിപനിയോട് സാമ്യതയുള്ള അപകടകാരിയായ മറ്റൊരു വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നു. ജി 4 എന്നാണ് െൈവറസിന്റെ പേര്. ഇത് മനുഷ്യരില്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനകം തന്നെ മനുഷ്യരിലും ഈ രോഗണുവിനെ കണ്ടെത്തിയിട്ടുണ്ട്.

കൊവിഡ് ബാധയെ പോലെ തന്നെ ഭീതി

കൊവിഡ് ബാധയെ പോലെ തന്നെ ഭീതി

നിലവില്‍ ഉല്‍പ്പാദിപ്പിച്ചിട്ടുള്ള ഒരു വാക്‌സിനും ഈ രോഗാണുവില്‍ നിന്നും സംരക്ഷണം നല്‍കില്ലായെന്നതാണ് ഇത് കൊവിഡ് ബാധയെ പോലെ തന്നെ ഭീതി സൃഷിടിക്കുന്നത്. 2011 മുതല്‍ 2018 വരെ 10 ചൈനീസ് പ്രവിശ്യകളിലേയും വെറ്റിനറി ഹോസ്പ്റ്റലുകളിലേയും അറവുശാലകളില്‍ നിന്നും 30000 സ്രവങ്ങള്‍ ഗവേഷകര്‍ ശേഖരിക്കുകയും ഐസൊലേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ ഭൂരിഭാഗവും 2016 മുതലാണ് പ്രധാനമായും പെരുകുന്നത്.

Recommended Video

cmsvideo
India bans 59 chinese apps including tiktok
നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍

നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍

പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതുമായ വ്യവസായ തൊഴിലാളികളേയും സൂഷ്മമായി നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രൊസീഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ജേണലില്‍ ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.

 മനുഷ്യരിലേക്ക്

മനുഷ്യരിലേക്ക്

വൈറസ് ഇതിനകം തന്നെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നതിന് യാതൊരു തെളിവുകളും കണ്ടെത്തിയിട്ടില്ല. പന്നി ഫാമുകളില്‍ തൊഴില്‍ എടുക്കുന്ന തൊഴിലാളികളേയും ഒപ്പം പന്നികളുമായി ഇടപെടുന്ന മനുഷ്യരേയും നിരീക്ഷണ വിധേയമാക്കാനാണ് തീരുമാനം.

കൊവിഡ് മഹാമാരി

കൊവിഡ് മഹാമാരി

ഇതിനകം തന്നെ ചൈനയില്‍ നിന്നും ഉത്ഭവിച്ച കൊവിഡ് മഹാമാരി വലിയ വിപത്താണ് സൃഷ്ടിച്ചത്. ലോകത്ത് കൊവിഡ് ബാധിതര്‍ 1.03 കോടി പിന്നിട്ടു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഒരു കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരം പേര്‍ക്കാണ് ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത്. 5.07000 പേര്‍ ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

അമേരിക്ക

അമേരിക്ക

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 26.75 ലക്ഷം പേര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു. 128752 പേരാണ് അമേരിക്കയില്‍ ഇതിനകം തന്നെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ബ്രസീലില്‍ കൊവിഡ് ബാധിതര്‍ 13.68 ലക്ഷം പേരാണ്.

ഇന്ത്യയില്‍

ഇന്ത്യയില്‍

ഇന്ത്യയില്‍ തിങ്കളാഴ്ച്ച 19459 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രേഖപ്പെടുത്തിയത് 5,48318 കേസുകള്‍. 24 മണിക്കൂറിനിടെ 380 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 16475 പേരാണ്.

English summary
New Swine Flu Found in China; Capable to Triggering a Pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X