Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിൽ നിയന്ത്രണതാതീമായ പുതിയ കൊവിഡ് വൈറസ്; അടിയന്തര യോഗം വിളിച്ച് ചേർത്ത് കേന്ദ്രസർക്കാർ

ലണ്ടൻ; യുകെയിൽ കൂടുതൽ അപകടകാരിയായ വൈറസിനെ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പിന്റെ അടിയന്തര യോഗം വിളിച്ച് ചേർത്ത് കേന്ദ്രസർ‍ക്കാർ. പുതിയ വൈറസ് നിയന്ത്രണാതീതമാണെന്ന യുകെയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളും ഇവിടെ നിന്നുള്ള വിമാന സർവ്വീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. സ്ഥിതി ഗുരുതരമായതോടെ ഞായറാഴ്ച മുതൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

coran-093-158306

ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിൻെ (ഡിജിഎച്ച്എസ്) അധ്യക്ഷതയിലാണ് ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് (ജെഎംജി) തിങ്കളാഴ്ച രാവിലെ യോഗം ചേരുന്നത്. ലോകാരോഗ്യസംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ. റോഡറിക്കോ എച്ച് ഒഫ്രിൻ കൂടി യോഗത്തിൽ പങ്കെടുക്കും.

ബ്രിട്ടിഷുകാർ അവരുടെ ക്രിസ്മസ് പദ്ധതികൾ റദ്ദാക്കി വീട്ടിൽത്തന്നെ തുടരേണ്ടിവരുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ വൈറസിന്റെ സാന്നിധ്യം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. പുതിയ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ ഫലമായാണു രോഗം കൂടുന്നത്.ലഭിച്ച ഡാറ്റകൾ സംബന്ധിച്ച് വിശദമായ വിശകലനവും പഠനവും നടത്തി വരികയാണ്. പുതിയ വൈറസ് ഉയർന്ന മരണനിരക്കിനു കാരണമാകും എന്നതിനോ വാക്സീനുകളെയും ചികിത്സകളെയും ബാധിക്കും എന്നതിനോ നിലവിൽ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു.

നിർഭാഗ്യവശാൽ സ്ഥിതി ഗുരുതരമാണെന്നു ‌യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻക്കോക്കും പറഞ്ഞു.ഒരു രോഗിയിൽ നിന്ന് പകരാൻ 70 ശതമാനം സാധ്യത കൂടുതലുള്ള പുതിയ കൊവിഡ് വൈറസിനെ സപ്റ്റംബറിലാണ് ശാസ്ത്ര ലോകം കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+