8 കോടിയുടെ മെഗാ ബംപറടിച്ചു, ജീവിതം സെറ്റ്; തുക വാങ്ങിയപ്പോള്‍ നെഞ്ച് തകര്‍ന്ന് പോയി, സംഭവം ഇങ്ങനെ
ന്യൂയോര്‍ക്ക്: ലോട്ടറി അടിക്കാന്‍ നമ്മള്‍ സ്ഥിരമായി ടിക്കറ്റ് ഒക്കെ എടുത്ത് നന്നായി കഷ്ടപ്പൊടാറുണ്ട്. എന്നാല്‍ വമ്പന്‍ സമ്മാനത്തുക അടിച്ചിട്ടും നിരാശപ്പെടേണ്ടി വന്നാലോ? തീര്‍ച്ചയായും അങ്ങനെയുള്ള സംഭവങ്ങളുണ്ടാവും. ന്യൂയോര്‍ക്കിലെ റോഡോള്‍ഫോ സെര്‍വാന്റീസ് സെഫറിനോ എന്ന് യുവാവിന് ലോട്ടറിയുടെ സമ്മാനത്തുകയെ കുറിച്ച് പറയുമ്പോള്‍ തന്നെ വലിയൊരു ഭാഗ്യം നഷ്ടമായത് പോലെയാണ് സംസാരിക്കാനാവുക.
കാരണം അത്ര വലിയൊരു സമ്മാനം ലഭിച്ചിട്ടും, അതിന്റെ നല്ലൊരു ഭാഗവും ലോട്ടറി അധികൃതര്‍ തന്നെ കൊണ്ടുപോകുന്ന കാഴ്ച്ചയാണ് ഇയാള്‍ കാണേണ്ടി വന്നത്. അത് പറയുമ്പോള്‍ റോഡോള്‍ഫോയ്ക്ക് വലിയ സങ്കടമാണ്. എങ്ങനെയാണ് ഇത്ര വലിയ തുക നഷ്ടമായതെന്ന് പരിശോധിക്കാം.

ഒരു മില്യണിന്റെ മഹാഭാഗ്യം
ന്യൂയോര്‍ക്ക് ലോട്ടറിയില്‍ ആണ് റോഡോള്‍ഫോ സെര്‍വാന്റിസ് സെഫറിനോയ്ക്ക് ബംപറടിച്ചത്. ഒരു മില്യണായിരുന്നു സമ്മാനം. എട്ട് കോടി രൂപയ്ക്ക് മുകളില്‍ വരും ഈ തുക. ട്രഷര്‍ ഹണ്ട് സ്‌ക്രാച്ച് ഓഫ് ലോട്ടറി എടുത്തപ്പോഴായിരുന്നു ജീവിതം മാറ്റിമറിച്ച് റോഡോള്‍ഫോയ്ക്ക് വന്‍ തുക സമ്മാനമടിച്ചത്.
പത്ത് ഡോളര്‍ വിലയുള്ള ടിക്കറ്റിലാണ് ഈ നേട്ടം അദ്ദേഹം കൈവരിച്ചത്. വെസ്റ്റ്‌ചെസ് കൗണ്ടിയിലെ മൗണ്ട് കിസ്‌കോയിലെ ജയാമ്പെ മാര്‍ക്കറ്റില്‍ നിന്നാണ് താന്‍ ടിക്കറ്റെടുത്തതെന്ന് ഇയാള്‍ പറയുന്നു.
ജീവിതം പ്രതീക്ഷിച്ച അത്ര മാറിയില്ല
റോഡോള്‍ഫോ വിചാരിച്ചത്ര നേട്ടം പക്ഷേ സമ്മാനത്തുകയില്‍ ലഭിച്ചില്ല. അടിച്ചതില്‍ നല്ലൊരു ഭാഗവും ലോട്ടറി കമ്പനി കൊണ്ടുപോവുകയായിരുന്നു. ഒറ്റത്തവണയായി തുക വാങ്ങാന്‍ തീരുമാനിച്ചതോടെ പണം നന്നായി കുറയുകയും ചെയ്തു.
4,96440 ഡോളറായി ഒരു മില്യണ്‍ അടിച്ചപ്പോള്‍ ലഭിച്ചത്. ഒന്‍പത് കോടിയുടെ അടുത്ത് വരുന്ന തുകയ്ക്ക് ഇയാള്‍ക്ക് ലഭിച്ചത് നാല് കോടി പത്ത് ലക്ഷം രൂപയാണ്. ഇത്രയും തുക മറ്റൊരു സംസ്ഥാനത്തും ഉള്ള ലോട്ടറിയില്‍ നിന്ന് പിടിക്കാറില്ല. അവിടെയാണ് റോഡോള്‍ഫോയെ നിര്‍ഭാഗ്യം ബാധിച്ചിരിക്കുന്നത്.
പണം പിന്‍വലിക്കുന്നതിലെ പ്രശ്‌നങ്ങള്‍
ന്യൂയോര്‍ക്ക് ലോട്ടറിക്ക് പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. നേരിട്ട് തന്നെ പണം ലഭിക്കുന്ന രീതിക്കാണ് ജേതാക്കളെല്ലാം പ്രാധാന്യം നല്‍കുക. എന്നാല്‍ ആ രീതിയില്‍ കിട്ടുന്ന പണം നന്നായി കുറയും. ദീര്‍ഘകാല പ്ലാനില്‍ പണം വാങ്ങുന്നതാണ് ഏറ്റവും നല്ലത്. വാര്‍ഷികമായോ, അല്ലെങ്കില്‍ വാരത്തിലോ ആയി പണം വാങ്ങുകയാണ് ഏറ്റവും നല്ല ഓപ്ഷന്‍.
നേരത്തെ ഫ്‌ളോറിഡയിലും ഈ പ്രശ്‌നമുണ്ടായിരുന്നു. ഡയാന മക്‌ഹോം എന്ന യുവതിക്ക് നേരത്തെ രണ്ട് മില്യണ്‍ സമ്മാനമടിച്ചിരുന്നു. അവര്‍ക്ക് 1.39 മില്യണാണ് നികുതിയെല്ലാം പിടിച്ചപ്പോള്‍ ലഭിച്ചത്. ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.
ന്യൂയോര്‍ക്കില്‍ വേറെയും ഉദാഹരണങ്ങള്‍
ന്യൂയോര്‍ക്കില്‍ ഇത് ആദ്യമായിട്ടല്ല ഒരു ജേതാവിന് സമ്മാനത്തുക ഇത്രയും കുറയുന്നത്. നേരത്തെ നാല് മില്യണ്‍ സമ്മാനമടിച്ച ജേതാവിന് ആകെ 2.49 മില്യണാണ് ലഭിച്ചത്. അതുപോലെ ഫ്‌ളോറിഡ സ്വദേശിയായ ഡാരന്‍ മാര്‍ട്ടിനിക്ക് 41 മില്യണ്‍ സമ്മാനമടിച്ചു.
എന്നാല്‍ ആകെ ലഭിച്ചത് 24.56 മില്യണാണ്. സിഡ്‌നി സ്വദേശിയായ ഒരു യുവതിക്ക് 50000 ഡോളര്‍ അടിച്ചതും ഇവര്‍ വലിയ ആവേശത്തിലായിരുന്നു. എന്നാല്‍ ആകെ ഇവര്‍ക്ക് ലഭിച്ചത് 35000 ഡോളറാണ്. നികുതിയെല്ലാം കഴിഞ്ഞപ്പോള്‍ ചെറിയ തുകയാണ് ഇവര്‍ക്ക് ലഭിച്ചത്.












Click it and Unblock the Notifications