കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിതക മാറ്റം സംഭവിച്ച കൊവിഡ് അമേരിക്കയിലും; യുഎസ് യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഫിലിപ്പൈന്‍സ്

Google Oneindia Malayalam News

മനില: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ അമേരിക്കയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കി ഫിലിപ്പൈന്‍സ്. ജനുവരി 3 മുതല്‍ 15 വരെയാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രസിഡന്റ് റോഡ്രിഗോ ഡ്യുര്‍ട്ടെയുടെ വക്താവാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.

covid

അതേസമയം, ജനുവരി മൂന്നിന് മുമ്പ് അമേരിക്കയില്‍ നിന്ന് ഫിലിപ്പൈന്‍സില്‍ എത്തുന്നവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്നും, അവര്‍ 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ ദിവസം മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായാലും ഇവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റീന്‍ ഇരിക്കണമെന്നും പറയുന്നുണ്ട്. ക്വറന്റീന്‍ സൗകര്യങ്ങള്‍ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ഒരുക്കു നല്‍കും.

അതേസമയം, ഫിലിപ്പൈന്‍സില്‍ ഇതുവരെ ജനിതക മാറ്റം സംഭവിച്ച കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം പടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 475,000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 9248 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. സൗത്ത് ഏഷ്യല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടാം സ്ഥാനത്താണ് ഫിലിപ്പൈന്‍സ്. ഒന്നാം സ്ഥാനത്ത് ഇന്തോനേഷ്യ ആണ്.

കൊവിഷീല്‍ഡ് വാക്‌സിന് പച്ചക്കൊടി, കൊവാക്സിന് അനുമതിയില്ല, ഭാരത് ബയോടെകിനോട് കൂടുതൽ വിവരം തേടികൊവിഷീല്‍ഡ് വാക്‌സിന് പച്ചക്കൊടി, കൊവാക്സിന് അനുമതിയില്ല, ഭാരത് ബയോടെകിനോട് കൂടുതൽ വിവരം തേടി

ഇന്ത്യ-യുകെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു, ജനുവരി 8 മുതൽ ആഴ്ചയിൽ 15 വിമാനങ്ങൾഇന്ത്യ-യുകെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു, ജനുവരി 8 മുതൽ ആഴ്ചയിൽ 15 വിമാനങ്ങൾ

Recommended Video

cmsvideo
India might give emergency approvel to oxford vaccine

 അടുത്ത ചർച്ചയിൽ ധാരണയിലെത്തിയില്ലെങ്കിൽ ഷോപ്പിംഗ് മാളുകളും പമ്പുകളും അടപ്പിക്കും: കർഷക നേതാവ് അടുത്ത ചർച്ചയിൽ ധാരണയിലെത്തിയില്ലെങ്കിൽ ഷോപ്പിംഗ് മാളുകളും പമ്പുകളും അടപ്പിക്കും: കർഷക നേതാവ്

English summary
New variant of the coronavirus; Philippines has imposed a ban on travelers from US from Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X