കുവൈത്തിൽ ഇനി പുതിയ വിസ കൊറോണ സമിതിയുടെ അനുമതിയോടെ മാത്രം
കുവൈറ്റ് സിറ്റി; വിസാ നടപടികളില്‍ പുതിയ നിയന്ത്രണങ്ങളുമായി കുവൈറ്റ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവർ അടങ്ങുന്ന പ്രത്യേക കൊറോണ സമിതിയുടെ അനുമതിയോടെ മാത്രമേ പുതിയ വിസകള്‍ ഇനി രാജ്യത്ത് അനുവദിക്കുകയുള്ളൂവെന്ന്
ഡയറക്ടര്‍ ജനറല്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ബ്രിഗേഡ് ഹമദ് അല്‍ തവാല അല്‍ ജദീറാ ന്യൂസ് പേപ്പറിനോട് പറഞ്ഞു.
പുതിയ തിരുമാനപ്രകാരം പ്രവാസികള്‍ നാട്ടിലായിരിക്കുമ്പോള്‍ വിസ കാലാവധി കഴിഞ്ഞാല്‍ അവരുടെ സ്പോണ്സര്മാര്ക്ക് സമിതിയിൽ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ എന്‍ട്രി വിസ അനുവദിക്കുകയുള്ളൂ.
പ്രവേശനത്തിനു ശേഷം അവരുടെ സ്പോണ്‍സര്‍മാര്‍ ആവശ്യപ്പെടുന്ന റെസിഡന്‍സി പെര്‍മിറ്റുകള്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് കാലത്തെ യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് 182,393 പ്രവാസികളുടെ വിസ റദ്ദായതായും അധികൃതര്‍ അറിയിച്ചു. 2020 മാര്‍ച്ച് 12 മുതല്‍ 2021 ജനുവരി 10 വരെയുള്ള കണക്കാണിത്. വിമാന സര്‍വ്വീസ് ഇല്ലാത്തതുമൂലം നാട്ടില്‍ നിന്നും തിരികെ വരാൻ സാധിക്കാതെ കുടുങ്ങിയവരാണ് വിസ റദ്ദാക്കപ്പെട്ടവരില്‍ ഏറെയും.
അതേസമയം ആറുമാസത്തിലധികമായി കുവൈത്തിന് പുറത്തുള്ള പ്രവാസികള്‍ക്ക് അവരുടെ റസിഡന്‍സി പെര്‍മിറ്റുകള്‍ ഇപ്പോഴും സാധുവാണെങ്കില്‍ രാജ്യത്തേയ്ക്ക് വീണ്ടും പ്രവേശിക്കുവാന്‍ അനുമതിയുണ്ട്.
'ഗ്യാലറിയിലിരുന്ന് കളി കാണാൻ എന്തൊരു ചന്തം!'; ഫണ്ട് വിവാദത്തിൽ ലീഗിനെതിരെ വീണ്ടും ജലീൽ
ജയലക്ഷ്മിക്കെതിരായ കേസ്; വിജിലൻസ് റിപ്പോർട്ട് സർക്കാരിനേറ്റ തിരിച്ചടിയെന്ന് ഉമ്മൻചാണ്ടി
ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസികൾക്കൊപ്പമാണോ എന്ന് പിണറായി വ്യക്തമാക്കണമെന്ന് ചെന്നിത്തല