കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂയോര്‍ക്ക് വിറയ്ക്കുന്നു... സഹായത്തിന് സ്വകാര്യ ആശുപത്രികള്‍, മരണം 3000ത്തിലേക്ക്, യുഎസില്‍ ഭയം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്ക കോവിഡ് വ്യാപനത്തിന് മുന്നില്‍ പതറി നില്‍ക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ ഇതുവരെ പ്രതിസന്ധി ഒഴിഞ്ഞിട്ടില്ല. മരണനിരക്ക് മൂവായിരത്തിലേക്ക് കുതിക്കുകയാണ്. ഒരു ലക്ഷം പേര്‍ക്ക് ന്യൂയോര്‍ക്കില്‍ മാത്രം രോഗം ബാധിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ സ്വകാര്യ ആശുപത്രികളെ സഹായത്തിനായി ഒപ്പം കൂട്ടാന്‍ ഒരുങ്ങുകയാണ്. ഇതിനായുള്ള എക്‌സിക്യൂട്ടീവ് ഉത്തരവും പുറത്തിറക്കും. സ്വകാര്യ ആശുപത്രികളെ ഉപയോഗിക്കാതിരിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും അടക്കം ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കുന്നതാണ് ഈ ഉത്തരവ്. ഇതുവഴി നിരവധി പേരിലേക്ക് സുരക്ഷാ മാര്‍ഗങ്ങളും മെഡിക്കല്‍ കിറ്റുകളും അടക്കമുള്ളവ എത്തും.

1

ഇത്തരം ഉപകരണങ്ങള്‍ ഏറ്റെടുക്കുന്നതിനായി അത്യാവശ്യം ന്നാല്‍ ദേശീയ ഗാര്‍ഡ്‌സിനെ ഉപയോഗിക്കും. ഇവരിലൂടെ വിതരണം ചെയ്യാനും ശ്രമിക്കും. അതേസമയം ഇത്തരം ഉപകരണങ്ങള്‍ പിന്നീട് തിരിച്ച് നല്‍കുകയോ അതല്ലെങ്കില്‍ പണമായി നല്‍കുകയോ ചെയ്യാനാണ് ശ്രമിക്കുകയെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി. ഈ അവസരത്തില്‍ എനിക്ക് നോക്കിനില്‍ക്കാനാവില്ല. ആവശ്യത്തിന് വെന്റിലേറ്റര്‍ ന്യൂയോര്‍ക്കിലുണ്ടാവുകയും, ജനങ്ങള്‍ മരിച്ചുവീഴുകയും ചെയ്യുന്നത് നോക്കിനില്‍ക്കാനാവില്ല. അതുകൊണ്ട് സ്വകാര്യ. ആശുപത്രികളില്‍ നിന്ന് ഇത്തരം ഉപകരണങ്ങള്‍ കൊണ്ടുവന്നേ മതിയാകൂ എന്നും കുവോമോ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ സാഹചര്യം ഭീകരമാണെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ ന്യൂയോര്‍ക്കിലോ അമേരിക്കയിലോ ഉണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല. നമ്മള്‍ ഇപ്പോഴും ചൈനയില്‍ നിന്നാണ് ഇത്തരം ഉപകരണങ്ങള്‍ വാങ്ങുന്നത്. എന്നിട്ട് പരസ്പരം മത്സരിക്കുകയാണ്. രാജ്യത്ത് സുരക്ഷാ മാസ്‌കുകളുടെ എണ്ണം തീര്‍ത്തും കുറവാണെന്നും അദ്ദേഹം പറഞ്ഞു. മരണസംഖ്യ ന്യൂയോര്‍ക്കില്‍ കുതിക്കുകയാണ്. മൂവായിരത്തിനടുത്തെത്തി കഴിഞ്ഞു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും കുവോമോ പറഞ്ഞു. ദേശീയ ദുരന്തമെന്നാണ് അദ്ദേഹം കോവിഡിനെ വിശേഷിപ്പിച്ചത്.

അമേരിക്കയും മരണ നിരക്കിന്റെ കാര്യത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്. ഒരു ദിവസം 1480 മരണങ്ങളാണ് അവര്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള കണക്കാണിത്. ആഗോള തലത്തില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇതുവരെ 7406 പേരാണ് യുഎസ്സില്‍ മരിച്ചത്. അതേസമയം ന്യൂയോര്‍ക്കില്‍ രോഗത്തെ കീഴടക്കാന്‍ സാധിച്ചാല്‍, അടുത്ത നിമിഷം തന്നെ രാജ്യത്തെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ കുവോമോ പറഞ്ഞു. ന്യൂയോര്‍ക്കിന്റെ എല്ലാ മെഡിക്കല്‍ സേവനങ്ങളും ഏത് വിഭാഗത്തെ സഹായിക്കാനും അതിന് ശേഷം തയ്യാറായിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

English summary
new york to send troops for ventilators as death toll near 3000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X