കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുള്‍മുനയില്‍ പശ്ചിമേഷ്യ; ബാഗ്ദാദില്‍ ഇറാന്‍ സേനയ്ക്ക് നേരെ വീണ്ടും യുഎസ് വ്യോമാക്രമണം

Google Oneindia Malayalam News

Recommended Video

cmsvideo
New USA air $trike targets hashed commander in Iraq | Oneindia Malayaam

ബാഗ്ദാദ്: ഖുദ്സ് ഫോഴ്സ് തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ ഇറാന്‍ പൗരസേനയ്ക്ക് നേരെ ബാഗ്ദാദില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിന് സമീപത്ത് നടന്ന ആക്രമണത്തില്‍ ഇറന്‍ പൗര സേനയിലെ ആറ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആക്രമണമുണ്ടായതായി ഇറാഖ് സ്ഥിരീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ 1.15 ന് നടന്ന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരാണ് ഖാസിം സുലൈമാനി? എന്താണ് ഖുദ്സ് ഫോഴ്സ്; അമേരിക്ക വധിച്ചത് ഇറാനില്‍ വീരപരവേഷമുള്ള സേനാ മേധാവിയെആരാണ് ഖാസിം സുലൈമാനി? എന്താണ് ഖുദ്സ് ഫോഴ്സ്; അമേരിക്ക വധിച്ചത് ഇറാനില്‍ വീരപരവേഷമുള്ള സേനാ മേധാവിയെ

വെള്ളിയാഴ്ച്ച കൊല്ലപ്പെട്ഡട ഖാസിം സൂലൈമാനി അടക്കമുള്ളവരുടെ സംസ്കാര ചടങ്ങുകള്‍ നടക്കാനിരിക്കെ അമേരിക്കയുടെ ഭാഗത്ത് നിന്ന് വീണ്ടും ആക്രമണം ഉണ്ടയാത് മേഖലയില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ കലുഷിതമാക്കി. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചേമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. മൂവായിരത്തോളം സായുധ സൈനികരെയാണ് അധികമായി വിന്യസിക്കുക. പ്രദേശത്ത് അമേരിക്കൻ സൈന്യത്തിന് നേരെ ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

baghdad-air-strike

ഖാസിം സുലൈമാനി അടക്കമുള്ളവരെ വധിച്ച അമേരിക്കയുടെ നടപടിക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. മേരിക്കയുടെ നടപടി അങ്ങേയറ്റം അപകടരവും വിഡ്ഡിത്തവുമാണെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പ്രതികരിച്ചിരുന്നു. ബാഗ്ദാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ എല്ലാ അനന്തരഫലങ്ങളുടേയും ഉത്തരവാദിത്തം യുഎസിനായിരിക്കും. ഇത് അന്താരാഷ്ട്ര ഭീകരവാദമാമെന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ജവാദ് സരീഫ് വ്യക്തമാക്കുകയും ചെയ്തു.

ഇത് അതിര് വിട്ട കളി: യുഎസ് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍, കുതിച്ചുയര്‍ന്ന് എ​ണ്ണ വിലഇത് അതിര് വിട്ട കളി: യുഎസ് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍, കുതിച്ചുയര്‍ന്ന് എ​ണ്ണ വില

English summary
new us air strike targets hashed commander in iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X