കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവത്സര ആഘോഷം;കർശന നിയന്ത്രണവുമായി അബുദാബി.. 10,000 ദിർഹം വരെ പിഴ

Google Oneindia Malayalam News

അബുദാബി; കൊവിഡിന്റെ പശ്ചാത്തലത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണവുമായി അബുദാബി. വീടുകളിലും പൊതുഇടങ്ങളിലും ഉള്ള ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിനാവിശ്യമായ എല്ലാ മുൻകരുതലുകളും നടപടികളും പാലിക്കണമെന്ന് അബുദാബി പോലീസ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10,000ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പും പോലീസ് നൽകി.

Recommended Video

cmsvideo
Abu Dhabi announces rules for New Year's Eve celebrations
abudabi

ഒത്തുചേരലുകൾ, മീറ്റിംഗുകൾ, സ്വകാര്യ, പൊതു ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുകയോ അതിലേക്ക് ആളുകളെ ക്ഷണിക്കുകയോ ചെയ്യുന്നവർക്ക് പിഴ ചുമത്തും. പൊതു സ്ഥലങ്ങളിലോ സ്വകാര്യ ഫാമുകളിലോ ഗ്രൂപ്പുകളായി എത്തുകയോ പരിപാടികൾ നടത്തുകയോ ചെയ്താൽ ഇപങ്കെടുക്കുന്ന ഓരോരുത്തർക്കും 5,000 ദിർഹം പിഴ ഈടാക്കും.

പുതുവത്സരാഘോഷ വേളയിൽ പൊതു സുരക്ഷ ഉറപ്പാക്കാൻ ഏകീകൃത സുരക്ഷാ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രവർത്തന മേഖല ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് സെയ്ഫ് അൽ മുഹൈരി പറഞ്ഞു.കരിമരുന്ന് പ്രയോഗം പോലുള്ളവ ആസ്വദിക്കാനും മറ്റ് പരിപാടികളില്‍ പങ്കെടുക്കാനും പോകുന്നവര്‍ മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും ചെയ്യണം.

നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള സാങ്കേതിക സഹായങ്ങളോടെയാണ് പോലീസ് സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.
അശ്രദ്ധമായി വാഹനങ്ങൾ ഓടിക്കരുതെന്നും വാഹനങ്ങളിൽ അമിത ശബ്ദത്തിൽ സംഗീതം വെയ്ക്കരുതെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം പുതുവർഷ തലേന്ന് ലോക റെക്കോഡ് ലക്ഷ്യമിട്ടുള്ള കരിമരുന്ന് പ്രയോഗം അബുദാബിയില്‌ നടക്കും. അബുദാബിയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനോടുബന്ധച്ചാണ് ഇൗ മാസം 31ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ രാത്രി 10 വരെ നടക്കുന്ന പരിപാടിയിൽ അരമണിക്കൂർ നീണ്ട് നിൽക്കു്നന കരിമരുന്ന് പ്രയോഗം നടക്കുന്നത്.

ഒമാനില്‍ നിന്ന് ഈ വര്‍ഷം ജോലി നഷ്ടപ്പെട്ടത് 2,70,000 വിദേശ തൊഴിലാളികള്‍ക്ക്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്ഒമാനില്‍ നിന്ന് ഈ വര്‍ഷം ജോലി നഷ്ടപ്പെട്ടത് 2,70,000 വിദേശ തൊഴിലാളികള്‍ക്ക്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

വികെ പ്രശാന്തിനെതിരെ ശബരീനാഥ്? വട്ടിയൂർക്കാവിൽ അട്ടിമറി നീക്കത്തിന് കോൺഗ്രസ്...ഒരുക്കുന്നത് കിടിലൻ തന്ത്രങ്ങൾവികെ പ്രശാന്തിനെതിരെ ശബരീനാഥ്? വട്ടിയൂർക്കാവിൽ അട്ടിമറി നീക്കത്തിന് കോൺഗ്രസ്...ഒരുക്കുന്നത് കിടിലൻ തന്ത്രങ്ങൾ

അറ്റകൈ നീക്കത്തിന് കോൺഗ്രസ്;രമേശ് ചെന്നിത്തല അരുവിക്കരയിൽ മത്സരിക്കും? ഹരിപ്പാടെ കണക്കുകൾ നൽകുന്ന സൂചനഅറ്റകൈ നീക്കത്തിന് കോൺഗ്രസ്;രമേശ് ചെന്നിത്തല അരുവിക്കരയിൽ മത്സരിക്കും? ഹരിപ്പാടെ കണക്കുകൾ നൽകുന്ന സൂചന

English summary
New Year Celebration: Abu Dhabi with strict restrictions, will fine 1o,ooo dirhams if breaks regulations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X