2022 - ലെ യുഎഇ യിലെ ആദ്യ കോടീശ്വൻ ഇന്ത്യക്കാരൻ; വഖർ ജാഫ്രിയ്ക്ക് ഇതാണ് പുതുവർഷം
2022 - ലെ യുഎഇ യിലെ ആദ്യ കോടീശ്വൻ ഇന്ത്യക്കാരൻ; വഖർ ജാഫ്രിയ്ക്ക് ഇതാണ് പുതുവർഷം
അബുദാബി: 2022 - ലെ യു എ ഇ യിലെ ആദ്യ കോടീശ്വരനായി ഇന്ത്യക്കാരൻ. വഖർ ജാഫ്രിയാണ് ഈ ബഹുമതി നേടി എടുത്തത്. അബുദാബി ബിഗ് ടിക്കറ്റിന്റെ ഭാഗമായാണ് ബഹുമതി. സൗദിയിലെ ഇന്ത്യൻ പ്രവാസി ആണ് വഖർ ജാഫ്രി. പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പിൽ രണ്ടു കോടിയിലേറെ രൂപ നേടിയാണ് കോടീശ്വരനായത്. പുതുവർഷത്തിൽ പുത്തൻ അനുഭവത്തോടെയാണ് ജാഫ്രി 2022 സ്വാഗതം ചെയ്തു.
ബിഗ് ടിക്കറ്റ് കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരവധി പേർക്ക് പുതു ജീവിതം നൽകിയിരുന്നു. ഈ പുതു വർഷത്തിൽ ബിഗ് ടിക്കറ്റ് എന്റെ സ്വന്തമായി മാറിയിരിക്കുന്നു. ഇതിൽ ഏറെ സന്തോഷം ഉണ്ട്. ഡിസംബറിൽ സമ്മാനം നേടും എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു.

അതിനാൽ, തന്നെ ഡിസംബർ ആദ്യ വാരം ഇലക്ട്രോണിക് പ്രതിവാര കോടീശ്വരൻ നറുക്കെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ബിഗ് ടിക്കറ്റ് ഹോസ്റ്റ് ബൗച്രയിൽ നിന്ന് കോൾ സ്വീകരിച്ച ശേഷം ജാഫ്രി വ്യക്തമാക്കി.
ആദ്യ പ്രതിവാര നറുക്കെടുപ്പിൽ വിജയിക്കാതെ വന്നിരുന്നു. പക്ഷെ, തുടർന്നും ഭാഗ്യം പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാനമായി വീണ്ടും മുന്നോട്ട് പോയി. ഡിസംബർ 2 4 - ന് രണ്ട് ടിക്കറ്റുകൾ ഞാൻ വാങ്ങി.
അതാണ് ഈ സമ്മാനം കൊണ്ടു വന്നത്. അതേ സമയം, ഡിസംബറിലെ പ്രതിവാര നറുക്കെടുപ്പ് വിജയികൾ ആയ നാല് പേർക്കും വരുന്ന തിങ്കളാഴ്ച നടക്കുന്ന നറുക്കെടുപ്പിൽ 25 ദശലക്ഷം ദിർഹം നേടാനുള്ള അവസരമുണ്ട്.












Click it and Unblock the Notifications