കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവത്സര ആഘോഷം അധികം കളറാക്കാന്‍ യുഎഇയില്‍ സാധിക്കില്ല, കര്‍ശന നിയന്ത്രണങ്ങള്‍!!

Google Oneindia Malayalam News

ഷാര്‍ജ: യുഎഇയില്‍ ഇത്തവണ പുതുവത്സരാഘോഷം കളറാക്കാം എന്ന് കരുതിയാല്‍ കുടുങ്ങും. ഇത്തവണ നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങള്‍. ഷാര്‍ജയിലും അബുദാബിയിലും കര്‍ശന നിയന്ത്രണങ്ങളാണ് ഉള്ളത്. ഷാര്‍ജയില്‍ 30 പേരില്‍ അധികം പങ്കെടുക്കുന്ന പുതുവത്സര പാര്‍ട്ടികള്‍ നിരോധിച്ചിരിക്കുകയാണ്. ഇനി നിയമം ലംഘിച്ച് അങ്ങ് ആഘോഷിക്കാമെന്ന് കരുതിയാല്‍ പിടിവീഴും. പതിനായിരം ദിര്‍ഹമാണ് പിഴ. അതുകൊണ്ട് സൂക്ഷിച്ചും കണ്ടും ആഘോഷങ്ങള്‍ നടത്തേണ്ടി വരും.

1

ചെറിയ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ നാല് മീറ്റര്‍ അകലം സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. നേരത്തെപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നര്‍ക്ക് 50000 ദിര്‍ഹവും അതിഥികള്‍ക്ക് 15000 ദിര്‍ഹവും പിഴ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സാമൂഹി പാലിക്കണമെന്നും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ദുബായില്‍ ഫീല്‍ഡ് ആശുപത്രിയും തിരക്കേറിയ മേഖലയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ 78 പ്രത്യേക യൂണിറ്റുകളും തുറക്കും.

അബുദാബിയില്‍ സംഗമം, യോഗം, സ്വകാര്യ-പൊതു ആഷോഷങ്ങള്‍ എന്നിവ സംഘടിപ്പിച്ചാല്‍ പതിനായിരം ദിര്‍ഹമായിരിക്കും പിഴയെന്ന് അബുദാബി പോലീസ് അറിയിച്ചു. കൂടാതെ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും അയ്യായിരം ദിര്‍ഹം വീതം പിഴ ചുമത്തും. മുപ്പതിലേറെ പേരുടെ സ്വകാര്യ കൂട്ടായ്മകള്‍ നടത്തിയാല്‍ സംഘാടകര്‍ക്ക് 50000 ദിര്‍ഹവും പങ്കെടുക്കുന്നവര്‍ക്ക് 15000 വീതവും പിഴ ചുമത്തും.

അതേസമയം പുതുവത്സര ദിനമായ 2021 ജനുവരി ഒന്നിന് യുഎഇയിലെ പൊതു-സ്വകാര്യ മേഖലയില്‍ യുഎഇ മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച്ച അവധി ലഭിക്കാത്തവര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി ഗുണകരമാകുമെന്ന് വ്യക്തമാക്കി. ദുബായില്‍ ബുര്‍ജ് ഖലീഫയിലും മറ്റ് ആഘോഷ വേദികളിലും കൂടുതല്‍ സുരക്ഷ ഒരുക്കുമെന്ന് ദുബായ് അധികൃതര്‍ അറിയിച്ചു. ഇടയ്ക്കിടെ ഇവിടം അണുവിമുക്തമാക്കും.

English summary
new year celebrations in uae, stricter rules will be followed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X