• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദിയില്‍ ആദ്യ വനിതാമന്ത്രിയായി ഡോ തമാദര്‍ ബിന്‍ത് യൂസുഫ്

  • By desk

റിയാദ്: സൗദി രാജാവ് ഭരണ-സൈനിക നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ സുപ്രധാന അഴിച്ചുപണിക്കിടെ പിറന്നത് മറ്റൊരു സുപ്രധാന ചരിത്രമുഹൂര്‍ത്തം. സൗദി അറേബ്യയില്‍ ആദ്യമായി ഒരു വനിതാമന്ത്രി നിയമിതയായി എന്നതാണത്. തൊഴില്‍-സാമൂഹ്യവികസന വകുപ്പിലെ ഡെപ്യൂട്ടി മന്ത്രിയായി ഡോ. തമാദര്‍ ബിന്‍ത് യുസുഫ് അല്‍ റമ്മഹ് ആണ് ഈ അപൂര്‍വ സൗഭാഗ്യത്തിന് അര്‍ഹയായത്. സൗദി അറേബ്യയില്‍ ഇത്തരമൊരു സുപ്രധാന പദവിയില്‍ ഒരു വനിത നിയമിക്കപ്പെടുന്നത് ഇതാദ്യമായാണ്.

സൗദിയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ കൈവച്ചാല്‍ പിഴ; നിയമം തിങ്കളാഴ്ച മുതല്‍

എന്നാല്‍ ചില്ലറക്കാരിയല്ല ഡെപ്യൂട്ടി മന്ത്രിയായി നിയമിതയായ ഡോ തമാദര്‍. മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് റേഡിയോളജി, മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളില്‍ പിഎച്ച്ഡി നേടിയ അവര്‍, ദീര്‍ഘകാലം കിംഗ് സൗദ് സര്‍വകലാശാലയിലെ അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷനിലെ സൗദി പ്രതിനിധിയായി അവര്‍ നിയമിക്കപ്പെടുകയുമുണ്ടായി.

വനിതകള്‍ക്ക് കൂടുതല്‍ അധികാരവും സ്വാതന്ത്ര്യവും നല്‍കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌ക്കാരങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഡോ. തമാദറിന്റെ നിയമനമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യം ശക്തമായി വരുന്ന സന്ദര്‍ഭത്തിലാണ് തൊഴില്‍ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായി ഒരു വനിത നിയമിക്കപ്പെടുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമാണ് വനിതകള്‍ക്ക് സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ ആദ്യമായി സൗദി ഭരണകൂടം അവസരം നല്‍കിയത്. റിയാദ്, അല്‍ ഖാസിം പ്രവിശ്യകളിലും മക്ക, മദീന എന്നീ പുണ്യ നഗരങ്ങളിലുമാണ് ആദ്യഘട്ടമെന്ന നിലയില്‍ സ്ത്രീകള്‍ക്ക് സൈനിക സേവനത്തിന് അവസരം നല്‍കിയിരിക്കുന്നത്.

പതിറ്റാണ്ടുകളായി നിലനിന്ന വനിതാ ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞതും പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും സ്‌പോര്‍ട്‌സ് മല്‍സരങ്ങള്‍ കാണാന്‍ അനുമതി നല്‍കിയതും വിഷന്‍ 2030ഉമായി ബന്ധപ്പെട്ട് കിരീടാവകാശി നടപ്പാക്കിയ സുപ്രധാന ചുവടുവയ്പ്പുകളായിരുന്നു. പുരുഷ രക്ഷിതാവിന്റെ അനുവാദമില്ലാതെ സ്ത്രീകള്‍ക്ക് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവാദം നല്‍കിയതും അന്വേഷണ വിഭാഗത്തില്‍ സ്ത്രീകളെ ജോലിക്ക് നിയമിക്കാനുള്ള തീരുമാനവും ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

പീഡനശ്രമം എതിര്‍ത്തു: അക്രമികള്‍ പകതീര്‍ത്തത് കുഞ്ഞ‍ിനെ വെട്ടിപ്പരിക്കേൽപ്പിച്ച്, സംഭവം മലപ്പുറത്ത്!

കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ ശ്രീദേവി.. നടിയെ ഏറ്റുവാങ്ങാനുള്ള നിയോഗം ഒരു മലയാളിക്ക്!

English summary
Custodian of the Two Holy Mosques, King Salman bin Abdulaziz of Saudi Arabia, reshuffled some of the Kingdom's top military officers and several deputy ministers on Monday in a broad shakeup seen as elevating younger officials in key economic and security areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more