കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ മക്കയില്‍ ഹറം ടാക്‌സി വരുന്നു

  • By Desk
Google Oneindia Malayalam News

റിയാദ്: പുണ്യനഗരമായ മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച ഗതാഗത സൗകര്യം ഒരുക്കുന്നതിന് പുതിയ ടാക്‌സി സംവിധാനവുമായി അധികൃതര്‍. 'ഹറം ടാക്സി' എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഹറം പള്ളിയുമായി സമീപ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ ടാക്‌സി സംവിധാനം. തീര്‍ഥാടകര്‍ക്ക് സഹായകമായ വിവിധ സജ്ജീകരണങ്ങളോടെയാണ് ഹറം ടാക്സികള്‍ രംഗത്തിറക്കുകയെന്നു മക്ക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെ പൊതു ഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍ റുമൈഹ് പറഞ്ഞു. മറ്റു ടാകിസ്‌കള്‍ക്ക് ഹറം മേഖലയില്‍ പ്രവേശനം അനുവദിക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.

പുതിയ ടാക്സികളില്‍ മുന്നിലും പിന്നിലുമായി യാത്ര ചെയ്യുന്നവര്‍ക്ക് കാണാന്‍ പാകത്തില്‍ സ്‌ക്രീനുകളുണ്ടാകും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സ്ഥലങ്ങളെ കുറിച്ചുള്ള അറിയിപ്പുകള്‍ എന്നിവയ്ക്കു പുറമെ, ടാക്‌സി നിരക്ക് പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഡ്രൈവറെയും വാഹനത്തെയും ടാക്സി കമ്പനിയെയും പ്രതിപാദിക്കുന്ന വിവരങ്ങളും സൗദിയെ കുറിച്ച് പരിചയപ്പെടുത്തുന്ന വിവിധ ഭാഷകളിലുള്ള ഉള്ളടക്കവും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

 taxi-makkah

ജി.പി.എസ് സംവിധാനം, ഓണ്‍ലൈന്‍ വഴി വാടക നല്‍കാനുള്ള സൗകര്യം, ബില്‍ പ്രിന്റിംഗ് സംവിധാനം തുടങ്ങിയവയും ഹറം ടാക്സികളില്‍ ഉണ്ടായിരിക്കും. ആറു മാസത്തിനുള്ളില്‍ ഹറം ടാക്സികള്‍ക്ക് ലൈസന്‍സ് നല്‍കി തുടങ്ങും. ഒരു ലൈസന്‍സിക്ക് 200 ടാക്‌സി കാറുകള്‍ വരെ നിരത്തിലിറക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജിദ്ദയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖലയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും പി.ടി.എ ചെയര്‍മാന്‍ പറഞ്ഞു.
English summary
Taxis dedicated to serve Umrah pilgrims, worshipers and visitors to the Grand Mosque in Makah will be launched in six months, according to the Chairman of the Public Transport Authority (PTA) Rumaih Al-Rumaih
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X