കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോള ചികിത്സിച്ച ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: എബോള രോഗം ബാധിച്ച നഴ്‌സിന് പിന്നാലെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നിന്നും ന്യൂയോര്‍ക്കിലെത്തിയ ഡോക്ടര്‍ക്ക് എബോള രോഗം സ്ഥിതീകരിച്ചു. ക്രെയ്ഗ് സ്‌പെന്‍സര്‍ (33) എന്ന ഡോക്ടര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. ഗിനിയില്‍ രോഗബാധിതരെ ചികിത്സിച്ച ഡോക്ടര്‍ ഒക്ടോബര്‍ 14നാണ് ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയത്.

ഡോക്ടറെ ബെല്ലെവ്യു ഹോസ്പിറ്റല്‍ സെന്ററിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണെ ഡോക്ടറെ പരിചരിക്കുന്നത്. രോഗം മറ്റുളളവരിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ട്. അതേസമയം ഡോക്ടറുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഇടപഴകിയ ആളുകള്‍ക്കും രോഗബാധയുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.

ebola

ഡോക്ടര്‍ സഞ്ചരിച്ച സ്ഥലങ്ങളിലെ ആളുകളെയും അടുത്ത് ഇടപഴകിയ ആളുകളെയും എബോള രോഗ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ചെറിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ ആരോഗ്യവകുപ്പിനെ സമീപിക്കാനാണ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. ഒട്ടേറെ പേരെ ഇതിനകം തന്നെ പരിശോധനയ്ക്ക് വിധേയരാക്കിക്കഴിഞ്ഞു. ഡോക്ടറുടെ വീട് ആരോഗ്യവകുപ്പ് സീല്‍ ചെയ്തിട്ടുണ്ട്.

പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയ, ഗിനി, സിയേര ലിയോണ്‍ എന്നിവിടങ്ങളില്‍ 4,800 ഓളം പേര്‍ ഇതുവരെ രോഗബാധിതരായി മരിച്ചിട്ടുണ്ട്. പതിനായിരത്തോളംപേര്‍ ചികിത്സയിലാണ്. രോഗികളെ പരിചരിക്കാനെത്തിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും രോഗം പടര്‍ന്നു. അമേരിക്കയില്‍ മാത്രം ഇത്തരത്തില്‍ നാലുപേര്‍ക്ക് രോഗം സ്ഥിതീകരിച്ചിരുന്നു.

English summary
Ebola virus; New York doctor Craig Spencer tests positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X