കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ..? എന്നാലിനി കഞ്ചാവ് ബിസിനസ് ചെയ്യാം, അതും നിയമപരമായി

Google Oneindia Malayalam News

ന്യൂയോര്‍ക്ക് സിറ്റി: കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ജാമ്യമില്ലാ ശിക്ഷയാണ് നമ്മുടെ നാട്ടില്‍ ചുമത്തുക. എന്നാല്‍ കഞ്ചാവ് കേസില്‍ പിടിക്കപ്പെടുന്നത് യോഗ്യതയായി എപ്പോഴെങ്കിലും കണക്കാക്കാന്‍ ആകുമോ? അതും ഒരു ബിസിനസ് തുടങ്ങാന്‍. ഇല്ല എന്ന് ഉത്തരം പറയാന്‍ വരട്ടെ. ന്യൂയോര്‍ക്ക് സിറ്റിയില്‍ കഞ്ചാവ് കൃഷി നിയമവിധേയമായതോടെ മുകളില്‍ പറഞ്ഞ കാര്യം നടക്കും.

അതായത് കഞ്ചാവ് നിയമവിരുദ്ധമായപ്പോള്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് കഞ്ചാവ് ഇനി നിയമപരമായി വില്‍ക്കാന്‍ സാധിക്കും. അതിനുള്ള നിയമം ന്യൂയോര്‍ക്ക് സിറ്റി കഴിഞ്ഞ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഇപ്പോഴിതാ വില്‍പന ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ആളുകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും കഞ്ചാവ് നിയമപരമായി വില്‍ക്കുന്നതിനുള്ള ആദ്യത്തെ 150 ലൈസന്‍സുകള്‍ ന്യൂയോര്‍ക്ക് സംസ്ഥാനം വാഗ്ദാനം ചെയ്യുന്നു.

1

സംസ്ഥാനത്തെ ഡെമോക്രാറ്റിക് നേതാക്കള്‍ നടപ്പിലാക്കിയ നയം കഞ്ചാവ് നിയമവിരുദ്ധമായപ്പോള്‍ അറസ്റ്റുചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ആഫ്രിക്കന്‍-അമേരിക്കന്‍, ഹിസ്പാനിക് കമ്മ്യൂണിറ്റികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സഹായകമാകുന്നതാണ്. ഈ സമയം തന്റെ കുടുംബത്തിന് വളരെ ആവേശകരമായ നിമിഷമാണ് എന്നാണ് പിഎച്ച്ഡി ആര്‍ട്ട് ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ 31 കാരനായ ഗുറേറോ പറയുന്നത്.

ശബരിമലയില്‍ ആചാരങ്ങള്‍ക്കാണ് മേല്‍ക്കൈ എങ്കില്‍ അത് തുടരണം; ദേവസ്വം പ്രസിഡന്റ്ശബരിമലയില്‍ ആചാരങ്ങള്‍ക്കാണ് മേല്‍ക്കൈ എങ്കില്‍ അത് തുടരണം; ദേവസ്വം പ്രസിഡന്റ്

2

ഗുറോറയുടെ സഹോദരന്‍ നേരത്തെ കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം, ഒരു ഔദ്യോഗിക സ്റ്റോര്‍ തുറക്കുന്നതിനും പ്രാദേശികമായി വളര്‍ത്തുന്ന കഞ്ചാവ് വില്‍ക്കുന്നതിനുമുള്ള ലൈസന്‍സ് ലഭിച്ച ആദ്യ 28 അപേക്ഷകരില്‍ ഒരാളായിരുന്നു ഗുറേറോ. 20 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ന്യൂയോര്‍ക്കില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ഒരു വര്‍ഷത്തിലേറെയായി ലൈസന്‍സുകള്‍ നല്‍കി വരുന്നുണ്ട്.

വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍

3

നിയമപരമായ കഞ്ചാവ് വ്യവസായം അടുത്ത വര്‍ഷം തന്നെ 1.3 ബില്യണ്‍ ഡോളര്‍ വില്‍പ്പനയും മൂന്ന് വര്‍ഷത്തിനുള്ളില്‍ 19,000 നും 24,000 നും ഇടയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നാണ് നഗരത്തിലെ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇതുവഴി വലിയ നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. അതേസമയം കഞ്ചാവ് കൃഷിയ്ക്കും ബിസിനസിനും വേണ്ട 'യോഗ്യത' കേസില്‍ ശിക്ഷിക്കപ്പെട്ടത് മാത്രമല്ല.

ഞങ്ങള്‍ക്ക് ആറ്റം ബോംബുണ്ട്, വേണ്ടി വന്നാല്‍ അതെടുത്ത് ഉപയോഗിക്കും; വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ഞങ്ങള്‍ക്ക് ആറ്റം ബോംബുണ്ട്, വേണ്ടി വന്നാല്‍ അതെടുത്ത് ഉപയോഗിക്കും; വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍

4

ലൈസന്‍സുകള്‍ക്ക് യോഗ്യത നേടുന്നതിന് അപേക്ഷകര്‍ക്ക് ലാഭകരമായ മറ്റൊരു ബിസിനസ്സും ഉണ്ടായിരിക്കണം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കഞ്ചാവ് കൈവശം വച്ചതിന് 800,000 അറസ്റ്റുകള്‍ ഉണ്ടായിട്ടുണ്ടെന്ന് 2018 ല്‍ ഒരു സംസ്ഥാന റിപ്പോര്‍ട്ട് കണക്കാക്കുന്നു. 2017-ല്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും കറുത്തവര്‍ഗക്കാരാണ് (48 ശതമാനം), ഹിസ്പാനിക്കുകള്‍ 38 ശതമാനവും.

5


അതേസമയം കഞ്ചാവ് പ്രോഗ്രാം അഭിലഷണീയമാണെങ്കിലും, നടപ്പിലാക്കുന്നതിന് അതിന്റെ വെല്ലുവിളികള്‍ ഉണ്ടാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്. കഞ്ചാവ് നിയമവിധേയമാക്കിയതിനുശേഷം, തെരുവിലും പാര്‍ക്കുകളിലും ഭക്ഷ്യവസ്തുക്കളും പൂക്കളുമൊക്കെ വില്‍ക്കുന്ന ഷോപ്പുകളിലും കഞ്ചാവ് സുലഭമാണ്. നിയന്ത്രണങ്ങളുടെ അഭാവം അനധികൃത കച്ചവടക്കാര്‍ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്.

English summary
New York is offering licenses for the legal sale of cannabis who have been convicted in drug offenses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X