കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍ പ്രധാനമന്ത്രിക്കെതിരായ കൊലപാതക ശ്രമത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഹമാസ്

  • By Desk
Google Oneindia Malayalam News

ഗസ: പലസ്തീന്‍ അതോറിറ്റി പ്രധാനമന്തരി റാമി ഹമദല്ലയുടെ ഗസ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന്റെ വാഹനവ്യാഹത്തിനു നേരെയുണ്ടായ സ്‌ഫോടനത്തില്‍ പുതിയ വഴിത്തിരിവ്. ആക്രമണത്തിന് പിന്നില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് ഹമാസ് വ്യക്തമാക്കി. ഗസ കേന്ദ്രമായി ഭരണം നടത്തുന്ന ഹമാസിന്റെ ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് മന്ത്രാലയം വക്താവ് ഇയാദ് അല്‍ ബസ്സാം പറഞ്ഞു.

കഴിഞ്ഞ മാസം ഗസയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമാക്കിയായിരുന്നു ബോംബ് സ്‌ഫോടനം നടന്നത്. സംഘത്തോടൊപ്പം ഫലസ്തീന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ മാജിദ് ഫറജുമുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ ഇരുവരും രക്ഷപ്പെട്ടെങ്കിലും ഏതാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. വാഹനവ്യൂഹം ബൈത്ത് ഹനൂന്‍ ചെക്കിപോയിന്റ് കടന്നയുടനെയായിരുന്നു സ്‌ഫോടനം.

 rami

ഫലസ്തീന്‍ അതോറിറ്റി ഇന്റലിജന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും മാജിദ് ഫറജിന്റെ ഉപദേശകനുമായ ബഹ ബലൂഷയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് ഹമാസ് വക്താവ് വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. പ്രതികള്‍ കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. അതേസമയം, ഒരു സ്ഥാപനമെന്ന നിലയില്‍ ഫലസ്തീന്‍ അതോറിറ്റി ഇന്റലിജന്‍സ് വിഭാഗത്തിന് സംഭവത്തില്‍ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഘം ഹമാസ് നേതാക്കളെയും ഫലസ്തീന്‍ അനുരഞ്ജനവുമായി ബന്ധപ്പെട്ട് ഗസയിലേക്കെത്തുന്ന ഈജിപ്ത് പ്രതിനിധി സംഘത്തെയും ആക്രമിക്കാന്‍ പദ്ധതിയിട്ടതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 gazaa-blast-new

എന്നാല്‍ ഹമാസിന്റെ കണ്ടെത്തല്‍ ഫലസ്തീന്‍ അതോറിറ്റി തള്ളി. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഹമാസ് പുതിയ നാടകങ്ങള്‍ മെനയുകയാണെന്ന് ഫതഹ് വക്താവ് ഉസാമ അല്‍ ഖവാസ്മി ആരോപിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ ഹമാസാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നേരത്തേ ആരോപിച്ചിരുന്നു.

'അവര്‍ സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കേണ്ടതില്ല. അവരില്‍ നിന്ന് ഒരു വിവരവും ഞങ്ങള്‍ക്കു വേണ്ട. കാരണം നമുക്ക് കൃത്യമായി അറിയാം, സംഭവത്തിന് പിന്നില്‍ ഹമാസായിരുന്നുവെന്ന്'- എന്നായിരുന്നു അബ്ബാസിന്റെ പ്രസ്താവന.

English summary
An official in the Hamas-administered Gaza Strip has accused a senior intelligence officer in the Palestinian Authority (PA) of involvement in the bomb blast that targeted the West Bank-based Palestinian prime minister's convoy last month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X