ന്യൂസിലന്‍ഡ് കറുത്തവര്‍ഗക്കാര്‍ക്ക് സുരക്ഷിതമല്ലെന്ന് പ്രമുഖ ക്രിക്കറ്റ് താരം
ഓക്ക്ലന്‍ഡ്: ന്യൂസിലന്‍ഡ് കറുത്തവര്‍ഗക്കാര്‍ക്ക് സുരക്ഷിതമല്ലെന്ന് മുന്‍ വെസ്റ്റിന്‍ഡീസ് താരം ഫ്രാങ്ക്ലിന് റോസ്. കഴിഞ്ഞ ഏപ്രിലില്‍ ന്യൂസിലന്‍ഡില്‍ നിന്നും നാടുകടത്തപ്പെട്ടയാളാണ് ഫ്രാങ്ക്ലിന്. ലൈംഗിക ആക്രമക്കേസ് ചുമത്തപ്പെട്ട റോസിനെതിരെ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നില്ല.
താന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടെന്നും കറുത്തവര്‍ഗക്കാര്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യമാണ് ന്യൂസിലന്‍ഡ് എന്നും റോസ് ഐസിസിക്ക് അയച്ച കത്തില്‍ പറയുന്നു. പോലീസുകാര്‍ തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും അദ്ദേഹം ടെലിവിഷന്‍ ന്യൂസിലന്‍ഡിന് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചിട്ടുണ്ട്.

2011 മുതല്‍ ന്യൂസിലന്‍ഡില്‍ താമസിച്ചുവരികയാണ് 44കാരനായ റോസ്. ഓക്ക്ലന്‍ഡില്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചുവരവെയായിരുന്നു അടുത്തിടെ ലൈംഗിക ആരോപണം ഉയരുന്നതും പോലീസ് അന്വേഷണം നടക്കുന്നതും. വിസ കാലാവധി കഴിഞ്ഞതിനുശേഷവും രാജ്യത്ത് തങ്ങിയതിനാല്‍ ഇദ്ദേഹത്തിന് ന്യൂസിലന്‍ഡ് ജയിലലില്‍ കിടക്കേണ്ടിവരികയും ചെയ്തു.
ഒരാളെ ക്രിക്കറ്റ് കോച്ചായി രാജ്യത്ത് കൊണ്ടുവന്നശേഷം കാരണമില്ലാതെ ജയിലില്‍ അടയ്ക്കുകയും രാജ്യത്തുനിന്നും പുറത്താക്കുകയുമാണ് ന്യൂസിലന്‍ഡ് ചെയ്തിരിക്കുന്നതെന്ന് ഫ്രാങ്ക്ലിന് റോസ് പറഞ്ഞു. അതേസമയം, റോസിന്റെ ആരോപണത്തോട് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധികൃതരോ സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications