കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂയോര്‍ക്ക് വെടിവെപ്പ്: അക്രമിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്, വെടിവെച്ചത് 33 റൗണ്ട്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ സബ് വേ സ്‌റ്റേഷനിലെ വെടിവെപ്പില്‍ അക്രമിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്. നിരവധി പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. അക്രമി 33 റൗണ്ടോളം വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഫ്രാങ്ക് ജെയിംസ് എന്നയാളുടെ ചിത്രമാണ് ന്യൂയോര്‍ക്ക് പോലീസ് വിഭാഗം പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ സൂക്ഷിക്കേണ്ടതുണ്ടെന്ന നിര്‍ദേശവും പോലീസ് നല്‍കിയിട്ടുണ്ട്. ഇരുപതോളം പേര്‍ക്കാണ് തോക്കുധാരിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാള്‍ സ്‌മോക്ക് ബോംബുകള്‍ എറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷമാണ് ബ്രൂക് ലിനിലെ സബ് വേ സ്‌റ്റേഷനില്‍ വെടിയുതര്‍ത്തത്. അക്രമിയെ കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കാവ്യ മുന്‍കൂര്‍ ജാമ്യം തേടും, ശബ്ദസാമ്പിളുകള്‍ ദിലീപിനെ രക്ഷിക്കാനോ? ചോദ്യങ്ങളുമായി സംവിധായകന്‍കാവ്യ മുന്‍കൂര്‍ ജാമ്യം തേടും, ശബ്ദസാമ്പിളുകള്‍ ദിലീപിനെ രക്ഷിക്കാനോ? ചോദ്യങ്ങളുമായി സംവിധായകന്‍

1

നിര്‍മാണ തൊഴിലാളിയുടെ വേഷത്തിലാണ് അക്രമി എത്തിയതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ ജീവനക്കാരനാണെന്ന് തോന്നുന്ന തരത്തിലായിരുന്നു ഇയാള്‍ വസ്ത്രം ധരിച്ചത്. ഒപ്പം ഒരു ഗ്യാസ് മാസ്‌കും ധരിച്ചിരുന്നു. പത്തോളം പേര്‍ക്ക് വെടിയേറ്റതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പുക ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയതായി മേയറുടെ വക്താവ് ഫാബിയന്‍ ലെവി പറഞ്ഞു. സ്‌ഫോടക വസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ചരയടി നീളവും 80 കിലോ ഭാരവും ഉള്ള കറുത്ത വര്‍ഗക്കാരനായ ആളാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.

ന്യൂയോര്‍ക്ക് പോലീസിനൊപ്പം എഫ്ബിഐ അടക്കമുള്ള ഏജന്‍സികളും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഫ്രാങ്ക് ജെയിംസിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 50000 ഡോളര്‍ പാരിതോഷികം നല്‍കും. അക്രമി പുക ബോംബെറിഞ്ഞ ശേഷം കടന്നുകളഞ്ഞതായിട്ടാണ് കരുതുന്നത്. ഇയാള്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരില്‍ പത്ത് പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റിരിക്കുന്നത്. അഞ്ച് പേരുടെ നില ഗുരുതരമാണ്. രാവിലെ എട്ടരയ്ക്ക് സണ്‍സെറ്റ് പാര്‍ക്കിലെ 36ാം സ്ട്രീറ്റിലായിരുന്നു ഞെട്ടിച്ച സംഭവം നടന്നത്.

പുക ഉയര്‍ന്നതോടെ മാന്‍ഹട്ടനിലേക്ക് പോകുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിയോടി. പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് നിഷേധിച്ചു. സ്‌റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തെ പറ്റിയും അന്വേഷണം തുടങ്ങി. അതേസമയം ഭീകരാക്രമണമാണോ എന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഈ മേഖല മുഴുവന്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ് പോലീസ്. ഇവിടെയുള്ള സ്‌കൂളുകള്‍ എല്ലാം സുരക്ഷയുടെ ഭാഗമായി അടച്ചു. 36 സ്ട്രീറ്റ് സ്‌റ്റേഷനില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. തോക്കുധാരിയെ കണ്ടെത്തുന്നത് വരെ തിരച്ചില്‍ അവസാനിപ്പിക്കില്ലെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. കൊവിഡ് കാലത്ത് ന്യൂയോര്‍ക്കില്‍ വന്‍ തോതിലാണ് കുറ്റകൃത്യങ്ങള്‍ പെരുകുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

രാഹുല്‍ മാറ്റിയിട്ടും മാറാതെ വിഭാഗീയത, പ്രിതം സിംഗ് ബിജെപിയിലേക്ക്, ധമിയുമായി കൂടിക്കാഴ്ച്ചരാഹുല്‍ മാറ്റിയിട്ടും മാറാതെ വിഭാഗീയത, പ്രിതം സിംഗ് ബിജെപിയിലേക്ക്, ധമിയുമായി കൂടിക്കാഴ്ച്ച

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
new york shooting: nypd says gunman fired 33 rounds and identify him as person of interest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X