എബോള ചികിത്സിച്ച ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു
ന്യൂയോര്‍ക്ക്: എബോള രോഗം ബാധിച്ച നഴ്സിന് പിന്നാലെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നിന്നും ന്യൂയോര്‍ക്കിലെത്തിയ ഡോക്ടര്‍ക്ക് എബോള രോഗം സ്ഥിതീകരിച്ചു. ക്രെയ്ഗ് സ്പെന്‍സര്‍ (33) എന്ന ഡോക്ടര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. ഗിനിയില്‍ രോഗബാധിതരെ ചികിത്സിച്ച ഡോക്ടര്‍ ഒക്ടോബര്‍ 14നാണ് ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയത്.
ഡോക്ടറെ ബെല്ലെവ്യു ഹോസ്പിറ്റല്‍ സെന്ററിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണെ ഡോക്ടറെ പരിചരിക്കുന്നത്. രോഗം മറ്റുളളവരിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ട്. അതേസമയം ഡോക്ടറുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഇടപഴകിയ ആളുകള്‍ക്കും രോഗബാധയുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.

ഡോക്ടര്‍ സഞ്ചരിച്ച സ്ഥലങ്ങളിലെ ആളുകളെയും അടുത്ത് ഇടപഴകിയ ആളുകളെയും എബോള രോഗ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ചെറിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ ആരോഗ്യവകുപ്പിനെ സമീപിക്കാനാണ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. ഒട്ടേറെ പേരെ ഇതിനകം തന്നെ പരിശോധനയ്ക്ക് വിധേയരാക്കിക്കഴിഞ്ഞു. ഡോക്ടറുടെ വീട് ആരോഗ്യവകുപ്പ് സീല്‍ ചെയ്തിട്ടുണ്ട്.
പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയ, ഗിനി, സിയേര ലിയോണ്‍ എന്നിവിടങ്ങളില്‍ 4,800 ഓളം പേര് ഇതുവരെ രോഗബാധിതരായി മരിച്ചിട്ടുണ്ട്. പതിനായിരത്തോളംപേര്‍ ചികിത്സയിലാണ്. രോഗികളെ പരിചരിക്കാനെത്തിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും രോഗം പടര്‍ന്നു. അമേരിക്കയില്‍ മാത്രം ഇത്തരത്തില്‍ നാലുപേര്‍ക്ക് രോഗം സ്ഥിതീകരിച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications