കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണം വരെ മാറ്റിവെച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി, ഒമൈക്രോണ്‍ സാഹചര്യത്തില്‍ വേണ്ടെന്ന് ജസീന്ത

Google Oneindia Malayalam News

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനിന്റെ വിവാഹം മാറ്റിവെച്ചു. ദീര്‍ഘകാലം മാധ്യമങ്ങളില്‍ അടക്കം നിറഞ്ഞ് നിന്നിരുന്നു കാര്യമായിരുന്നു ജസീന്തയുടെ വിവാഹം. ഇരുവരും എപ്പോള്‍ വിവാഹം കഴിക്കുമെന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അവസാന നിമിഷം ജസീന്തയുടെ വിവാഹം മാറ്റിവെച്ചിരുന്നു. രാജ്യത്താകെ ഒമൈക്രോണ്‍ കേസുകള്‍ പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിവാഹം കഴിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ജസീന്ത. ന്യൂസിലന്‍ഡിലാകെ സമൂഹ വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വിവാഹവും മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു ജസീന്ത.

ബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം, കോണ്‍ഗ്രസിനെ പിന്നിലാക്കി പ്രാദേശിക പാര്‍ട്ടികളെന്ന് സര്‍വേബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം, കോണ്‍ഗ്രസിനെ പിന്നിലാക്കി പ്രാദേശിക പാര്‍ട്ടികളെന്ന് സര്‍വേ

1

അതേസമയം മാസ്‌ക് പൊതുനിരത്തില്‍ അടക്കം നിര്‍ബന്ധമാക്കിയിട്ടുണ്ട് ന്യൂസിലന്‍ഡ്. ഒപ്പം രാത്രിയില്‍ കൂട്ടം ചേരുന്നതും, പരിപാടികളില്‍ ഒരുപാട് പേര്‍ കൂടി ചേരുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഒമൈക്രോണ്‍ ക്ലസ്റ്റര്‍ കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണം കടുപ്പിച്ചത്. ഒരു വിവാഹത്തിന് ശേഷം ഉത്തര മേഖല തൊട്ട് ദക്ഷിണ മേഖല വരെ സമൂഹ വ്യാപനമുണ്ടായെന്നാണ് കണ്ടെത്തിയത്. ഒന്‍പത് കൊവിഡ് ബാധിതരായ വ്യക്തികളില്‍ നിന്നാണ് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്് കണ്ടെത്തിയത്. സൗത്ത് ഐലന്‍ഡ് മേഖലയിലുള്ള നെല്‍സനില്‍ ഒരു കുടുംബം എത്തിയതിനെ തുടര്‍ന്നാണ് ഇത്ര വലിയൊരു വ്യാപനത്തിന് തുടക്കമായത്.

നെല്‍സനില്‍ എത്തിയ കുടുംബം നോര്‍ത്ത് ഐലന്‍ഡിലുള്ള ഓക്ലന്‍ഡില്‍ വിവാഹത്തില്‍ പങ്കെടുത്ത് വന്നവരാണ്. ഈ കുടുംബത്തിലുള്ള എല്ലാവര്‍ക്കും ഫ്‌ളൈറ്റ് അറ്റന്‍ഡിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ രക്ഷയില്ലെന്ന് രാജ്യം തിരിച്ചറിഞ്ഞിരിക്കുകയാണ്. മാസ്‌കില്ലാതെ ആര്‍ക്കും പുറത്തിറങ്ങാനാവില്ല. ബാറുകള്‍, റെസ്റ്റോറന്‍ഡുകള്‍, വിവാഹം പോലെയുള്ള ചടങ്ങുകള്‍ എന്നിവയ്‌ക്കെല്ലാം നൂറ് പേര്‍ മാത്രം പരമാവധി പങ്കെടുക്കാമെന്ന് പ്രധാനമന്ത്രി ജസീന്ത പറയുന്നു. വിവാഹം നടക്കുന്ന വേദികള്‍ അടക്കം വാക്‌സിന്‍ പാസുകള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അവരുടെ പരിധി 25 ആയി കുറയുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

എന്റെ വിവാഹം ഈ അവസരത്തില്‍ നടത്താന്‍ പറ്റില്ല. രാജ്യത്തുണ്ടായത് പോലൊരു സമൂഹ വ്യാപനം തന്റെ വിവാഹത്തിലൂടെ സംഭവിക്കുമോ എന്ന ആശങ്കയുണ്ടെന്നും ജസീന്ത പറഞ്ഞു. അതേസമയം പ്രധാനമന്ത്രി വിവാഹത്തിന്റെ തിയതി പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഉടനെ തന്നെയുണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ട്. ദീര്‍ഘകാലം ജസീന്തയുടെ പങ്കാളിയായ ക്ലാര്‍ക്ക് ഗേഫോര്‍ഡുമായിട്ടാണ് വിവാഹം നടക്കുന്നത്. ഇത്തരം കാര്യങ്ങളൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നതാണെന്ന് ജസീന്ത പറയുന്നു. ഞാന്‍ ഇതില്‍ നിന്നൊന്നും വ്യത്യസ്തയല്ല. ആയിരക്കണക്കിന് ന്യൂസിലന്‍ഡുകാര്‍ ഈ മഹാമാരി കാരണം തകര്‍ന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രിയപ്പെട്ടവര്‍ രോഗബാധിതരായിരിക്കുമ്പോള്‍ അവര്‍ക്കൊപ്പം സമയം ചെലവിടുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ജസീന്ത പറഞ്ഞു.

Recommended Video

cmsvideo
എന്തൊക്കെയാണ് ഇന്നത്തെ നിയന്ത്രണങ്ങളും ഇളവുകളും, അറിയാം |Oneindia Malayalam

ഇന്റേണല്‍ കമ്മിറ്റി അമ്മയില്‍ ഉണ്ടെന്ന് സുരഭി, അത് ഡബ്ല്യുസിസിയുടെ വിജയമാണെന്ന് റിമ കല്ലിങ്കല്‍ഇന്റേണല്‍ കമ്മിറ്റി അമ്മയില്‍ ഉണ്ടെന്ന് സുരഭി, അത് ഡബ്ല്യുസിസിയുടെ വിജയമാണെന്ന് റിമ കല്ലിങ്കല്‍

English summary
new zealand pm jacinda ardern cancels wedding after omicron restrictions impose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X