കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് യുഎഇയുടെ പുതിയ ഭരണാധികാരി; ശൈഖ് മുഹമ്മദ് ശക്തന്‍...

Google Oneindia Malayalam News

ദുബായ്: യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. രാജ്യത്തെ ഏറ്റവും വലിയ എമിറേറ്റ് ആയ അബുദാബിയിലുടെ ഭരണാധികാരി കൂടിയാണ് 61കാരനായ ശൈഖ് മുഹമ്മദ്. ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്നാണ് സഹോദരന്‍ ശൈഖ് മുഹമ്മദ് രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ശൈഖ് മുഹമ്മദിനെ യുഎഇ സുപ്രീം കൗണ്‍സില്‍ യോഗമാണ് ഇന്ന് തിരഞ്ഞെടുത്തത്.

2004 മുതല്‍ ശൈഖ് മുഹമ്മദ് അബുദാബി കിരീടവകാശിയാണ്. തൊട്ടടുത്ത വര്‍ഷം രാജ്യത്തിന്റെ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്ററായും തിരഞ്ഞെടുത്തു. 1961 മാര്‍ച്ച് 11ന് അല്‍ ഐനിലാണ് ശൈഖ് മുഹമ്മദിന്റെ ജനനം. യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും ശൈഖ ഫാത്തിമ ബിന്‍ത് മുബാറകിന്റെയും മൂന്നാമത്തെ മകനാണ് ശൈഖ് മുഹമ്മദ്.

u

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ ബിന്‍ ശകഖ്ബത്ത് ബിന്‍ തിയാബ് ബിന്‍ ഇസ്സ ബിന്‍ നഹ്യാന്‍ ബിന്‍ ഫലാഹ് ബിന്‍ യാസ് എന്നാണ് ശൈഖ് മുഹമ്മദിന്റെ പേരിന്റെ പൂര്‍ണ രൂപം. ശൈഖ സലമ ബിന്‍ത് ഹംദാന്‍ അല്‍ നഹ്യാന്‍ ആണ് ഭാര്യ. നാല് ആണ്‍മക്കളും അഞ്ച് പെണ്‍ക്കളുമുണ്ട്.

അല്‍ ഐനിലെയും അബുദാബിയിലെയും സ്‌കൂളിലായിരുന്നു ശൈഖ് മുഹമ്മദിന്റെ പ്രാഥമിക പഠനം. 1979ലാണ് സൈനിക പഠനം തുടങ്ങിയത്. ഹെലികോപ്റ്ററുകള്‍ പറത്താന്‍ പഠിച്ചത് ഈ വേളയിലാണ്. പിന്നീട് യുഎഇ സൈന്യത്തില്‍ പല വകുപ്പുകളില്‍ പ്രവര്‍ത്തിച്ചു. യുഎഇ സൈന്യത്തെ ശാക്തീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തി കൂടിയാണ് ശൈഖ് മുഹമ്മദ്. വിദ്യാഭ്യാസ രംഗത്ത് അബുദാബിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിച്ചത് ശൈഖ് മുഹമ്മദിന്റെ ആസൂത്രണമായിരുന്നു. അബുദാബി വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷനായ ശേഷം അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ആ സ്ത്രീ 30 വര്‍ഷം പുരുഷനായി ജീവിച്ചു; പേച്ചിയമ്മാള്‍ എങ്ങനെ മുത്തുവായി... വെളിപ്പെടുത്തല്‍ആ സ്ത്രീ 30 വര്‍ഷം പുരുഷനായി ജീവിച്ചു; പേച്ചിയമ്മാള്‍ എങ്ങനെ മുത്തുവായി... വെളിപ്പെടുത്തല്‍

ഫാല്‍ക്കണുകളെ സംരക്ഷിക്കാനുള്ള ശൈഖ് മുഹമ്മദിന്റെ താല്‍പ്പര്യം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കവിതകളോട് അടങ്ങാത്ത താല്‍പ്പര്യമുള്ള വ്യക്തി കൂടിയാണ് ശൈഖ് മുഹമ്മദ്. ഈ മേഖലയില്‍ ഒട്ടേറെ മല്‍സരങ്ങള്‍ക്ക് അദ്ദേഹം സഹായങ്ങള്‍ ചെയ്തിരുന്നു. സാംസ്‌കാരിക-കലാ രംഗത്തിനും ഏറെ സഹായങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ശൈഖ് മുഹമ്മദ്.

കായിക രംഗത്ത് തിളങ്ങിയവര്‍ക്ക് ശൈഖ് മുഹമ്മദ് നല്‍കുന്ന ആവേശം ചെറുതല്ല. ഇടയ്ക്കിടെ കായിക താരങ്ങളുമായി അദ്ദേഹം സംവദിക്കാറുണ്ട്. വിവിധ രാജ്യങ്ങള്‍ പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തി കൂടിയാണ് ശൈഖ് മുഹമ്മദ്. ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍, മൊറോക്കോ, മലേഷ്യ, പാകിസ്താന്‍, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്‌പൈന്‍, ചൈന, ദക്ഷിണ കൊറിയ, മോണ്ടനീഗ്രോ, കൊസോവോ, ഐക്യരാഷ്ട്ര സഭ തുടങ്ങി രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും ബഹുമതികള്‍ നേടിയിട്ടുണ്ട് ശൈഖ് മുഹമ്മദ്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
New UAE President Sheikh Mohamed bin Zayed Al Nahyan Profile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X