വീട്ടുസുരക്ഷയ്ക്ക് സുക്കറണ്ണന്റെ ഞെട്ടിപ്പിക്കുന്ന കണ്ടുപിടിത്തം... പേരാണെങ്കില്‍ അതിലും കിടിലന്‍
മകളുടെയും വീടിന്റെയും സുരക്ഷ ഉറപ്പാക്കാനായി പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ലൈറ്റ് ഓഫ് ചെയ്യാനും ഇഷ്ടമുള്ള പാട്ട് കേള്‍ക്കാനും സഹായിക്കും.
കാലിഫോര്‍ണിയ: എല്ലാവര്‍ഷവും പുതിയ എന്തെങ്കിലും കണ്ടുപിടിക്കാനും പഠിക്കാനുമായിരുന്നു ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ തീരുമാനം. 2016 ന് അവസാനം ഈ തന്റെ വര്‍ഷത്തെ കണ്ടുപിടുത്തം അവതരിപ്പിക്കുകയാണ് സുക്കര്‍ബര്‍ഗ്. വീടിന്റെ സുരക്ഷയ്ക്കായി
ഒരു ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നു.
ഫേസ്ബുക്ക് വഴി നിയന്ത്രിക്കാവുന്നതാണ് ഈ സുരക്ഷാ സംവിധാനം. അയേണ്‍ മാന്‍ സിനിമയിലെ ജാര്‍വിസിനോടാണ് തന്റെ പുതിയ കണ്ടുപിടുത്തത്തെ സുക്കര്‍ബര്‍ഗ് ഉപമിച്ചിരിക്കുന്നത്.

എന്തൊക്കെയാണ് ജാര്‍വിസിന്റെ പ്രവര്‍ത്തനങ്ങള്‍ - നിര്‍ദ്ദേശത്തിന് അനുസരിച്ച് വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യും, ഗേറ്റ് തുറക്കും, സുക്കര്‍ ബര്‍ഗിന്റെ ഭാര്യ പ്രസിലയുടെ ഇഷ്ടാനുസരണം ഉള്ള പാട്ടുകള്‍ വയ്ക്കും. തീര്‍ന്നില്ല ഒരു വയസ്സായ മകള്‍ മാക്‌സിനെ ഉറക്കം ഉണര്‍ത്തുകയും ചൈനീസ് ഭാഷ പഠിക്കാന്‍ സഹായിക്കുകയും ചെയ്യും. ഒരു അതിഥി വീട്ടിലെത്തുമ്പോള്‍ തന്നെ ജാര്‍വീസ് സുക്കര്‍ബഗിനും കുടുംബത്തിനും അലെര്‍ട്ട് നല്‍കും.
അമസോണിന്റെ അലക്‌സോ സര്‍വ്വീസിന് സമാനമാണ് ജാര്‍വിസിന്റെ പ്രവര്‍ത്തന രീതി. തിരക്കുകള്‍ക്കിടയിലും 100 മണിക്കൂറിലധികം ചെലവഴിച്ചാണ് ജാര്‍വീസ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മകളുടെ സുരക്ഷ മുന്‍ നിര്‍ത്തി ജാര്‍വിയില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു.
ഭാവിയില്‍ ഫേസ്ബുക്ക് ഓഫീസില്‍ കൂടി ആര്‍ട്ടിഫിഷല്‍ ആന്‍ഡ്രോയിഡ് സിസ്റ്റം നടപ്പിലാക്കാനാണ് പദ്ധതിയെന്നും ഫേസ്ബുക്ക് സിഇഒ വ്യക്തമാക്കുന്നു. ജാര്‍വിസിന്റെ കോഡിങ് രഹസ്യങ്ങള്‍ പരസ്യമാക്കാന്‍
തയ്യാറാണെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.












Click it and Unblock the Notifications