
പുതുവർഷത്തെ കാത്ത് യുഎഇ; ആഘോഷം മാസ്ക്കിട്ട് ഗ്യാപ്പിട്ട് മാത്രം; ഗ്രീൻപാസ് നിർബന്ധം
അബുദാബി: 2022 നെ വരവേൽക്കാനുളള തിരക്കിലും തിടുക്കത്തിലുമാണ് യുഎഇ. കോവിഡ്, ഒമൈക്രോൺ രോഗ വ്യാപന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയാണ് ആഘോഷങ്ങൾ. ആഘോഷം നടത്തുന്ന സ്ഥാപനങ്ങൾക്കും വിനോദ കേന്ദ്രങ്ങൾക്കും കൃത്യമായ കോവിഡ് മാനദണ്ഡം പാലിക്കണം എന്ന നിർദ്ദേശം ഉണ്ട്.
അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര കേന്ദ്രം കഴിഞ്ഞ ദിവസം പുതുവർഷാഘോഷ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. പൊതു ജനങ്ങൾ സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.
ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനും വീടുകളിലും പൊതു സ്ഥലത്തുമുള്ള ഒത്തു ചേരലിനും ആരാധനാലയങ്ങളിൽ എത്തുന്നതിനും നിശ്ചിതമായ നിബന്ധനകൾ ഉണ്ട്.

പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ ; -
1) പുതുവർഷ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഗ്രീൻപാസ് നിർബന്ധം.
2) 96 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റിവ് ഫലവും ഉണ്ടെന്ന് സംഘാടകർ ഉറപ്പു വരുത്തണം.
3) അതിഥികൾ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണം.
'തന്റെ മകൻ വീട്ടിലില്ലെന്ന് അറിഞ്ഞത് അവർ പറഞ്ഞപ്പോൾ'; പേട്ട കൊലപാതകം; ഫോൺ രേഖകൾ പുറത്താകും

4) പ്രവേശന കവാടത്തിൽ ഇ ഡി ഇ സ്കാനറിൽ ശരീരോഷ്മാവ് പരിശോധിക്കണം
5) വേദിയിൽ ഉൾക്കൊള്ളാവുന്നതിൽ 60% പേരെ മാത്രം പങ്കെടുപ്പിക്കും.
6) മാസ്ക് ധരിക്കുകയും 1.5 മീറ്റർ അകലം പാലിക്കുകയും വേണം.
7) കുടുംബാംഗങ്ങൾക്ക് ഇടയിൽ അകലം വേണ്ട.

അതേസമയം, ആഘോഷത്തിൽ പങ്കെടുക്കാന്ന ആളുകൾക്ക് പ്രവേശനത്തിനും തിരിച്ചു പോകുന്നതിനും വ്യത്യസ്ത കവാടം ഉണ്ടാകും. വേദിയും സദസും സമയ ബന്ധിതമായി അണുവിമുക്തമാക്കാൻ നിർദ്ദേശം ഉണ്ട്. ആഘോഷ സ്ഥലങ്ങളിൽ സാനിറ്റൈസറുകൾ ലഭ്യമാക്കണം. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർമസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ, ആഘോഷ സ്ഥലങ്ങളിൽ മിന്നൽ പരിശോധന ഉണ്ടാകും. നിയമ ലംഘനം നടത്തുന്നവർക്കെരിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
പഞ്ചാബ് തിരഞ്ഞെടുപ്പ്: രാഹുൽ വിദേശത്തേക്ക് പോയതോടെ മോഗ റാലി മാറ്റിവച്ചു; കോൺഗ്രസിൽ അസ്വാരസ്യം

ആഘോഷം കണക്കിലെടുത്ത് 40 മിനിറ്റ് ദൈർഘ്യത്തിൽ നീണ്ടു നിൽക്കുന്ന വെടിക്കെട്ട് അബുദാബി അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഇന്ന് അർധരാത്രി 12 ന് ഉണ്ടാകും. പുതു വർഷത്തെ സ്വാഗതം ചെയ്യുന്ന വെടിക്കെട്ടും ഡ്രോൺ ഷോയ്ക്കും ഒപ്പം 3 റെക്കോർഡും അബുദാബി സ്വന്തമാക്കും. റാസൽഖൈമയിലും 4.7 കി.മീ വിസ്തൃതിയിൽ 12 മിനിറ്റ് ദൈർഘ്യമുള്ള കരി മരുന്ന് പ്രയോഗത്തിലും 2 റെക്കോർഡ് ഉയർത്തും. ഇതിന് പുറമെ ദുബായ് ഉൾപ്പെടെ വിവിധ എമിറേറ്റുകളിലും പുതു വർഷത്തെ സ്വാഗതം ചെയ്ത് വെടിക്കെട്ട് ഉണ്ടാകും.

എന്നാൽ, യു എ ഇ യിൽ കോവിഡ് സാഹചര്യത്തിൽ മാറ്റം ഇല്ലാതെ കുതിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,366 പേർക്ക് കൂടി കൊവിഡ് രോഗം ബാധിച്ചതായി ആരോഗ്യ -രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 840 പേർ കൊവിഡ് രോഗ മുക്തി നേടി. 2 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം - 2,162 ആയി മാറി. രാജ്യത്തെ ആകെ രോഗികൾ - 7,59,511 ആണ്. ഇതിൽ രോഗ മുക്തി നേടിയവർ - 7,44,180. ആണ്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർ 13,169.

രാജ്യത്ത് 4,25,682 പേർക്ക് കൂടി കൊവിഡ് പി സി ആർ പരിശോധന നടത്തി. ഇതോടെ, ആകെ പരിശോധന 110.4 ദശലക്ഷം ആയതായി അധികൃതർ അറിയിച്ചു. കൊവിഡ് പ്രോട്ടോകോൾ പിന്തുടരുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കാനും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അധികൃതർ നിർദേശിച്ചു.