Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററിന് പുതിയ സിഇഒ ഉടന്‍ വരും: മനസ്സില്‍ തീരുമാനിച്ച് ഉറപ്പിച്ച് ഇലോണ്‍ മസ്‌ക്

മസ്‌കിന്റെ മനസ്സില്‍ മാത്രമാണ് ആരാണ് വരാന്‍ പോകുന്നത് എന്ന കാര്യമുള്ളതെന്നാണ് റിപ്പോര്‍ട്ട്. മസ്‌ക് തന്നെയാണ് പുതിയ സിഇഒ ഇന്‍സൈഡര്‍ ആയിരിക്കുമെന്ന സൂചന നല്‍കിയത്.

elon musk

വാഷിംഗ്ടണ്‍: ട്വിറ്ററിന് പുതിയ സിഇഒ ഉടന്‍ വരുന്നു. ട്വിറ്ററിന്റെ ഇന്‍സൈഡറായ വ്യക്തിയായിരിക്കും സിഇഒ ആവുകയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇലോണ്‍ മസ്‌ക് ചുമതലയേറ്റെടുത്തതിന് പിന്നാലെ പരാഗ് അഗര്‍വാളിനെ പുറത്താക്കിയിരുന്നു.

അതിന് ശേഷം സിഇഒ പദവിയില്‍ ആരുമുണ്ടായിരുന്നില്ല. അവിടേക്കാണ് പുതിയ ആള്‍ വരുന്നത്. നിലവില്‍ മസ്‌ക് തന്നെയാണ് സിഇഒ പദവിയില്‍ ഉള്ളത്. ട്വിറ്ററിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും അദ്ദേഹമാണ് നോക്കിയിരുന്നത്.

ഈ വര്‍ഷം അവസാനത്തോടെ അദ്ദേഹം ആ പദവിയില്‍ നിന്ന് രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പകരം ഒരാളെ നിയമിക്കാനും മസ്‌ക് തീരുമാനിക്കുകയായിരുന്നു.

മസ്‌കിന്റെ മനസ്സില്‍ മാത്രമാണ് ആരാണ് വരാന്‍ പോകുന്നത് എന്ന കാര്യമുള്ളതെന്നാണ് റിപ്പോര്‍ട്ട്. മസ്‌ക് തന്നെയാണ് പുതിയ സിഇഒ ഇന്‍സൈഡര്‍ ആയിരിക്കുമെന്ന സൂചന നല്‍കിയത്. സ്റ്റീവ് ഡേവിസായിരിക്കും ആ വ്യക്തിയെന്നാണ് സൂചന.

twitter

ട്വിറ്ററിനെ ലാഭത്തിലേക്ക് നയിക്കേണ്ട ഭാരിച്ച ചുമതലയാണ് ഡേവിസിന് വഹിക്കാനുണ്ടാവുക. ബോറിങ് കമ്പനിയുടെ സിഇഒയാണ് സ്റ്റീവ് ഡേവിസ്. മസ്‌കുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട് അദ്ദേഹത്തിന്. എങ്ങനെയാണ് മസ്‌കിന്റെ പ്രവര്‍ത്തനമെന്നും ഡേവിസിന് നന്നായി അറിയാം. പുതിയ സിഇഒയെ നിയമിക്കുമെങ്കിലും ട്വിറ്ററിന്റെ അധികാരം മസ്‌കില്‍ തന്നെയായിരിക്കും.

മസ്‌ക് ട്വിറ്ററില്‍ വലിയ മാറ്റം കൊണ്ടുവന്നപ്പോള്‍ ആ ടീമിന്റെ ഭാഗമായിരുന്നു ഡേവിസ്. ട്വിറ്ററിന്റെ ചെലവുകള്‍ കുറയ്ക്കാനുള്ള ചുമതലയും ഡേവിസിനായിരുന്നു നല്‍കിയിരുന്നത്. 500 മില്യണ്‍ ചെലവില്‍ കുറയ്ക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതിന് മുകളില്‍ ഡേവിസിന്റെ നേട്ടമെത്തിയിരുന്നു.

ഒരു ബില്യണിന്റെ ചെലവ് കുറയ്ക്കാന്‍ ഡേവിസിന് സാധിച്ചിരുന്നു കമ്പനിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാനുള്ള സാധ്യതയും ഇതോടെ വര്‍ധിച്ചിരുന്നു. ഇതാണ് മസ്‌ക് ഡേവിസിനെ തന്നെ സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണം. മസ്‌കിന്റെ കോര്‍ ടീമിന്റെ സുപ്രധാന ഭാഗമാണ് ഡേവിസ്.

അതേസമയം ഇപ്പോള്‍ ട്വിറ്ററില്‍ നടന്നുകൊണ്ടിരിക്കുന്ന പിരിച്ചുവിടലിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയും ഡേവിസാണ്. അടുത്തിടെ ഇരുന്നൂറ് ജീവനക്കാരെ മസ്‌ക് പുറത്താക്കിയിരുന്നു. ഇത് ഡേവിസ് നിര്‍ദേശിച്ച കാരണമാണ്. കമ്പനിയുടെ പത്ത് ശതമാനത്തോളം ജീവനക്കാര്‍ വരുമിത്.

ബ്ലൂ വെരിഫിക്കേഷന്‍ ടീമിനെ നയിക്കുന്ന എസ്തര്‍ ക്രോഫോഡിനെ നേരത്തെ മസ്‌ക് പുറത്താക്കിയിരുന്നു. ട്വിറ്റര്‍ സെയ്ല്‍സ് ഹെ് ക്രിസ് റെയ്ഡിയെയും മസ്‌ക് പുറത്താക്കിയിരുന്നു. പുതിയ തീരുമാനത്തിന് പിന്നില്‍ എല്ലാം ഡേവിസിന്റെ നിര്‍ദേശമുണ്ടെന്ന് ഉറപ്പാണ്. അദ്ദേഹം ചുമതലയേറ്റെടുത്താല്‍ ചെലവ് ചുരുക്കാനുള്ള കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+