കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്കിലൂടെ ഇനി വിവാഹ മോചനവും ! അമേരിയ്ക്ക തുടക്കമിട്ടു..ഇനി?

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇനി ഫേസ്ബുക്കിലൂടെയും വിവാഹമോചനം തേടാം. മുങ്ങി നടക്കുന്ന ഭര്‍ത്താക്കന്‍മാരുള്ള ഭാര്യമാര്‍ക്കാണ് വിവാഹ മോചനത്തിന് ഫേസ്ബുക്കിനെ ഉപയോഗിയ്ക്കാവുന്നത്. അമേരിയ്ക്കക്കാരിയായ യുവതിയ്ക്കാണ് ഫേസ്ബുക്കിലൂടെ തന്റെ ഭര്‍ത്താവിന് വിവാഹമോചന പത്രിക അയക്കാനുള്ള അനുമതി ലഭിച്ചിരിയ്ക്കുന്നത്. മാന്‍ഹട്ടന്‍ സുപ്രീം കോടതിയാണ് ഏറെ പ്രാധാന്യമുള്ള വിധി പുറപ്പെടുവിച്ചത്.

എല്ലനോര ബെയ്‌ദോ എന്ന യുവതിയ്ക്കാണ് കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായത്. 2009ലാണ് ഇവര്‍ വിക്ടര്‍ സൈന ബ്‌ളജ് ഡ്രക്കു എന്നയാളെ വിവാഹം കഴിച്ചത്. എന്നാല്‍ മതപരമായ ചടങ്ങികള്‍ പ്രകാരമല്ലായിരുന്നു വിവാഹം. തുടര്‍ന്ന് പരമ്പരാഗത ഘാന ചടങ്ങുകളില്‍ വിവാഹം നടത്താമെന്നായിരുന്നു ധാരണ. എന്നാല്‍ ഇതിന് തയ്യാറാകാതെ വിക്ടര്‍ മുങ്ങി. പിന്നെ ഇതുവരെ വിക്ടറും എല്ലനോരയും ഒരുമിച്ച് കണ്ടിട്ടുമില്ല താമസിച്ചിട്ടുമില്ല.

Divorce

ഇടയ്ക്ക് ഫോണ്‍വിളിയ്ക്കുകയും ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുകയും ചെയ്യും. വിക്ടറിന് 2011ന് ശേഷം സ്ഥിരമായ മേല്‍വിലാസം ഇല്ലാത്തതിനാല്‍ എല്ലനോരയ്ക്ക് വിവാഹ മോചനക്കത്ത് അയക്കാന്‍ യാതൊരു നിവൃത്തിയും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് കോടതിയുടെ സഹായം തേടിയത്. വിക്ടറുമായി ഫേസ്ബുക്കിലൂടെ ബന്ധം ഉള്ളതിനല്‍ വിവാഹമോചന കത്ത് ഫേസ്ബുക്കിലൂടെ അയച്ചാല്‍ മതിയെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. ഇനി മുങ്ങി നടക്കുന്ന ഭര്‍ത്താക്കന്‍മാരില്‍ നിന്നും വിവാഹ മോചനം തേടാന്‍ ഭാര്യമാര്‍ക്ക് ഈ വഴിയും പരീക്ഷിയ്ക്കാവുന്നതാണ്.

English summary
New York Woman Allowed to Serve Divorce Papers Via Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X