ജനിതക മാറ്റം സംഭവിച്ച കൊവിഡ് അമേരിക്കയിലും; യുഎസ് യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഫിലിപ്പൈന്‍സ്
മനില: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ അമേരിക്കയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കി ഫിലിപ്പൈന്‍സ്. ജനുവരി 3 മുതല്‍ 15 വരെയാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രസിഡന്റ് റോഡ്രിഗോ ഡ്യുര്‍ട്ടെയുടെ വക്താവാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.

അതേസമയം, ജനുവരി മൂന്നിന് മുമ്പ് അമേരിക്കയില്‍ നിന്ന് ഫിലിപ്പൈന്‍സില്‍ എത്തുന്നവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്നും, അവര്‍ 14 ദിവസത്തെ ക്വാറന്റീന് കഴിഞ്ഞ ദിവസം മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായാലും ഇവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റീന് ഇരിക്കണമെന്നും പറയുന്നുണ്ട്. ക്വറന്റീന്‍ സൗകര്യങ്ങള്‍ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ഒരുക്കു നല്‍കും.
അതേസമയം, ഫിലിപ്പൈന്‍സില്‍ ഇതുവരെ ജനിതക മാറ്റം സംഭവിച്ച കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം പടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 475,000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 9248 പേര്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു. സൗത്ത് ഏഷ്യല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടാം സ്ഥാനത്താണ് ഫിലിപ്പൈന്‍സ്. ഒന്നാം സ്ഥാനത്ത് ഇന്തോനേഷ്യ ആണ്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications