പൊതുനിരത്തില്‍ സ്വയംഭോഗം ചെയ്യാം...? ന്യൂയോര്‍ക്കില്‍ ഇതാ 'സ്വയംഭോഗ ബൂത്തുകള്‍'!!!

ന്യൂയോര്‍ക്ക്: 'പ്രകൃതിയുടെ വിളി' വന്നാല്‍ പിന്നെ അതിനെ നിയന്ത്രിയ്ക്കുക എളുപ്പമല്ല. അതുകൊണ്ടാണ് എല്ലായിടങ്ങളിലും പൊതു കക്കൂസുകളും മൂത്രപ്പുരകളും ഒക്കെ നിര്‍മിച്ചിരിയ്ക്കുന്നത്.

മല-മൂത്ര വിസര്‍ജ്ജനം നടത്തുന്നതുപോലെയുള്ള പ്രാഥമിക കൃത്യങ്ങളില്‍ ഉള്‍പ്പെടുന്നതാണോ സെക്‌സ് എന്ന ചോദ്യത്തിന് ഏറെ പഴക്കമുണ്ട്. സെക്‌സും അങ്ങനെ തന്നെ എന്ന് വാദിയ്ക്കുന്നവര്‍ ഒരുപാടുള്ള ലോകമാണ് നമ്മുടേത്. എന്തായും പൂര്‍ണാര്‍ത്ഥത്തില്‍ അത് നിര്‍വ്വഹിയ്ക്കാന്‍ മൂത്രപ്പുരകള്‍ പോലെ സംവിധാനം ഉണ്ടാക്കുക നടക്കുന്ന കാര്യമല്ല.

എന്നാല്‍ ഏതാണ്ട് അതുപോലുള്ള സംഗതിയാണ് ഇപ്പോള്‍ അമേരിയ്ക്കയില്‍ നടപ്പിലാക്കിയിട്ടുള്ളത്. പുരുഷന്‍മാര്‍ക്ക് സ്വയംഭോഗം ചെയ്യാന്‍ 'പൊതു സ്വയംഭോഗ ബൂത്തുകള്‍'!!! സംഗതി ക്ലിക്ക് ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍....

ന്യൂയോര്‍ക്ക് സിറ്റി

ന്യൂയോര്‍ക്ക് സിറ്റി

ന്യൂയോര്‍ക്ക് സിറ്റിയിലാണ് 'സ്വയംഭോഗ ബൂത്തുകള്‍' സ്ഥാപിയ്ക്കുന്നത്. അത് എന്തിനാണെന്നല്ലേ...

ഏറ്റവും സമ്മര്‍ദ്ദം

ഏറ്റവും സമ്മര്‍ദ്ദം

ലോകത്ത് മനുഷ്യര്‍ ഏറ്റവും അധികം സമ്മര്‍ദ്ദം അനുഭവിയ്ക്കുന്ന നഗരങ്ങളില്‍ ഒന്നാണത്രെ ന്യൂയോര്‍ക്ക് സിറ്റി. ജനപ്പെരുപ്പവും, തൊഴിലില്ലായ്മയും, ജീവിതച്ചെലവും എല്ലാം ചേര്‍ത്താണ് പറയുന്നത്. അതുകൊണ്ട് ഇവിടത്തെ പുരുഷന്‍മാര്‍ മാനസികമായും വൈകാരികമായും ഏറെ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നുണ്ടത്രെ.

സ്വയംഭോഗ ബൂത്തുകള്‍

സ്വയംഭോഗ ബൂത്തുകള്‍

ഈ പ്രശ്‌നം പരിഹരിയ്ക്കുന്നതിന് വേണ്ടിയാണ് സ്വയംഭോഗ ബൂത്തുകള്‍ സ്ഥാപിച്ചിരിയ്ക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലല്ല ഇത്.

ഹോട്ട് ഒക്ടോപസ്

ഹോട്ട് ഒക്ടോപസ്

പ്രമുഖ സെക്‌സ് ടോയ്‌സ് നിര്‍മാതാക്കളായ 'ഹോട്ട് ഒക്ടോപസ്' ആണ് ഇത്തരം സ്വയംഭോഗ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

എവിടെയാണ് സംഗതി

എവിടെയാണ് സംഗതി

ന്യൂയോര്‍ക്ക് സിറ്റിയിലെ 28-ാം സ്ട്രീറ്റിലും അഞ്ചാം ്‌വന്യൂവിലും ആണ് ബൂത്തുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

ആശ്വാസത്തിന് വേണ്ടി?

ആശ്വാസത്തിന് വേണ്ടി?

സ്വയംഭോഗം ചെയ്യുമ്പോള്‍ ഡോപ്പമൈന്‍ പോലുള്ള രാസവസ്തുക്കള്‍ ഉത്പദിപ്പിയ്ക്കപ്പെടും. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. മരുന്ന് കഴിയ്ക്കുന്നതിനേക്കാള്‍ എളുപ്പവും നല്ലതും അല്ലേ ഇത് എന്നാണ് ചോദ്യം.

എന്തൊക്കെയുണ്ടാകും

എന്തൊക്കെയുണ്ടാകും

'സ്വയംഭോഗ ബൂത്തില്‍' എന്തൊക്കെയാണ് ഉള്ളത്... ഒരു ബൂത്ത്, ഉള്ളില്‍ കസേര, ഒരു ലാപ് ടോപ്പ്, പിന്നെ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനും!!!

ഗൈഫൈ

ഗൈഫൈ

പേര് കേട്ടാല്‍ പെട്ടെന്ന് വൈഫൈ എന്ന് തോന്നുന്നുണ്ടോ... എന്നാല്‍ ഇത് അതല്ല. സ്വയംഭോഗ ബൂത്തിന്റെ പേരാണത്... ഗൈഫൈ!!!

എന്തിനാണിത്

എന്തിനാണിത്

ആളുകള്‍ക്ക് നിരത്തിലൂടെ നടന്ന് പോകുമ്പോള്‍ എന്തെങ്കിലും വികാരം വന്നാല്‍ അത് തീര്‍ക്കാന്‍ സഹായിക്കുക എന്നത് മാത്രമല്ല ഹോട്ട് ഒക്ടോപസിന്റെ ലക്ഷ്യം. അവരുടെ സെക്‌സ് ടോയ്‌സിലേയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിയ്ക്കുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം.

 കൂടുതല്‍ ബൂത്തുകള്‍

കൂടുതല്‍ ബൂത്തുകള്‍

നിലവില്‍ രണ്ട് ബുത്തുകള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. ഉടന്‍ തന്നെ ഇത്തരത്തിലുള്ള കൂടുതല്‍ ബൂത്തുകള്‍ സ്ഥാപിയ്ക്കാനാണ് പദ്ധതി.

സ്ത്രീകള്‍ക്കില്ല

സ്ത്രീകള്‍ക്കില്ല

ഈ മാനസിക സമ്മര്‍ദ്ദവും വൈകാരിക പ്രശ്‌നങ്ങളും പുരുഷന്‍മാര്‍ക്ക് മാത്രമേ ഉള്ളോ? സ്ത്രീകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലേ? ഹോട്ട് ഒക്ടോപസ് കമ്പനി ഉടന്‍ തന്നെ ഇത്തരം ഒരു ചോദ്യം അടുത്ത് തന്നെ നേരിടേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+