കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂയോര്‍ക്കില്‍ മരണം 1200 കവിഞ്ഞു... സഹായിക്കണമെന്ന് ഗവര്‍ണര്‍, നിയന്ത്രണം കര്‍ശനമാക്കാന്‍ ട്രംപ്!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നതിനിടെ ന്യൂയോര്‍ക്കിലും സ്ഥിതി രൂക്ഷമാകുന്നു. മരണനിരക്ക് 1200ന് മുകളില്‍ പോയിരിക്കുകയാണ്. സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഗവര്‍ണര്‍. മെഡിക്കല്‍ വളണ്ടിയര്‍മാരും നാവിക ഹോസ്പിറ്റല്‍ കപ്പലും ഇവിടെയെത്തിയിട്ടുണ്ട്. ദയവായി ഞങ്ങളെ ന്യൂയോര്‍ക്കിലെത്തി സഹായിക്കൂ. ഞങ്ങള്‍ക്ക് സഹായം ആവശ്യമുണ്ട്. ഇങ്ങനെയായിരുന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോയുടെ അഭ്യര്‍ത്ഥന. അത്രയ്ക്കും നിസഹായാവസ്ഥയിലാണ് ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഇതുവരെ ഏറ്റവുമധികം മരണം രേഖപ്പെടുത്തിയിരിക്കുന്നത്. കാര്യങ്ങള്‍ വിചാരിച്ചതിലും അപ്പുറമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

1

ഇത് ഡിട്രോയിറ്റിലോ ന്യൂ ഓര്‍ലിയന്‍സിലോ എവിടെ സംഭവിച്ചാലും ഇത് തന്നെയായിരിക്കും നടക്കുകയെന്നും കുവോമോ പറഞ്ഞു. അതേസമയം രാജ്യത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനം. ഏറ്റവുമധികം കൊറോണ കേസുകള്‍ സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂട്ടം കൂടാന്‍ പാടില്ലെന്നും, പത്ത് പേരില്‍ കൂടുതല്‍ ഒരു സ്ഥലത്ത് നില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോകുന്നതും ഏപ്രില്‍ അവസാനം വരെ ഒഴിവാക്കണമെന്നും ട്രംപ് നിര്‍ദേശിച്ചു. സമൂഹ വ്യാപനം തടയാനാണ് യുഎസ്സിന്റെ നീക്കം.

യുഎസ്സില്‍ ഇതുവരെ 1,63500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3000ത്തിലധികം ആളുകള്‍ ഇതുവരെ യുഎസ്സില്‍ മരിച്ചു. അതേസമയം ആഗോള തലത്തില്‍ കൊറോണ വ്യാപനം വീണ്ടും ശക്തമാവുകയാണ്. യൂറോപ്പില്‍ കാര്യങ്ങള്‍ ഗുരുതരമാണ്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 812 പേരാണ് മരിച്ചത്. അതേസമയം സ്‌പെയിനില്‍ 800 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. പക്ഷേ മരണനിരക്കില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇറ്റലിയില്‍ കൂടുതല്‍ പ്രായമായവര്‍ ഉള്ളത് കൊണ്ടാണ് മരണനിരക്ക് കൂടുന്നതെന്ന് കഴിഞ്ഞ ദിവസം ചൈനീസ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
അമേരിക്ക നേരിടാന്‍ പോകുന്നത് വന്‍ ദുരന്തം | Oneindia Malayalam

ലോകത്താകമാനം ഇതുവരെ 7,84000 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1,65000 പേര്‍ക്ക് രോഗം ഭേദമായി. 37500 പേര്‍ ഇതുവരെ മരിച്ചു. അതേസമയം ന്യൂയോര്‍ക്കിനെ സഹായിക്കാന്‍ ആയിരം കിടക്കകളുള്ള ആശുപത്രി കപ്പല്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ ആരോഗ്യ വിദഗ്ധരെയും ന്യൂയോര്‍ക്കിലേക്ക് അയച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് സംസ്ഥാനത്താകെ വൈറസ് വ്യാപിച്ചിരിക്കുകയാണ്. ഇത് അമേരിക്ക ഒന്നാകെ പടരുന്നു. ഈ വൈറസ് ബാധയേല്‍ക്കാത്ത ഒരു അമേരിക്കക്കാരന്‍ പോലും ഉണ്ടാവില്ലെന്നും കുവോമോ പറഞ്ഞു. അതേസമയം ട്രംപ് ഈ വിഷയത്തെ രാഷ്ട്രീയവത്കരിച്ചെന്നും കുവോമോ വിമര്‍ശിച്ചു. വലിയ സുനാമിയാണ് രാജ്യത്ത് വരാന്‍ പോകുന്നതെന്നും, ഈ സമയത്ത് രാഷ്ട്രീയം കളിക്കരുതെന്നും ട്രംപിനോട് മാധ്യമങ്ങള്‍ പറയണമെന്നും കുവോമോ നിര്‍ദേശിച്ചു.

English summary
new york death toll climbed past 1200
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X