കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ വരാനിരിക്കുന്നത്, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറയുന്നു, ആ റിസ്‌ക് എടുക്കില്ല!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നതിന് തടസ്സം നിന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ. സ്‌റ്റേ അറ്റ് ഹോം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് പക്വതയില്ലാത്ത ആവശ്യങ്ങളാണെന്ന് കുവോമോ പറഞ്ഞു. ജനങ്ങള്‍ ജോലിയില്ലാതെ കഷ്ടപ്പെടുകയാണെന്ന് എനിക്കറിയാം. എന്നാല്‍ കൊറോണവൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാതെ വിപണി തുറന്നാല്‍ ജനങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാവുമെന്ന മുന്നറിയിപ്പും കുവോമോ നല്‍കി. യുഎസ്സിലെ പകുതിയോളം സംസ്ഥാനങ്ങള്‍ ഭാഗികമായി തുറന്നിരിക്കുകയാണ്. ന്യൂയോര്‍ക്കില്‍ തുറക്കണമെന്ന് ആവശ്യമുണ്ട്. വലിയ പ്രതിഷേധവും ഇതിനായി നടക്കുന്നുണ്ട്.

1

യുഎസ്സില്‍ കൊറോണ ഏറ്റവുമധികം ദുരിതമുണ്ടാക്കിയ സംസ്ഥാനമാണ് ന്യൂയോര്‍ക്ക്. ഇതാണ് ഗവര്‍ണര്‍ നിയന്ത്രണങ്ങള്‍ വേഗത്തില്‍ പിന്‍വലിക്കാന്‍ മടിക്കുന്നത്. തനിക്ക് ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുള്ള നിര്‍ദേശം ആവശ്യമാണ്. നിങ്ങള്‍ക്ക് പരിചിതമല്ലാത്ത സ്ഥലത്തെത്തിയാല്‍ ആരും എന്തും സൂക്ഷിച്ച് മാത്രമേ ചെയ്യൂ. കൃത്യമായ വിവരം ലഭിച്ചാല്‍ മാത്രമേ നടപടി എടുക്കാന്‍ കഴിയൂ. വൈകാരികമായോ, രാഷ്ട്രീയപരമായോ, ജനങ്ങള്‍ എന്താണ് പറയുന്നതെന്നോ പോലെ തീരുമാനമെടുക്കാന്‍ സാധിക്കില്ല. സത്യാവസ്ഥ എന്താണെന്നും, നിലവില്‍ സാഹചര്യങ്ങള്‍ എന്താണെന്നും മനസ്സിലാക്കി മാത്രമേ നടപടിയെടുക്കാനാവൂ എന്നും കുവോമോ പറഞ്ഞു.

അതേസമയം ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും കുവോമോയുടെ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. വിപണി പതിയെ തുറക്കുന്നതാണ് ഏറ്റവും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ മരിച്ചത് ന്യൂജഴ്‌സിയിലാണ്. 7742 പേരാണ് ഇവിടെ മരിച്ചത്. ഇതാണ് സ്റ്റേ അറ്റ് ഹോം പിന്‍വലിക്കാതിരിക്കാനുള്ള പ്രധാന കാരണം. നിരവധി പേര്‍ക്ക് സുഹൃത്തുക്കളെയും അയല്‍വാസികളെയും കുടുംബാംഗങ്ങളെയും നഷ്ടമായി. അതുകൊണ്ട് നമ്മള്‍ ഈ അവസരത്തില്‍ ധൃതി കൂട്ടരുത്. ന്യൂജേഴ്‌സിയില്‍ എല്ലാം ശരിയായെന്ന് തോന്നിയാല്‍ മാത്രമേ വിപണി തുറക്കാനാവൂ എന്ന് ഫില്‍ മര്‍ഫി വ്യക്തമാക്കി.

നിരവധി സംസ്ഥാനങ്ങളില്‍ ലോക്്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം വരെ നടന്നിരുന്നു. ചിലര്‍ തോക്കുമായിട്ടാണ് പ്രതിഷേധത്തിനിറങ്ങിയത്. പലയിടത്തും ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണയും ഈ പ്രക്ഷോഭകാരികള്‍ക്കുണ്ട്. എന്നാല്‍ പൊതുജനം നിയന്ത്രണങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിക്കുന്നത്. അതേസമയം ജോര്‍ജിയയും ടെക്‌സസുമാണ് തുറക്കുന്ന പ്രധാന നഗരങ്ങള്‍. കൊറോണവൈറസിന്റെ വീര്യം വളരെ കുറഞ്ഞ തോതിലാണ് ഈ സംസ്ഥാനങ്ങളില്‍ ഉള്ളത്. അധികം പേര്‍ക്ക് രോഗം ബാധിക്കുകയോ മരിക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ 900 പേര്‍ മാത്രമാണ് കൊറോണ ബാധിച്ച് ആശുപത്രിയില്‍ ഉള്ളത്. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിയില്ല. ഇത് കണ്ടെത്താതെ ലോക്ഡൗണ്‍ പിന്‍വലിക്കാനാവില്ല.

English summary
new york governor says he did not blindly reopen economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X