വിദേശത്ത് നിന്നെത്തുന്നവർക്കുള്ള നടപടി പുതുക്കി അബുദാബി: പിസിആർ ടെസ്റ്റ് നിർബന്ധം, വാക്സിൻ എടുത്തവർക്ക് ഇളവ്
അബുദാബി: വിദേശയാത്രക്കാർക്ക് പുതിയ നിർദേശവുമായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റി. വിദേശത്ത് നിന്ന് അബുദാബിയിലേക്കെത്തുന്ന വിദേശ യാത്രക്കാർക്കും യുഎഇ പൌരന്മാർക്കുമുള്ള നടപടിക്രമങ്ങളാണ് പുറത്തിറക്കിയത്. ജൂലൈ അഞ്ച് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
ഗ്രീൻ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്സിൻ സ്വീകരിച്ച യാത്രക്കാർ രാജ്യത്തെത്തിയ ഉടൻ തന്നെ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. എന്നാൽ ഇവർ ക്വാറന്റൈനിൽ കഴിയേണ്ടതില്ല. അബുദാബിയിലെത്തി ആറാമത്തെ ദിവസം പിസിആർ ടെസ്റ്റ് നടത്തണം. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ നിർബന്ധമായും രാജ്യത്തെത്തിയാൽ ഉടൻ തന്നെ പിസിആർ ടെസ്റ്റ് എടുക്കേണ്ടത് നിർബന്ധമാണ്.

രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം
കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും വാക്സിൻ സ്വീകരിച്ച യുഎഇ പൗരന്മാർക്കും കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് ലഭിച്ച താമസക്കാർക്കും പ്രോട്ടോക്കോൾ ബാധകമാണ്. ഇക്കാര്യം അൽ ഹോസ്ൻ ആപ്പിലെ വാക്സിൻ റിപ്പോർട്ടിൽ രേഖപ്പെടുത്തേണ്ടതുണ്ട്.
ഗ്രീൻ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് വരുന്ന യുഎഇ പൌരന്മാർക്കും താമസക്കാർക്കും പിസിആർ ടെസ്റ്റ് ചെയ്താൽ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതില്ല. തുടർന്ന് 6, 12 എന്നീ ക്രമത്തിലുള്ള ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ രാജ്യത്തെത്തിയ ഉടൻ പിസിആർ ടെസ്റ്റ് നടത്തുകയും തുടർന്ന് 12 ദിവസം ക്വാറന്റൈനിൽ കഴിയുകയും വേണം. തുടർന്ന് 11ാമത്തെ ദിവസം പിസിആർ ടെസ്റ്റ് നടത്തേണ്ടതുണ്ട്.
അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍; ഫോട്ടോഷൂട്ട് കണ്ട് മലയാളി ആരാധകര്‍ ഞെട്ടലില്‍












Click it and Unblock the Notifications