കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലന്‍ഡ് കറുത്തവര്‍ഗക്കാര്‍ക്ക് സുരക്ഷിതമല്ലെന്ന് പ്രമുഖ ക്രിക്കറ്റ് താരം

  • By Anwar Sadath
Google Oneindia Malayalam News

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് കറുത്തവര്‍ഗക്കാര്‍ക്ക് സുരക്ഷിതമല്ലെന്ന് മുന്‍ വെസ്റ്റിന്‍ഡീസ് താരം ഫ്രാങ്ക്‌ലിന്‍ റോസ്. കഴിഞ്ഞ ഏപ്രിലില്‍ ന്യൂസിലന്‍ഡില്‍ നിന്നും നാടുകടത്തപ്പെട്ടയാളാണ് ഫ്രാങ്ക്‌ലിന്‍. ലൈംഗിക ആക്രമക്കേസ് ചുമത്തപ്പെട്ട റോസിനെതിരെ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നില്ല.

താന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടെന്നും കറുത്തവര്‍ഗക്കാര്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യമാണ് ന്യൂസിലന്‍ഡ് എന്നും റോസ് ഐസിസിക്ക് അയച്ച കത്തില്‍ പറയുന്നു. പോലീസുകാര്‍ തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും അദ്ദേഹം ടെലിവിഷന്‍ ന്യൂസിലന്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിട്ടുണ്ട്.

franklynrose

2011 മുതല്‍ ന്യൂസിലന്‍ഡില്‍ താമസിച്ചുവരികയാണ് 44കാരനായ റോസ്. ഓക്ക്‌ലന്‍ഡില്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചുവരവെയായിരുന്നു അടുത്തിടെ ലൈംഗിക ആരോപണം ഉയരുന്നതും പോലീസ് അന്വേഷണം നടക്കുന്നതും. വിസ കാലാവധി കഴിഞ്ഞതിനുശേഷവും രാജ്യത്ത് തങ്ങിയതിനാല്‍ ഇദ്ദേഹത്തിന് ന്യൂസിലന്‍ഡ് ജയിലലില്‍ കിടക്കേണ്ടിവരികയും ചെയ്തു.

ഒരാളെ ക്രിക്കറ്റ് കോച്ചായി രാജ്യത്ത് കൊണ്ടുവന്നശേഷം കാരണമില്ലാതെ ജയിലില്‍ അടയ്ക്കുകയും രാജ്യത്തുനിന്നും പുറത്താക്കുകയുമാണ് ന്യൂസിലന്‍ഡ് ചെയ്തിരിക്കുന്നതെന്ന് ഫ്രാങ്ക്‌ലിന്‍ റോസ് പറഞ്ഞു. അതേസമയം, റോസിന്റെ ആരോപണത്തോട് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധികൃതരോ സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
New Zealand is unsafe for black says Former West Indian cricketer Franklyn Rose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X