കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലൻഡ് കൂട്ടക്കൊല: ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, 6 പേരെ കാണാനില്ല, കൊലപാതകി കടുത്ത വംശീയവാദി

Google Oneindia Malayalam News

ഓക്ലാന്‍ഡ്: ന്യൂസിലന്‍ഡിലെ മുസ്ലീം പളളികളില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലപാതകം ലോകത്തെ അപ്പാടെ ഞെട്ടിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന വിശ്വാസികള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. 49 പേര്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെടുകയും ഇരുപതില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

വടകരയിൽ രാജ്മോഹൻ ഉണ്ണിത്താൻ, വിടി ബൽറാം! ഉമ്മൻ ചാണ്ടിയെ തിരക്കിട്ട് വിളിപ്പിച്ച് രാഹുൽ ഗാന്ധിവടകരയിൽ രാജ്മോഹൻ ഉണ്ണിത്താൻ, വിടി ബൽറാം! ഉമ്മൻ ചാണ്ടിയെ തിരക്കിട്ട് വിളിപ്പിച്ച് രാഹുൽ ഗാന്ധി

ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഗുജറാത്ത് സ്വദേശിയായ ജുനത്ത് ഖാര എന്നയാളാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍. കാണാതായ ആറ് പേരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

murder

അതേസമയം പരിക്കേറ്റവരുടെ കൂട്ടത്തിലും ഇന്ത്യക്കാരുണ്ടെന്ന് സംശയിക്കുന്നു. പരിക്കേറ്റ ഒരാള്‍ ന്യൂസിലന്‍ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന തെലങ്കാന സ്വദേശിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരായ ഒന്‍പത് പേരെ സംഭവത്തില്‍ കാണാതായി എന്ന് നേരത്തെ ഇന്ത്യന്‍ എംബസ്സി അറിയിച്ചിരുന്നു. ഇത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടതായും 6 പേരെ കാണാനില്ലെന്നുമുളള വിവരങ്ങള്‍ പുറത്ത് വന്നത്.

കൂട്ടക്കൊല നടത്തിയ 28കാരന്‍ ബ്രെന്‍ഡണ്‍ ടാറന്റ് പോലീസ് പിടിയിലായിട്ടുണ്ട്. കടുത്ത വംശീയ വിദ്വേഷമാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന് തെളിയിക്കുന്ന ലഘുലേഖ ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. യൂറോപ്പിലേക്ക് കുടിയേറിയവരെ എല്ലാം ഇല്ലാതാക്കണമെന്ന് ഈ ലഘുലേഘയില്‍ പറയുന്നു. അവര്‍ റോമന്‍സോ ആഫ്രിക്കക്കാരോ ഇന്ത്യക്കാരോ തുര്‍ക്കികളോ ആരായാലും എപ്പോള്‍ വന്നവര്‍ ആയാലും നമ്മുടെ ആളുകള്‍ അല്ലെങ്കില്‍ അവരെ ഇല്ലാതാക്കണം എന്നും ലഘുലേഖയിലുണ്ട്.

English summary
New Zealand terror attack: One Indian citizen killed and six are missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X