ചീത്തവിളിച്ച് ' ചീത്തപ്പേരായി'; ' കഷ്ടകാലം' തീരാതെ ജസീന്ത; വിവാദം
വെല്ലിങ്ടൻ: ലോക ശ്രദ്ധമുഴുവൻ പിടിച്ചുപറ്റിയ വനിതയാണ് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ. പലതവണ അവരുടെ നേതൃപാടവത്തിനും കൃത്യമായ ഇടപെടലിനും ലോകം ഒന്നാകെ കയ്യടിച്ചിട്ടുമുണ്ട്.
എന്നാൽ ഇപ്പോൾ ഒരു വിവാദവുമായി ബന്ധപ്പെട്ടാണ് ജസീന്തയുടെ പേര് ചർച്ച ചെയ്യപ്പെടുന്നത്. അടുത്തിടെ ജസീന്തയ്ക്കെതിരെ വിമർശനങ്ങൾ രൂക്ഷമായിരുന്നു, അതിന് ഇടയിലാണ് ഇപ്പോൾ വിവാദം കൂടി ഉണ്ടായിരിക്കുന്നത്.

പാർലമെന്റിൽ പ്രതിപക്ഷനേതാവിനെക്കുറിച്ച് മോശം ഭാഷയിൽ അടക്കം പറഞ്ഞത് ഓൺ ആയിരുന്ന മൈക്കിലൂടെ പുറത്തുകേട്ടതിന് പിന്നാലെയാണ് വിവാദം തുടങ്ങിയത്. സംഭവം വിവാദം ആയതിന് പിന്നാലെ ജസീന്ത ആർഡേൻ ക്ഷമ പറഞ്ഞെങ്കിലും ചെറിയ ക്ഷീണമെൊന്നുമല്ല ജസീന്തയ്ക്ക് ഉണ്ടായത്. പൊതുവേ ജസീന്തയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റ് നിൽക്കുമ്പോഴാണ് ചീത്ത വിളിച്ചെന്ന ചീത്തപ്പേര് വന്നത്.

പ്രതിപക്ഷത്തെ ചെറുപാർട്ടിയായ ആക്ടിന്റെ നേതാവ് ഡേവിഡ് സിമോറിനെയാണ് സഭയിലെ ചോദ്യോത്തര വേളയിൽ ജസീന്ത അസഭ്യം പറഞ്ഞത്. ഭരണത്തിലെ പിഴവുകൾ എന്നെങ്കിലും ഏറ്റു പറഞ്ഞിട്ടുണ്ടോ എന്നു ചോദിച്ച സിമോറിന് മറുപടി നൽകിയ ശേഷം, അടുത്തിരുന്ന ഉപപ്രധാനമന്ത്രി ഗ്രാന്റ് റോബട്സനോടായി ശബ്ദം താഴ്ത്തി മോശം പരാമർശം നടത്തുമ്പോൾ മൈക്ക് ഓൺ ആണെന്ന കാര്യം ജസീന്ത ശ്രദ്ധിച്ചില്ല. ഇതോടെ ജസീന്ത പറഞ്ഞ തെറി എല്ലാവരും കേട്ടു.. മവോരി ആദിവാസി വേരുകളുള്ള സിമോറിനെ ആദിവാസിക്ഷേമ മന്ത്രി വില്ലി ജാക്സൻ ഏതാനും മാസം മുൻപു പരിഹസിച്ചതും വിവാദമായിരുന്നു.

രാജ്യത്തെ കോവിഡ് പ്രതിസന്ധി മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ മികവുകാട്ടിയ ജസീന്തയ്ക്ക് വലിയ പ്രശംസയാണ് ലഭിച്ചത്.കോവിഡ് മഹാമാരിയോടുള്ള അവരുടെ കർശനമായ നിലപാടിന് അന്താരാഷ്ട്ര പ്രശംസ ലഭിച്ചു, കൂടാതെ രണ്ട് തവണ അധികാരത്തിലിരുന്നപ്പോഴും വലിയ ജനസ്വീകാര്യതയാണ് കിട്ടിയത്.

എന്നാൽ ന്യൂസിലാൻഡ് 2023 അവസാനത്തോടെ തെരഞ്ഞെടുപ്പിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ജസീന്ത വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സമ്മർദ്ദത്തിലാണ്. ഏറ്റവും പുതിയ അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി പ്രതിപക്ഷ പാർട്ടിയായ നാഷനണിനേക്കാളും അഞ്ച് ശതമാനത്തോളം പിന്നിലാണ്. നഷ്ടപ്പെട്ടുപോയ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ഇപ്പോൾ ഇത്തരം ഒരു വിവാദം വന്നത്.

ദിവസങ്ങൾക്ക് മുമ്പ് നയതന്ത്ര സന്ദര്‍ശനത്തിനെത്തിയ ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിനും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയപ്പോൾ ആക്ഷേപിച്ചുകൊണ്ടുള്ള ചോദ്യത്തിന് ജസീന്ത നൽകിയ മറുപടി കയ്യടി നേടിയിരുന്നു നിങ്ങൾ രണ്ടുപേരും കണ്ടുമുട്ടിയത് നിങ്ങൾ പ്രായത്തിൽ സാമ്യമുള്ളവരായതുകൊണ്ടും ധാരാളം പൊതുവായ കാര്യങ്ങൾ ഉള്ളതുകൊണ്ടും ആണോ എന്നായിരുന്നു ചോദ്യം. ബറാക് ഒബാമയും ജോൺ കീയും ഒരേ പ്രായത്തിലുള്ളവരായതിനാൽ അവർ കണ്ടുമുട്ടിയിട്ടുണ്ടോ എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ ഇല്ലയോ എന്നാണ് തന്നെ അദ്ഭുതപ്പെടുത്തുന്നത് എന്നായിരുന്നു മറുപടി. ഇത് വലിയ രീതിയിൽ ജസീന്തയ്ക്ക് അഭിനന്ദനത്തിന് വഴിവെച്ചു
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications