ദുബായ് ജെബൽ അലിയിൽ പുതിയ ക്ഷേത്രം; ദീപാവലിക്ക് വിശ്വാസികൾക്ക് തുറന്ന് നൽകും
ജെബല്‍ അലി; ദുബായില്‍ പുതിയ ഹിന്ദു ക്ഷേത്രം ഉയരുന്നു, ജെബല്‍ അലിയില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രം 2022 ഒക്ടോബറില്‍ ദീപാവലിയോടനുബന്ധിച്ച് വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
1950 ല്‍ നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ ബുർ ദുബായിലെ സൂക് ബനിയാസിലെ സിന്ധി ഗുരു ദർബാർ ക്ഷേത്രത്തിന്റെ തുടര്‍ച്ചയായാണ് ക്ഷേത്രം നിർമ്മിക്കുന്നത്.
പുതിയ ക്ഷേത്രത്തിന്റെ അടിത്തറയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. മറ്റ് നിർമ്മാണങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ വ്യവസായിയും സിന്ധി ഗുരു ദർബാർ ക്ഷേത്രത്തിലെ ട്രസ്റ്റികളിലൊരാളുമായ രാജു ഷ്രോഫ് പറഞ്ഞു. ഒന്നും രണ്ടും ബേസ്മെന്റുകളുടെ പൈലിംഗ്, ഷോർട്ടിംഗ്, കാസ്റ്റിംഗ് എന്നിവ ഇപ്പോൾ പൂർത്തിയായി. 2022 ദീപാവലി സമയത്ത് ക്ഷേത്രം തുറന്ന് നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് , ഷ്രോഫ് പറഞ്ഞു.
ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നടന്നത്. ജബൽ അലിയിലെ ഗുരു നാനാക്ക് ദർബാറിനോട് ചേർന്നാണ് പുതിയ ക്ഷേത്രം. ഇത് ദുബായിലെ ഒരു മത-ഇടനാഴിയാകും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നിരവധി പള്ളികൾ, സിഖ് ഗുരു നാനക് ദർബാർ, ഹിന്ദു ക്ഷേത്രം എന്നിവ ഒരിടത്ത് ഒരുങ്ങും, ഷ്രോഫ് വിശദീകരിച്ചു.
11 ഹിന്ദു ദേവതകളെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ വാസ്തുവിദ്യയില്‍ അറേബ്യന്‍ ശൈലിയും ഉണ്ടായിരിക്കും. സാംസ്കാരിക പരിപാടികൾ, മത സദസ്സുകൾ, ഒത്തുചേരലുകൾ തുടങ്ങിയവയ്ക്കായി 4,000 ചതുരശ്ര അടി വിസ്തീർണമുള്ള ഹാളും ഇവിടെ ഉണ്ട്.
'വനിതാ കമ്മീഷൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ജോസഫൈനും തീറെഴുതി കൊടുത്ത പാർട്ടി ഓഫീസ് അല്ല'
നേമത്ത് ബിജെപിയെ പൂട്ടിയേ തീരു; രണ്ടും കൽപ്പിച്ച് കോൺഗ്രസ്.. പുതിയ സർവ്വേ.. 3 പേരുകൾ.. നിർണായകം