കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജപാസ്‌പോര്‍ട്ടുകള്‍ കണ്ടെത്താന്‍ ദുബായ് വിമാനത്താവളത്തില്‍ ആധുനിക സംവിധാനം; വ്യാജന്മാർ കുടുങ്ങും

  • By Desk
Google Oneindia Malayalam News

ദുബായ്: ഈ വര്‍ഷം ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ടിലെ യാത്രക്കാരില്‍ നിന്ന് 1034 വ്യാജ പാസ്‌പോട്ടുകള്‍ പിടികൂടിയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ദുബായ് എമിഗ്രേഷന്‍) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. ജിഡിആര്‍എഫ്എ ദുബായ്ക്ക് കീഴിലുള്ള ഡോക്യുമെന്റ് എക്സാമിനേഷന്‍ കേന്ദ്രത്തിന്റെ സഹായത്തേടെയാണ് ഇത്രയും അധികം വ്യാജ പാസ്‌പ്പോര്‍ട്ടുകള്‍ പിടികൂടിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വ്യാജ രേഖകള്‍ കണ്ടത്താന്‍ സഹായിക്കുന്ന ഈ കേന്ദ്രത്തില്‍ കൃത്രിമ പാസ്‌പോര്‍ട്ടുകളും മറ്റു കെട്ടിച്ചമച്ച രേഖകളും കണ്ടത്താന്‍ അതിവേഗം സഹായിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളെടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രത്തിന്റെ മുഖ്യ ഉപദേഷ്ടാവ് അഖീല്‍ അഹമ്മദ് നജ്ജാര്‍ പറഞ്ഞു.

main

വിവിധ അതിര്‍ത്തി മാര്‍ഗങ്ങളിലൂടെ യുഎഇ യിലേക്കുള്ള നിയമലംഘകരുടെ പ്രവേശനം ഗൗരവമായി കണ്ട് കൊണ്ട് അവരെ എളുപ്പത്തില്‍ തടയാന്‍ ഈ കേന്ദ്രത്തിന്റെ സഹായം ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതിനൊപ്പം തന്നെ മറ്റു രാജ്യങ്ങളുടെ വ്യാജ റസിഡന്റ് രേഖകളും ,മറ്റു വ്യാജമായ ലൈസന്‍സുകളും യാത്രക്കാരില്‍ ഈ കേന്ദ്രത്തിന്റെ സഹായത്തേടെ വകുപ്പ് ഇതിനകം കണ്ടത്തിയിട്ടുണ്ട്.

ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രധാന രേഖകളും യഥാര്‍ത്ഥമായ പാസ്‌പോര്‍ട്ടുകളും കേന്ദ്രത്തിന്റെ ഡാറ്റാബേസില്‍ എപ്പോഴും ലഭ്യമാണ്. അത് കൊണ്ട് തന്നെ നിയമവിരുദ്ധമായി എത്തുന്നവരുടെ പാസ്‌പോട്ടിലെ പൊരുത്തകേടുകള്‍ ഈ കേന്ദ്രത്തിന് ഉടനടി കണ്ടത്താന്‍ കഴിയുമെന്ന് അല്‍ നജ്ജാര്‍ വിശദീകരിച്ചു. മാത്രവുമല്ല വ്യാജ പാസ്‌പ്പോര്‍ട്ടുകള്‍ തിരിച്ചറിയുവാന്‍ പ്രത്യേകം പരിശീലനം ലഭിച്ച 1700 എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കേന്ദ്രത്തില്‍ സേവനം ചെയ്യുന്നുമുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരുടെ ക്യത്രിമ രേഖകള്‍ ഈ കേന്ദ്രത്തിന്റെ സഹായത്തെടെ എളുപ്പത്തില്‍ കണ്ടത്താന്‍ കഴിയും.

hh

ഇങ്ങനെ വരുന്ന യാത്രക്കാരുടെ കേസുകള്‍ പലപ്പോഴും വിത്യസ്തമായിരുക്കും. സുരക്ഷാ അധികാരികളെ തെറ്റിദ്ധരിപ്പിച്ചു പാസ്‌പോര്‍ട്ടില്‍ വ്യത്യസ്മായി ചിലര്‍ മാറ്റങ്ങള്‍ വരുത്തുന്നു. പാസ്‌പ്പോര്‍ട്ട് ഇഷ്യു ചെയ്തിട്ടുള്ള യഥാര്‍ത്ഥ പേജ് നീക്കം ചെയ്തു പുതിയ പേജ് ഉള്‍പ്പെടുത്തി യാത്ര ചെയ്യുന്നു. മറ്റു ചിലര്‍ ഫോട്ടോയിലും പേജിലും,അതിലെ വാക്കുകളുടെ അക്ഷരത്തിലും മാറ്റം വരുത്തിയുള്ള ധാരാളം കേസുകളാണ് കഴിഞ്ഞ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. പാസ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉടമായല്ലാതെ മറ്റരാള്‍ ഒരു കാരണവശാലും അത് ഉപയേഗിക്കാന്‍ പാടുള്ളതല്ല.

കേന്ദ്രത്തിലുള്ള റിട്രോ ചെക്ക് എന്ന സാങ്കേതിക സംവിധാനത്തിലുടെ പാസ്‌പോര്‍ട്ടിലെ വിവിധ തരത്തിലുള്ള ക്യത്രിമങ്ങള്‍ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ വഴി കണ്ടത്താന്‍ ഏറെ സഹായിക്കുന്നുയെന്ന് അഖീല്‍ അഹ്മദ് അല്‍ നജ്ജാര്‍ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയും യാത്രക്കാരുടെ പാസ്‌പ്പോര്‍ട്ടുകള്‍ ക്യത്യമായി പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനും ഡോക്യുമെന്റ് എക്സാമിനേഷന്‍ സെന്ററിന്റെ സേവനം ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വിശദീകരിച്ചു.

English summary
new technique to find fake passport in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X