അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യയുടെ നഗ്നചിത്രം പുറത്ത്... 'ലെസ്ബിയന്‍ തീം'!!!

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ ചൂടുപിടിയ്ക്കവെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യയുടെ നഗ്നചിത്രം പുറത്ത്. ന്യൂയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിയ്ക്കുന്ന 'ന്യൂയോര്‍ക്ക് പോസ്റ്റ്' എന്ന ടാബ്ലോയ്ഡിന്റെ ഒന്നാം പേജിലാണ് ചിത്രം അച്ചടിച്ച് വന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് പേരാണ് രംഗത്തുള്ളത്. അതില്‍ ഒരാള്‍ക്ക് മാത്രമാണ് ഭാര്യ ഉള്ളത്. അപ്പോള്‍ സംഗതി ആരെ കുറിച്ചാണെന്ന് മനസ്സിലായില്ലേ... റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചിത്രമാണ് പുറത്തായിട്ടുള്ളത്.

ട്രംപിനെ വിവാഹം കഴിയ്ക്കുന്നതിന് മുമ്പ് തന്നെ അറിയപ്പെടുന്ന മോഡല്‍ ആയിരുന്നു മെലാനിയ. അക്കാലത്ത് എടുത്ത ചിത്രങ്ങളില്‍ ഒന്നാണിത്. എന്തായാലും സംഭവം അമേരിക്കയില്‍ വന്‍ വിവാദമായിരിക്കുകയാണ്. നഗ്ന ചിത്രം എന്നത് മാത്രമല്ല വിവാദത്തിന് കാരണം...

മെലാനിയ ട്രംപ്

മെലാനിയ ട്രംപ്

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയാണ് മെലാനിയ. ഇതിന് മുമ്പ് മിഷേല്‍ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ചു എന്ന വിവാദവും മെലാനിയക്കെതിരെ ഉയര്‍ന്നിരുന്നു.

നഗ്ന ചിത്രം

നഗ്ന ചിത്രം

മെലാനിയയുടെ നഗ്ന ചിത്രമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് എന്ന ടാബ്ലോയ്ഡ് ആണ് മെലാനിയയുടെ നഗ്ന ചിത്രം അച്ചടിച്ച് പ്രസിദ്ധീകരിച്ചത്.

പഴയ മോഡല്‍

പഴയ മോഡല്‍

പഴയ മോഡല്‍ ആണ് മെലാനിയ. ചിത്രം എടുത്തത് 1995 ല്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡലിങ്ങിന്റെ ഭാഗമായി എടുത്ത ചിത്രമാണിത്.

ആരെടുത്തത്

ആരെടുത്തത്

പ്രമുഖ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ആയ ആലെ ഡി ബാസെവില്ലെയാണ് ഈ ചിത്രം പകര്‍ത്തിയിട്ടുള്ളത്. 1995 ല്‍ മാന്‍ഹാട്ടനില്‍ വച്ചായിരുന്നു ഇത്.

ലെസ്ബിയന്‍ തീം

ലെസ്ബിയന്‍ തീം

ലെസ്ബിയന്‍ തീം ആണ് ചിത്രത്തിന്. മെലാനിയയ്‌ക്കൊപ്പം സ്‌കാന്‍ഡിനേവിയന്‍ മോഡല്‍ ആയ എമ്മ എറിക്‌സണ്‍ ആണ് ഉള്ളത്. ഫ്രാന്‍സിലെ മാക്‌സ് മാഗസിന്റെ കവര്‍ ചിത്രമായിരുന്നു ഇത്.

പ്രശ്‌നമല്ലത്രെ

പ്രശ്‌നമല്ലത്രെ

എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന് ഇത് അത്ര വലിയ പ്രശ്‌നമായി തോന്നുന്നില്ല. മെലാനിയ, മോഡല്‍ ആയിരുന്നു. അതുകൊണ്ട് ഇത്തരം ചിത്രങ്ങളൊക്കെ ഉണ്ടാകാം എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

സദാചാരവാദം

സദാചാരവാദം

എന്നാല്‍ പ്രശ്‌നം അതല്ല. കടുത്ത സദാചാരവാദികളാണ് റിപ്പബ്ലിക്കന്‍മാര്‍. സ്വവര്‍ഗ്ഗ രതിയ്‌ക്കെതിരാണ് ഇവര്‍. അങ്ങനെ വരുമ്പോള്‍ ഈ ചിത്രം ട്രംപിന് തിരിച്ചടിയാകാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

പ്രഥമ വനിതയുടെ കിടപ്പ്

പ്രഥമ വനിതയുടെ കിടപ്പ്

അമേരിക്കയുടെ പ്രഥമ വനിതയാകാന്‍ സാധ്യതയുള്ള സ്ത്രീ... അവര്‍ക്കൊപ്പം കിടക്കുന്നത് ഒരു സ്ത്രീ- ഇങ്ങനെയാണ് ന്യൂയോര്‍ക്ക് പോസ്റ്റ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.

ആദ്യമായല്ല

ആദ്യമായല്ല

ന്യൂയോര്‍ക്ക് പോസ്റ്റ് ആദ്യമായല്ല മെലാനിയയുടെ നഗ്ന ചിത്രം പ്രസിദ്ധീകരിയ്ക്കുന്നത്. കഴിഞ്ഞ ദിവസവും സമാനമായ ചില ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.

ട്രംപിനെ വീഴ്ത്താന്‍

ട്രംപിനെ വീഴ്ത്താന്‍

റിപ്പബ്ലിക്കനായ ഡൊണാള്‍ഡ് ട്രംപ് പാരമ്പര്യവാദിയാണ്. തിരഞ്ഞെടുപ്പില്‍ ട്രംപിന് മേല്‍ക്കൈ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇത്തരം ചിത്രങ്ങളോട് അമേരിക്കന്‍ ജനത എങ്ങനെ പ്രതികരിയ്ക്കും എന്ന് കാത്തിരുന്ന കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+