കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുരുഷ സംരക്ഷണം ജീവിതം നരകമാക്കുന്നു', 'ഒരു നുണപോലെ ജീവിക്കുന്നു'... സൗദി സ്ത്രീകളുടെ ട്വീറ്റുകള്‍

ടൈംസ് ഓഫ് ഇന്ത്യയില്‍ മോണ എല്‍ നഗ്ഗര്‍ എഴുതിയ ലേഖനത്തിലാണ് ന്യൂയോര്‍ക്ക് ടൈംസിന് ലഭിച്ച് സൗദി സ്ത്രീകളുടെ ട്വിറ്റര്‍ പ്രതികരണങ്ങളെ കുറിച്ച് പറയുന്നത്

Google Oneindia Malayalam News

സൗദി അറേബ്യയില്‍ ശരിയത്ത് നിയമമാണ്. സ്ത്രീകള്‍ക്ക് ഒരുപാട് നിബന്ധനകളുണ്ട്. സ്വന്തമായി വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി സ്ത്രീകള്‍ നടത്തിയ സമരം അത്ര പെട്ടെന്ന് മറക്കാനാവില്ല. അവിടെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത് തന്നെ അടുത്തിടെയാണ്.

പുരുഷ കേന്ദ്രീകൃതമാണ് സൗദി നിയമങ്ങള്‍ എല്ലാം എന്നാണ് ആക്ഷേപം. ഇതിനെതിരെ ആഗോള തലത്തില്‍ തന്നെ പല പ്രതിഷേധങ്ങളും അരങ്ങേറിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ്. പുരുഷ സംരക്ഷണമില്ലാതെ പൊതുസ്ഥലങ്ങളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതി. ഏത് മതവിശ്വാസിയായിക്കൊള്ളട്ടെ, സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിച്ചേ പറ്റൂ.

പുരുഷന്റെ സംരക്ഷണത്തില്‍ മാത്രമുള്ള ഈ ജീവിതം നരകമാകുന്നു എന്നാണ് ഒരു സൗദി സ്ത്രീ പ്രതികരിച്ചത്. ന്യൂയോര്‍ക്ക് ടൈംസിലേക്ക് ട്വിറ്ററില്‍ സൗദി സ്ത്രീകള്‍ അയച്ച സന്ദേശങ്ങളില്‍ ഒന്നായിരുന്നു ഇത്.

ന്യൂയോര്‍ക്ക് ടൈംസ്

ന്യൂയോര്‍ക്ക് ടൈംസ്

ന്യൂയോര്‍ക്ക് ടൈംസിലെ മോണ എല്‍ നഗ്ഗര്‍ സംവിധാനം ചെയ്ത ലേഡീസ് ഫസ്റ്റ് എന്ന ഡോക്യുമെന്ററി സൗദിയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ ആദ്യ തിരഞ്ഞെടുപ്പിനെ കുറച്ചുള്ളതാണ്. ഇതില്‍ ചേര്‍ക്കുന്നതിനായി ചില പ്രതികരണങ്ങള്‍ ട്വിറ്ററില്‍ തേടിയതായിരുന്നു അവര്‍.

പ്രതികരണങ്ങള്‍

പ്രതികരണങ്ങള്‍

ആറായിരത്തോളം സ്ത്രീകളാണ് സൗദിയില്‍ നിന്ന് ഈ വിഷയത്തില്‍ ട്വിറ്ററില്‍ പ്രതികരണം നല്‍കിയത് എന്നാണ് മോണ എല്‍ നഗ്ഗര്‍ പറയുന്നത്. അതിലെ ചില തിരഞ്ഞെടുത്ത ട്വീറ്റുകളാണ് അവര്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചത്. ഇപ്പോഴും പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

ജീവിതം

ജീവിതം

ഞങ്ങള്‍ക്ക് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോലും പുരുഷ സംരക്ഷണമില്ലാതെ പോകാന്‍ പറ്റാത്ത സ്ഥതിയാണ്. വലിയവലിയ നിയമങ്ങളിലെ ഏറ്റവും ചെറിയ ഉദാഹരണം മാത്രമാണിതെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

നരകജീവിതം

നരകജീവിതം

പുരുഷസംരക്ഷകര്‍ ജീവിതം നരകമാക്കുന്നു എന്നാണ് മറ്റൊരു സ്ത്രീ എഴുതിയിട്ടുള്ളത്. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോകാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും ഒക്കെ തങ്ങള്‍ക്കും ആഗ്രഹമുണ്ട്. എന്നാലിപ്പോള്‍ തനിക്ക് ഒരു പ്രതീക്ഷയും ഇല്ലെന്നാണ് മറ്റൊരു സ്ത്രീയുടെ ട്വീറ്റ്.

പ്രശ്‌നമില്ല

പ്രശ്‌നമില്ല

തന്റെ പിതാവ് ഭാഗമായ കാര്യങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന് അനിവാദം വാങ്ങി കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു പ്രശ്‌നവും തോന്നുന്നില്ലെന്നാണ് മറ്റൊരു സ്ത്രീ പറയുന്നത്. അതെല്ലാം വലിയ സാമൂഹ്യ ബന്ധങ്ങളാണെന്നും അത് മറ്റുള്ളവര്‍ക്ക് മനസ്സിലായിക്കൊള്ളണം എന്നില്ലെന്നും ഇവര്‍ പറയുന്നു.

അനുഭവം

അനുഭവം

ഡോക്യുമെന്ററി ചിത്രീകരണത്തിനിടയില്‍ തനിക്കുണ്ടായ അനുഭവങ്ങളും മോണ പങ്കുവയ്ക്കുന്നുണ്ട്. പുരുഷ ബന്ധുക്കളില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരിതങ്ങളെ കുറിച്ച് പറയാന്‍ പോലും മിക്ക സ്ത്രീകള്‍ക്കും ഭയമായിരുന്നത്രെ.

ട്വിറ്ററില്‍

ട്വിറ്ററില്‍

ട്വിറ്റര്‍ വളരെ ആക്ടീവ് ആണ് സൗദി അറേബ്യയില്‍. ട്വിറ്ററില്‍ ഇടപെടുന്ന സ്ത്രീകളുടെ എണ്ണവും കൂടുതലാണ്. ഓരോ ദിവസവും അത്രയേറെ ട്വിറ്റര്‍ പ്രതികരണങ്ങളാണ് തങ്ങള്‍ക്ക് ലഭിക്കുന്നത് എന്നാണ് മോണ പറയുന്നത്.

നിരാശ

നിരാശ

തങ്ങള്‍ക്ക് ലഭിക്കുന്ന ട്വിറ്റര്‍ പ്രതികരണങ്ങളില്‍ ഭൂരിഭാഗവും നിരാശയും മോഹഭംഗവും കലര്‍ന്നവയാണെന്ന് മോണ എല്‍ നഗ്ഗര്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. അധികവും പുരുഷസംരക്ഷണം സംബന്ധിച്ച നിയങ്ങളിലുള്ള അസംതൃപ്തിയാണത്രെ പ്രകടമാക്കുന്നത്.

കാമ്പയിന്‍

കാമ്പയിന്‍

ഡോണ്ട് ടെല്‍ ദ ന്യൂയോര്‍ക്ക് ടൈംസ് എന്ന പേരില്‍ ഒരു ഹാഷ്ടാഗ് തന്നെ സൗദിയില്‍ പ്രചരിക്കുന്നുണ്ടെന്നാണ് മോണയുടെ ലേഖനത്തില്‍ പറയുന്നത്. ആ ഹാഷ്ടാഗിനെ പരിഹസിച്ചുകൊണ്ടും ചില കാമ്പയിനുകള്‍ നടക്കുന്നുണ്ടത്രെ.

അപകടം

അപകടം

ഒരിക്കല്‍ അപകടത്തില്‍ പെട്ട് കുടുങ്ങിയ ഒരു സ്ത്രീയുടെ അനുഭവം പറയുന്നുണ്ട്. ടാക്‌സിയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. എന്നാല്‍ പുരുഷ സംരക്ഷകന്‍ എത്തുന്നതുവരെ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് സര്‍വ്വീസ് തയ്യാറായില്ലെന്നാണ് ഈ യുവതിയുടെ പരാതി.

ട്വീറ്റുകള്‍

ട്വീറ്റുകള്‍

ഒരുപാട് ട്വീറ്റുകള്‍ ഇപ്പോഴും ന്യൂയോര്‍ക്ക് ടൈംസിലേക്ക് വന്നുകൊണ്ടിരിക്കുകയാണത്രെ. അതില്‍ തിരഞ്ഞെടുത്തവ മാത്രമാണ് ടൈസ് ഓഫ് ഇന്ത്യയിലെ ലേഖനത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

English summary
Nearly 6,000 women from Saudi Arabia who wrote to The New York Times this week about their lives. Most of them say that their life is like hell.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X