കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബ പ്രശ്‌നങ്ങളോ, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി രാജി വച്ചു!

ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും നാഷ്ണല്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. മന്ത്രിസഭയില്‍ തീരുമാനം അറിയിച്ചതിന് ശേഷമാണ് മീഡിയയെ വിളിച്ച് ചേര്‍ത്ത് രാജി വയ്ക്കുന്ന കാര്യം..

  • By Thanmaya
Google Oneindia Malayalam News

വെല്ലിങ്ടണ്‍; ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും നാഷ്ണല്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. മന്ത്രിസഭയില്‍ തീരുമാനം അറിയിച്ചതിന് ശേഷമാണ് മീഡിയയെ വിളിച്ച് ചേര്‍ത്ത് രാജി വയ്ക്കുന്ന കാര്യം പുറത്ത് വിട്ടത്.

കുടുംബപരമായ ചില കാരണങ്ങളാലാണ് രാജി വയ്ക്കുന്നതെന്ന് ജോണ്‍ കീ പറയുന്നു. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ തീരുമനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

johnkey-05

ഡിസംബര്‍ 12ന് ജോണ്‍ കീയുടെ ഔദ്യോഗിക രാജി പ്രഖ്യാപനത്തിന് ശേഷം ഗ്രൂപ്പില്‍ നിന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കും. അതുവരെ ഉപരാഷ്ട്രപതി ബില്‍ ഇംഗ്ലീഷ് ചുമതല വഹിക്കുമെന്ന് ജോണ്‍ കീ മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസിലന്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണ ലഭിച്ച പ്രധാനമന്ത്രിയായിരുന്നു ജോണ്‍ കീ. ഇത് മൂന്നാം വട്ടമാണ് ജോണ്‍ കീ പ്രധാനമന്ത്രിയായി ചുമതല വഹിക്കുന്നത്. 2008ലാണ് ജോണ്‍ കീ ആദ്യമായി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹം കേരള സന്ദര്‍ശനം നടത്തിയിരുന്നു.

English summary
New Zealand prime minister John Key resigns.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X