തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ മക്കയില്‍ ഹറം ടാക്സി വരുന്നു
റിയാദ്: പുണ്യനഗരമായ മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച ഗതാഗത സൗകര്യം ഒരുക്കുന്നതിന് പുതിയ ടാക്സി സംവിധാനവുമായി അധികൃതര്‍. 'ഹറം ടാക്സി' എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഹറം പള്ളിയുമായി സമീപ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ ടാക്സി സംവിധാനം. തീര്‍ഥാടകര്‍ക്ക് സഹായകമായ വിവിധ സജ്ജീകരണങ്ങളോടെയാണ് ഹറം ടാക്സികള്‍ രംഗത്തിറക്കുകയെന്നു മക്ക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെ പൊതു ഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍ റുമൈഹ് പറഞ്ഞു. മറ്റു ടാകിസ്കള്ക്ക് ഹറം മേഖലയില്‍ പ്രവേശനം അനുവദിക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.
പുതിയ ടാക്സികളില്‍ മുന്നിലും പിന്നിലുമായി യാത്ര ചെയ്യുന്നവര്‍ക്ക് കാണാന്‍ പാകത്തില്‍ സ്ക്രീനുകളുണ്ടാകും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സ്ഥലങ്ങളെ കുറിച്ചുള്ള അറിയിപ്പുകള് എന്നിവയ്ക്കു പുറമെ, ടാക്സി നിരക്ക് പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഡ്രൈവറെയും വാഹനത്തെയും ടാക്സി കമ്പനിയെയും പ്രതിപാദിക്കുന്ന വിവരങ്ങളും സൗദിയെ കുറിച്ച് പരിചയപ്പെടുത്തുന്ന വിവിധ ഭാഷകളിലുള്ള ഉള്ളടക്കവും സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

ജി.പി.എസ് സംവിധാനം, ഓണ്‍ലൈന്‍ വഴി വാടക നല്‍കാനുള്ള സൗകര്യം, ബില്‍ പ്രിന്റിംഗ് സംവിധാനം തുടങ്ങിയവയും ഹറം ടാക്സികളില്‍ ഉണ്ടായിരിക്കും. ആറു മാസത്തിനുള്ളില്‍ ഹറം ടാക്സികള്‍ക്ക് ലൈസന്‍സ് നല്കി തുടങ്ങും. ഒരു ലൈസന്‍സിക്ക് 200 ടാക്സി കാറുകള്‍ വരെ നിരത്തിലിറക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജിദ്ദയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖലയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും പി.ടി.എ ചെയര്മാന് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications