കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടപ്പറ വയലൻസ്! കൊടും പീഡനങ്ങൾ... റോൾപ്ലേ എന്ന് പറഞ്ഞ് ഒഴിയാനാവില്ല; #metoo കാമ്പയിൻ പോരാളി അടിപതറി

  • By Desk
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകമെമ്പാടും വലിയ ഓളം ഉണ്ടാക്കിയ സംഭവം ആയിരുന്നു മീ ടൂ കാമ്പയിന്‍. ആ കാമ്പയിന്റെ മുന്നണി പോരാളി ആയിരുന്നു ന്യൂയോര്‍ക്കിലെ അഡ്വക്കേറ്റ് ജനറല്‍ എറിക് ഷ്‌നീഡര്‍മാന്‍. എന്നാല്‍ ഇപ്പോള്‍ ഷ്‌നീഡര്‍മാനും ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ അറ്റോണി ജനറല്‍ സ്ഥാനവും അദ്ദേഹം രാജിവച്ചു.

നാല് സ്ത്രീകള്‍ ആണ് ഷ്‌നീഡര്‍മാനെതിരെ രംഗത്ത് വന്നിട്ടുള്ളത്. ഗുരുതരമായ ആരോപണങ്ങള്‍ ആണ് ഇദ്ദേഹത്തിനെതിരെ ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. ആ ആരോപണങ്ങള്‍ പൂര്‍ണമായി അദ്ദേഹം നിഷേധിച്ചിട്ടില്ല എന്നത് വേറെ കാര്യം.

ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വീന്‍സ്റ്റീനിനെതിരെ ആയിരുന്നു മീ ടൂ കാമ്പയിന്റെ തുടക്കം. വീന്‍സ്റ്റീനെതിരെ നിയമ നടപടികള്‍ എടുക്കാന്‍ മുമ്പിലുണ്ടായിരുന്ന ആളായിരുന്നു ഷ്‌നീഡര്‍മാന്‍.

സ്ത്രീ സമത്വത്തെ കുറിച്ച്

സ്ത്രീ സമത്വത്തെ കുറിച്ച്

മീ ടൂ കാമ്പയിന്‍ എറ്റവും അധികം പൊളിറ്റിക്കല്‍ മൈലേജ് ഉണ്ടാക്കിക്കൊടുത്ത ആളാണ് എറിക് ഷ്‌നീഡര്‍മാന്‍. ന്യൂയോര്‍ക്ക് അറ്റോണി ജനറല്‍ എന്ന നിയമപരമായ പദവി ഉപയോഗിച്ച് തന്നെ ആയിരുന്നു ഇത്. സ്വന്തം ശരീരത്തില്‍ നിയന്ത്രണമില്ലാത്ത ഒരു അവസ്ഥയിലുള്ള സ്ത്രീ, മറ്റുള്ളവര്‍ക്ക് തുല്യമാണെന്ന് പറയാന്‍ പോലും കഴിയില്ലെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ആഴ്ചയില്‍ പോലും പറഞ്ഞത്.

കിടപ്പറ വയലന്‍സ്

കിടപ്പറ വയലന്‍സ്

അതീവ ഗുരുതരമായ ആരോപണങ്ങള്‍ ആണ് ഷ്‌നീഡര്‍മാനെതിരെ ഇപ്പോള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുള്ളത്. കിടപ്പറയിലെ അതിക്രമങ്ങളെ കുറിച്ചാണ് സ്ത്രീകള്‍ പരാതികള്‍ ഉന്നയിച്ചിട്ടുള്ളത്. ഒന്നോ രണ്ടോ അല്ല, നാല് സ്ത്രീകള്‍ ആണ് ഇതുവരെ ഷ്‌നീഡര്‍മാനെതിരെ രംഗത്ത് വന്നിട്ടുള്ളത്. അതില്‍ രണ്ട് പേര്‍ പരസ്യമായിത്തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അടി, ഇടി... പീഡനം

അടി, ഇടി... പീഡനം

ദ ന്യൂയോര്‍ക്കര്‍ എന്ന പത്രത്തില്‍ ആയിരുന്നു രണ്ട് സ്ത്രീകള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഷ്‌നീഡര്‍മാര്‍ തങ്ങളുടെ സമ്മതം ഇല്ലാതെ തങ്ങളെ അടിക്കുകയും ഇടിക്കുകയും ചെയ്യുമായിരുന്നു എന്നാണ് ആരോപണം. പലപ്പോഴും കിടപ്പറയില്‍ വച്ചായിരുന്നു ഇത്. മദ്യപിച്ചതിന് ശേഷും ഇത്തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

റോള്‍ പ്ലേ... പരസ്പര സമ്മതത്തോടെ

റോള്‍ പ്ലേ... പരസ്പര സമ്മതത്തോടെ

എന്നാല്‍ ഇക്കാര്യങ്ങള്‍ ഒരുപരിധിവരെ നിഷേധിക്കുകയാണ് ഷ്‌നീഡര്‍മാന്‍ ചെയ്തിരിക്കുന്നത്. എല്ലാം പരസ്പര സമ്മതത്തോടെ മാത്രം ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. റോള്‍ പ്ലേ പോലുള്ള കാര്യങ്ങള്‍ ഏറ്റവും സ്വകാര്യമായ നിമിഷങ്ങളില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊരിക്കലും അവരുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ടായിരുന്നില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ഒരിക്കലും ചെയ്യില്ല

ഒരിക്കലും ചെയ്യില്ല

എല്ലാം ചെയ്തിട്ടുണ്ട് എന്ന് പരോക്ഷമായി സമ്മതിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഷ്‌നീഡര്‍മാര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ അതെല്ലാം പരസ്പര സമ്മതത്തോടെ ആയിരുന്നു എന്ന് അദ്ദേഹം മാത്രം പറഞ്ഞാല്‍ പോരല്ലോ എന്നതാണ് വിഷയം. സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ശരീരത്തില്‍ താന്‍ സ്പര്‍ശിക്കുക പോലും ഇല്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ലൈംഗിക അതിക്രമം

ലൈംഗിക അതിക്രമം

ആദ്യ മൂന്ന് സ്ത്രീകളുടെ ആരോപണത്തേക്കാള്‍ ഗുരുതരമാണ് നാലാമത്തെ സ്ത്രീയുടേത്. ഇവര്‍ ന്യൂയോര്‍ക്കിലെ ഒരു അറ്റോര്‍ണി ആയിരുന്നു. തനിക്ക് നേരെ ലൈംഗികമായി ഷ്‌നീഡര്‍മാന്‍ മുന്നേറ്റം നടത്തി എന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം. അതിനെ അതിര്‍ത്തപ്പോള്‍ തന്നെ മര്‍ദ്ദിച്ചു എന്നും ഇവര്‍ ആരാേപിക്കുന്നുണ്ട്.

ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടു

ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടു

സംഗതി വിവാദമായപ്പോള്‍ തന്നെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുവാമോ ഷ്‌നീഡര്‍മാന്റെ രാജി ആവശ്യപ്പെട്ടു. ആരും നിയമത്തിന് അതീതരല്ല, അത് ന്യൂയോര്‍ക്കിലെ ഏറ്റവും മുതരി#ന്ന നിയമ ഉദോയ്ഗസ്ഥന്‍ ആയാല്‍ പോലും എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഷ്‌നീഡര്‍മാന്‍ ഒരു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരന്‍ ആണെന്ന കാര്യവും ചര്‍ച്ചയാകുന്നുണ്ട് ഇപ്പോള്‍.

പരാതിയില്ല, ആര്‍ക്കും

പരാതിയില്ല, ആര്‍ക്കും

ഷ്‌നീഡര്‍മാനെതിരെ ദ ന്യൂയോര്‍ക്കറില്‍ ആയിരുന്നു ആദ്യമായി ആരോപണം ഉയരുന്നത്. നാല് സ്ത്രീകള്‍ പല രീതിയില്‍ ആരോപണം ഉന്നയിച്ചുകഴിഞ്ഞു. എന്നാല്‍ ഇതുവരെ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല എന്നതാണ് വാസ്തവം. എന്നിട്ടും കൂടുതല്‍ വിവാദങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ഷ്‌നീഡര്‍മാര്‍ രാജിവച്ചൊഴിയുകയായിരുന്നു. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഒന്നും തന്നെ തന്റെ ജോലിയുമായി ബന്ധപ്പെട്ടത് അല്ലെങ്കില്‍ പോലും താന്‍ രാജിവയ്ക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഭീഷണിയും

ഭീഷണിയും

ഷ്‌നീഡര്‍മാര്‍ തങ്ങളെ ഭീഷണിപ്പെടുത്തി എന്നും ആരോപണം ഉണ്ട്. താനുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ കൊന്നുകളയും എന്നാണത്രെ ഭീഷണിപ്പെടുത്തിയത്. മാന്നിങ് ബാരിഷ്, ശെല്‍വരത്‌നം എന്നിവരായിരുന്നു ദ ന്യൂയോര്‍ക്കറില്‍ ഷ്‌നീഡര്‍മാനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. തന്റെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ശെല്‍വരത്‌നം ആരോപിക്കുന്നുണ്ട്.

ഹിപോക്രസി

ഹിപോക്രസി

ഷ്‌നീഡര്‍മാര്‍ ഒരു ഹിപ്പോക്രാറ്റ് ആണെന്നാണ് മാനിഷ് ബാരിഷ് ആരോപിക്കുന്നത്. ഒരുപാട് പേരെ അദ്ദേഹം വഞ്ചിച്ചിട്ടുണ്ട് എന്നും ഇവര്‍ ആരോപണം ഉന്നയിക്കുന്നു.2013 മുതല്‍ 2015 വരെ ആയിരുന്നു ഷ്‌നീഡര്‍മാനുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നത്. ഒരിക്കല്‍ തന്നെ അയാള്‍ ശ്വാസം മുട്ടിക്കുകയും മുഖത്തടിക്കുകയും ചെയ്തുവെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

ഒരിക്കലും ചെയ്യാത്ത ബലാത്സംഗം; പക്ഷേ സ്ത്രീയുടെ വാക്ക് വിശ്വാസം ... 26 വര്‍ഷങ്ങൾ; കറുത്തവരായിപ്പോയിഒരിക്കലും ചെയ്യാത്ത ബലാത്സംഗം; പക്ഷേ സ്ത്രീയുടെ വാക്ക് വിശ്വാസം ... 26 വര്‍ഷങ്ങൾ; കറുത്തവരായിപ്പോയി

ഹൃദയാഘാതമല്ല ഹൃദയസ്തംഭനം... അറിഞ്ഞിരുന്നാൽ ഒരു ജീവനാണ് രക്ഷപ്പെടുക; സെക്കൻഡ് ഒപ്പീനിയനിൻ ഡോ ഷിംനഹൃദയാഘാതമല്ല ഹൃദയസ്തംഭനം... അറിഞ്ഞിരുന്നാൽ ഒരു ജീവനാണ് രക്ഷപ്പെടുക; സെക്കൻഡ് ഒപ്പീനിയനിൻ ഡോ ഷിംന

യോഗല്യ അമ്മിണ്യേ... ആ പായങ്ങട്...!!! ബോണ്ട ടീം ഗുണ്ടുപോലെ പൊട്ടി, കോലിക്ക് അടപടലം ട്രോള്‍ പൊങ്കാല യോഗല്യ അമ്മിണ്യേ... ആ പായങ്ങട്...!!! ബോണ്ട ടീം ഗുണ്ടുപോലെ പൊട്ടി, കോലിക്ക് അടപടലം ട്രോള്‍ പൊങ്കാല

English summary
NY Attorney General RESIGNS after FOUR women accuse him of sexual harassment and physical assault.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X