കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനൊപ്പം പുതിയ വൈറസ് ബാധ: എബോളയ്ക്ക് സമാനമെന്ന് ഗവേഷകർ, പനിയും ഛർദ്ദിയും ലക്ഷണങ്ങൾ

Google Oneindia Malayalam News

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് വ്യാപനത്തിനിടെ മനുഷ്യർക്ക് ഭീഷണിയുയർത്തി മറ്റൊരു വൈറസ്. എബോളയ്ക്ക് സമാനമായി ചപാരെ എന്നറിയപ്പെടുന്ന പുതിയ വൈറസും മസ്തിഷ്ക ജ്വരത്തിന് കാരണമാകുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ഈ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും കണ്ടെത്തിയിട്ടുണ്ട്. പുതിയ വൈറസ് ബാധ സംബന്ധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തിങ്കളാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. ലോകത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ഭീതി വർധിപ്പിച്ച് പുതിയ വൈറസ് ബാധയും പുറത്തുവരുന്നത്.

ചെന്നൈ യുഎസ് കോണ്‍സുലേറ്റില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ വാരാചരണം ആരംഭിച്ചുചെന്നൈ യുഎസ് കോണ്‍സുലേറ്റില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ വാരാചരണം ആരംഭിച്ചു

 ലാറ്റിൻ അമേരിക്കയിൽ

ലാറ്റിൻ അമേരിക്കയിൽ


ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിലാണ് ചപാരെ വൈറസ് ബാധയെത്തുടർന്ന് ഉണ്ടാകുന്ന ചപാരെ ഹെമറേജിക് ഫീവർ ആദ്യമായി തിരിച്ചറിഞ്ഞത്. 2004ലാണ് ആദ്യമായി ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. തലസ്ഥാന നഗരമായ ലാപാസിന്റെ കിഴക്ക് ദിശയിലുള്ള ചപാരെയിൽ വൈറസ് വ്യാപനം കണ്ടെത്തുകയായിരുന്നു. വൈറസിന്റെ ഉറവിടം എലികളാണെന്നാണ് കരുതുന്നത്. എബോള ബാധിച്ചവരിലേത് പോലെ പനിയും ചപാരെയുടെ രോഗലക്ഷണങ്ങളിലൊന്നാണ്.

ആരോഗ്യപ്രവർത്തകരിലേക്ക്

ആരോഗ്യപ്രവർത്തകരിലേക്ക്

2019ൽ ലാപാസിലെ രണ്ട് പേർക്കാണ് ചപാരെ റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇത് മൂന്ന് ആരോഗ്യപ്രവർത്തകരിലേക്കും വ്യാപിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ ഒരു രോഗിയും രണ്ട് ആരോഗ്യപ്രവർത്തകരും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. യുവാവായ മെഡിക്കൽ റെസിഡന്റ്, ആംബുലൻസ് ജീവനക്കാരൻ, ഒരു ഗാസ്ട്രോഎന്ററോളജിസ്റ്റ് എന്നിവരിലാണ് റിപ്പോർട്ട് ചെയ്തതെന്നാണ് സിഡിസി പകർച്ചാവ്യാധി വിദഗ്ധനായ കെയ്റ്റ്ലിൻ കൊസാബൂം വ്യക്തമാക്കിയത്. രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റതെന്നും അദ്ദേഹം വ്യക്തമാക്കി.

 കൂടുതൽ പഠനം

കൂടുതൽ പഠനം

ചപാരെ വൈറസ് ബാധയേറ്റ് രണ്ട് ആരോഗ്യപ്രവർത്തകരാണ് ബൊളീവിയയിൽ പിന്നീട് വൈറസ് ബാധയേറ്റ് മരിച്ചത്. ഇവരുടെ ശരീര ദ്രവങ്ങളിൽ വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. അമേരിക്കൻ സൊസൈറ്റി ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഹൈജീനിന്റെ വാർഷിക യോഗത്തിൽ ഇത് സംബന്ധിച്ച കണ്ടെത്തലുകളും അവതരിപ്പിച്ചിരുന്നു.

Recommended Video

cmsvideo
Measles will be outbreak in the beginning of 2021
രോഗലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ

ചപാരെ വൈറസ് ബാധയേറ്റവർക്ക് പനി, ഛർദ്ദി, മോണയിലെ രക്തസ്രാവം, ചർമ്മത്തിലെ ചുണങ്ങ്, കണ്ണിന് പിന്നിൽ വേദന എന്നീ ലക്ഷണങ്ങളാണ് പൊതുവേ പ്രകടമാകുക. കൊവിഡ് പോലെ ഈ രോഗത്തിന് പ്രത്യേകം മരുന്ന് ഈ രോഗത്തിനില്ല. രോഗലക്ഷണങ്ങൾക്ക് ചികിത്സ നൽകുകയെന്ന മാർഗ്ഗമാണ് ഡോക്ടർമാർ സ്വീകരിച്ചുവരുന്നത്. ഈ വാക്സിൻ നിരവധി വർഷങ്ങളായി തിരിച്ചറിയാതെ കിടക്കുകയായിരുന്നുവെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമേ ചപാരെ വൈറസിനെ ഡെങ്ക്യു വൈറസായി തെറ്റിദ്ധരിക്കാനുള്ള സാധ്യതയുമുണ്ട്. ഒരേ രോഗലക്ഷണങ്ങളാണ് ഇതിൽ ആശങ്കയ്ക്ക് വഴിവെക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി വൈറസിനെക്കുറിച്ച് ഗവേഷണം നടത്തേണ്ടതുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

English summary
New virus outbreak reported from Bolivia names Chapare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X