പ്രധാനമന്ത്രി ഗർഭിണി; ചുമതല ഇനി ഉപ പ്രധാനമന്ത്രിക്ക്, പ്രസവം അടുത്ത ജൂണിൽ!
വെല്ലിംഗ്ടൺ: പ്രധാനമന്ത്രി ഗർഭിണിയാണെന്ന് ഇൻസ്റ്റഗ്രാം പേജിലൂടെ പ്രഖ്യാപിച്ചു. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിൻഡ ആർഡേണാണ് താൻ ഗർഭിണിയാണെന്ന വാർത്ത ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. ജൂണില്‍ ആറാഴ്ചയിലെ പ്രസവാവധികാലത്ത് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സിന് പ്രധാനമന്ത്രിയുടെ ചുമതല കൈമാറുമെന്ന് ജസിന്‍ഡ ആര്‍ഡേണ്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബറിലാണ് പ്രധാനമന്ത്രിയായി ജസിന്‍ഡ ചുമതലയേറ്റത്. ന്യൂസിലാന്‍ഡില്‍ അധികാരത്തിലേറുന്ന പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 37കാരിയായ ജസിന്‍ഡ. ഒന്നരമാസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഫസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജസിന്‍ഡ അധികാരത്തിലെത്തിയത്.

പ്രത്യേക സാഹചര്യം
ഇത് ഒരു പ്രത്യേക സാഹചര്യമാണെന്ന് എനിക്കറിയാം. പക്ഷേ എന്നേക്കാള്‍ മുന്നേ നിരവധി സ്ത്രീകള്‍ വളരെ മനോഹരമായി ഈ സാഹചര്യം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ജിൻഡ മാധ്യമങ്ങളോട് പറഞ്ഞു. 2017 ഒരു വലിയ വര്‍ഷമായിരുന്നുവെന്നും ക്ലാര്‍ക്കും ഞാനും വലിയ ആവേശത്തിലാണെന്നും ജസിന്‍ഡ പറയുന്നു.

ഒരേ സമയം ഒന്നിലധികം ജോലികൾ
ഒരേസമയം ഒന്നലധികം ജോലികള്‍ ചെയ്യുന്ന ആദ്യത്തെ സ്ത്രീയൊന്നുമല്ല ഞാന്‍. കുഞ്ഞുള്ളപ്പോള്‍ ജോലി ചെയ്യുന്ന ആദ്യ സ്ത്രീയുമല്ലെന്നും ജിൻഡ പറയുന്നു. ന്യൂസിലാന്‍ഡില്‍ അധികാരത്തിലേറുന്ന പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 37കാരിയായ ജസിന്‍ഡ.

അവധി ആറാഴ്ച
പ്രസവവുമായി ബന്ധപ്പെട്ട് ആറാഴ്ച അവധിയെടുക്കാനാണ് ജസിന്‍ഡയുടെ തീരുമാനം. ഈ സമയത്ത് ഡെപ്യൂട്ടി പ്രൈംമിനിസ്റ്ററായ വിന്‍സ്റ്റണ്‍ പീറ്റേഴ്സിനായിരിക്കും ചുമതല. ന്യൂസിലാന്‍ഡ് ടെലിവിഷനില്‍ ഫിഷ് ഓഫ് ദ ഡെ എന്ന ഫിഷിങ് ആന്‍ഡ് കുക്കിങ് ഷോ ചെയ്യുകയാണ് ജസിന്‍ഡയുടെ ഭര്‍ത്താവ് ക്ലാര്‍ക്ക് ഗേഫോര്‍ഡ്. മുന്‍പ്രധാനമന്ത്രി ഹെലന് ക്ലാര്‍ക്ക് ഉള്‍പ്പടെ നിരവധി പേര് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
|
ബേനസീര്‍ ഭൂട്ടോയ്ക്ക് പിൻഗാമി
പാകിസ്താന് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ ആണ് അധികാരത്തിലിരിക്കെ അമ്മയായ ആദ്യ നേതാവ്. 1990-ല്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ബേനസീര്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്തുവരുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications