കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലാന്റില്‍ ഇനി കൊറോണ രോഗികളില്ല; രോഗമുക്തം, ജാഗ്രതാ ലെവല്‍ ഒന്നിലേക്ക്

  • By Desk
Google Oneindia Malayalam News

വെല്ലിങ്ടണ്‍: ന്യൂസിലാന്റില്‍ എല്ലാ കൊറോണ രോഗികള്‍ക്കും അസുഖം ഭേദമായി. ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിഞ്ഞിരുന്നവരെല്ലാം ആശുപത്രി വിട്ടുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്തയാണിതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആഷ്‌ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം ആദ്യമായിട്ടാണ് ന്യൂസിലാന്റ് കൊറോണ മുക്തമാകുന്നത്. എന്നാല്‍ ജാഗ്രത തുടരണം. കൊറോണ വൈറസ് തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Recommended Video

cmsvideo
New-Zealand Declares Itself Covid 19 Free | Oneindia Malayalam
j

കൊറോണ രോഗ വ്യാപന സാധ്യത മുന്‍കൂട്ടി കണ്ട് ന്യൂസിലാന്റില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഏഴ് ആഴ്ച ലോക്ക് ഡൗണ്‍ നീണ്ടു. കഴിഞ്ഞ മാസം അവസാനത്തില്‍ നിയന്ത്രണങ്ങള്‍ നീക്കി. രോഗികളുടെ എണ്ണം കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം നീക്കിയത്. സൗത്ത് പസഫിക് രാജ്യമായ ന്യൂസിലാന്റില്‍ 50 ലക്ഷമാണ് ജനസംഖ്യ. ഇവിടെ 1154 പേര്‍ക്ക് രോഗം ബാധിക്കുകയും 22 പേര്‍ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 17 ദിവസമായി പുതിയ രോഗം ന്യൂസിലാന്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അവസാനത്തെ രോഗിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്വകാര്യത പരിഗണിച്ചാണ് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്. 50 വയസുള്ള സ്ത്രീയാണ് രോഗിയെന്ന് കരുതുന്നു. രാജ്യം ഇപ്പോള്‍ വന്‍ വിജയമാണ് നേടിയതെന്നും ഡാന്‍സ് കളിച്ചാണ് താന്‍ ഇത് ആഘോഷിച്ചതെന്നും പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍ പറഞ്ഞു. ഏഴ് ആഴ്ചയിലധികമായി ജനങ്ങള്‍ തുടരുന്ന ത്യാഗത്തിന്റെ വിജയമാണിത്. ഒരു രോഗി പോലും ഇപ്പോള്‍ ന്യൂസിലാന്റില്‍ ഇല്ല. മകള്‍ക്കൊപ്പം മുറിയില്‍ നൃത്തം ചെയ്താണ് താന്‍ ഇക്കാര്യം ആഘോഷിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജാഗ്രതയുടെ ലെവല്‍ ഒന്നിലേക്ക് ന്യൂസിലാന്റ് മാറും. ജാഗ്രതയുടെ ഏറ്റവും താഴ്ന്ന അളവാണിത്. എങ്കിലും അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ ന്യൂസിലാന്റ് തുടര്‍ന്നേക്കുമെന്നാണ് സൂചന. ഒത്തുചേരുന്നതിനുള്ള നിയന്ത്രണം എടുത്തുകളഞ്ഞേക്കും. മാത്രമല്ല, നിര്‍ബന്ധിത സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിയന്ത്രണവും നീക്കും.

English summary
New Zealand has no active Coronavirus case; last patient released from Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X