ഇത്ര സിമ്പിളായിരുന്നോ പ്രസവം? സൈക്കിൾ ചവിട്ടി ആശുപത്രിയിൽ എത്തി കുഞ്ഞിന് ജൻമം നൽകി എംപി
ദില്ലി; പ്രസവ വേദന വന്നാൽ സൈക്കിൾ ചവിട്ട് ആശുപത്രിയിൽ പോകുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ? അതൊക്കെ നടക്കുന്ന കാര്യമല്ല എന്നാണോ? എന്നാൽ നടത്തി കാണിച്ചിരിക്കുകയാണ് ന്യീസിലാൻഡ് എം പി ജൂലി ആന്‍ സെന്‍റര്‍. പ്രസവിക്കാനായി സ്വന്തമായി സൈക്കിൾ ചവിട്ടിയാണ് ജൂലി ആൻ ആശുപത്രിയിൽ എത്തിയത്. പെൺകുഞ്ഞിനാണ് ജൂലി ജൻമം നൽകിയത്. എം പി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതാദ്യമായല്ല ജൂലി പ്രസവത്തിനായി സൈക്കിള്‍ ചവിട്ടി ആശുപത്രിയിൽ പോകുന്നത്. തന്റെ ആദ്യകുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയത്തും ജൂലി സൈക്കിൾ ചവിട്ടിയിലാണ് ആശുപത്രിയിൽ എത്തിയത്.

പുലർച്ചെ രണ്ട് മണിയോടെയാണ് ജൂലി ആശുപത്രിയിലേക്ക് സൈക്കിളിൽ പുറപ്പെട്ടത്. സംഭവത്തെ കുറിച്ച് എം പി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ' ബിഗ് ന്യൂസ്, ഇന്ന് പുലർച്ചെ 3.04ന് കുടുബത്തിലെ ഏറ്റവും പുതിയ അതിഥിയെ ഞങ്ങൾ സ്വാഗതം ചെയ്തു. പ്രസവിക്കാനിയ സൈക്കിളിൽ ആശുപത്രിയിൽ പോകാൻ പ്ലാൻ ഇല്ലായിരുന്നുവെങ്കിലും കാര്യങ്ങൾ അവസാനിച്ചത് ഇങ്ങനെയാണ്. ഞങ്ങൾ പുലർച്ചെ 2 മണിക്ക് ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയപ്പോൾ തീവ്രമായ പ്രസവ വേദന അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ ആശുപത്രിയിൽ എത്തി 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വേദന വർധിച്ചിച്ചു. അതിശയകരമെന്ന് പറയട്ടെ ആരോഗ്യത്തോടെ ഒരു കുഞ്ഞിനെ ഞങ്ങൾക്ക് ലഭിച്ചു,അവളുടെ അച്ഛനെ പോലെ തന്നെ അവളും ഉറങ്ങുകയാണ്. ഒരു മികച്ച ടീമിൽ നിന്ന് മികച്ച പരിചരണവും പിന്തുണയും ലഭിച്ചതിൽ അനുഗ്രഹീതമായി തോന്നുന്നു, ജൂലി ഫേസ്ബുക്കിൽ കുറിച്ചു. തന്റെ സൈക്കിൾ യാത്രയുടേയും കുഞ്ഞിന്റേയുമെല്ലാം ചിത്രങ്ങളും എംപി പങ്കുവെച്ചിട്ടുമ്ട്.
Recommended Video
നിരവധി പേരാണ് ജൂലിക്ക് ആശംസ അറിയിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയത്. നേരത്തേ മന്ത്രിയായിരിക്കെവെയായിരുന്നു ജൂലി ആന്‍ സെന്‍റര്‍ പ്രസവത്തിനായി സൈക്കിളിൽ പോയത്. വിട്ടില്‍ നിന്നും ഒരു കിലോമിറ്റര്‍ അകലെയുള്ള ആക്ലാന്‍ സിറ്റി ഹോസ്പിറ്റല്‍ വരെയാണ് സൈക്കിള്‍ ചവിട്ടിയത്.












Click it and Unblock the Notifications