കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷയോടെ ലോകം: 2021നെ ആദ്യം വരവേറ്റത് ന്യൂസിലാന്റും ആസ്ട്രേലിയയും, ആശംസകൾ നേർന്ന് ഉപരാഷ്ട്രപതി

Google Oneindia Malayalam News

2021നെ വർണ്ണാഭമായി വരവേറ്റ് ന്യൂസിലാന്റും ആസ്ട്രേലിയയും. കരിമരുന്നും പ്രയോഗവും ലൈറ്റ് ഷോയുമായാണ് സിഡ്നിയിലും ഓക്ക് ലാന്റിലും പുതുവർഷത്തെ വരവേറ്റിട്ടുള്ളത്. ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രമായ സമോവയിലാണ് ആദ്യം പുതുവർഷമെത്തിയത്. ഇവിടത്തെ കിരിബാത്തി ദ്വീപുകളാണ് ആദ്യം പുതുവർഷപ്പുലരിയെ പ്രതീക്ഷയോടെ വരവേറ്റത്. ഇതിന് പിന്നാലെ ന്യൂസിലാന്റിലും ഓക്ക് ലാന്റിലും പുതുവർഷപ്പുലരിയെത്തി. ഓക്ക് ലാന്റിൽ ഹാർബർ ബ്രിഡ്ജിലെ സ്കൈ ടവറിൽ കൌണ്ട് ഡൌണോടെ വലിയ ആഘോഷമായാണ് പുതുവർഷത്തെ വരവേറ്റത്. കൊവിഡ് ഭീഷണിയില്ലാത്തതുകൊണ്ട് തന്നെ ന്യൂസിലാന്റിൽ പുതുവർഷാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.

 പിടിമുറുക്കി കൊവിഡ്: കർശന നിയന്ത്രണങ്ങളിൽ പുതുവർഷം ആഘോഷിച്ച് ലോകം, ഇന്ത്യൻ നഗരങ്ങളിൽ രാത്രി കർഫ്യൂ പിടിമുറുക്കി കൊവിഡ്: കർശന നിയന്ത്രണങ്ങളിൽ പുതുവർഷം ആഘോഷിച്ച് ലോകം, ഇന്ത്യൻ നഗരങ്ങളിൽ രാത്രി കർഫ്യൂ

ജപ്പാൻ, ചൈന, ഇന്ത്യ, എന്നിങ്ങനെയാണ് പുതുവർഷമെത്തുന്നത്. അമേരിക്കക്ക് കീഴിലുള്ള ബേക്കർ ദ്വീപിലായിരിക്കും ഏറ്റവും ഒടുവിൽ പുതുവർഷമെത്തുക. എന്നാൽ മനുഷ്യവാസം ഇല്ലെന്നതാണ് ഇവിടത്തെ പ്രത്യേകത. ലണ്ടനിൽ പകൽ 11 മണി സമയമാകുമ്പോൾ മാത്രമാണ് ദ്വീപ് രാഷ്ടമായ ഇവിടെ പുതുവർഷമെത്തുക.

yearsdf-16090

കൊറോണ വൈറസിനിടയിലും രാജ്യത്തെ ജനങ്ങൾക്ക് ഉപരാഷ്ട്രപതി വെങ്കയ്യാ നാഡിയു പുതുവത്സരാശംസകൾ നേർന്നു. ശുഭപ്രതീക്ഷ സൌഹൃദം, എന്നിവയുടെ ചൈതന്യം നിറഞ്ഞതാകട്ടെ പുതുവർഷം എന്നാണ് അദ്ദേഹത്തിന്റെ ആശംസ. മഹാമാരി പഠിപ്പിച്ച നിരവധി പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഈ വർഷത്തിന് വിടപറയാമെന്നും പ്രതീക്ഷയോടെ പുതിയ വർഷക്കെ വരവേൽക്കാമെന്നും അദ്ദേഹം പറഞ്ഞു.

English summary
New year celebrations Newzea Land Australia and other world countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X