ന്യൂസിലന്‍ഡില്‍ പഠിക്കാം; ജോലി ചെയ്യാം; ചെലവ് പത്തു ലക്ഷം മുതല്‍: അപേക്ഷിക്കേണ്ടത് ഇങ്ങനെ
ന്യൂസിലന്‍ഡില്‍ മൂന്നു മാസത്തില്‍ കൂടുതലുള്ള കോഴ്സുകള്‍ക്ക് സാധാരണ സ്റ്റുഡന്റ് വിസയാണ് ആവശ്യമുള്ളത്. ആദ്യമായി ന്യൂസിലന്‍ഡില്‍ ഏതെങ്കിലും സര്‍വകലാശാലയില്‍ അല്ലെങ്കില്‍ കോളജില്‍ അപേക്ഷിക്കുകയും പ്രവേശനം ഉറപ്പാക്കുകയും വേണം. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഏറ്റവും അത്യാവശ്യമായി വേണ്ട രേഖയാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന ഓഫര്‍ ഓഫ് പ്ലേസ്.
വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് എല്ലാ പ്രധാനപ്പെട്ട രേഖകളും കൈവശമുണ്ടെന്ന് ഉറപ്പാക്കുക. തിരിച്ചറിയല്‍ രേഖകള്‍, സാധുതയുള്ള പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ന്യൂസിലന്‍ഡില്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള ഓഫര്‍ ഓഫ് പ്ലേസ്, അക്കാദമിക്ക് രേഖകള്‍, ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷാ സ്കോറുകള്‍, സാമ്പത്തിക രേഖകള്‍ എന്നിവ കൈവശം ഉണ്ടായിരിക്കണം.
ട്യൂഷന് ഫീസ് അടയ്ക്കുന്നതിനും ന്യൂസിലന്‍ഡില്‍ താമസിക്കുന്നതിനുള്ള ചെലവുകള്‍ വഹിക്കാനും ശേഷിയുണ്ടെന്ന് തെളിയിക്കണം. പ്രതിവര്‍ഷം ഏകദേശം ഇരുപതിനായിരം ന്യൂസിലന്‍ഡ് ഡോളര്‍ മുതല്‍ 40000 ഡോളറാണ് (ഏകദേശം 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ) നിലവിലെ താമസ ചെലവായി കണക്കാക്കുന്നത്.

ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, വിദ്യാഭ്യാസ വായ്പ അനുവദിച്ച കത്ത്, സ്കോളര്‍ഷിപ്പ് അല്ലെങ്കില്‍ സ്പോണ്‍സര്‍ഷിപ്പ് കത്തുകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആരോഗ്യ, യാത്രാ ഇന്‍ഷുറന്‍സ്, തിരിച്ചു പോകാനുള്ള ടിക്കറ്റ് വാങ്ങുന്നതിനുള്ള കഴിവ് തെളിയിക്കുന്ന രേഖകള്‍ എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കണം. സാമ്പത്തിക രേഖകള്‍ എല്ലാം വ്യക്തവും കൃത്യവുമാണെന്ന് ഉറപ്പാക്കണം.
വിസയ്ക്ക് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സ്റ്റുഡന്റ് വിസ അപേക്ഷകള്‍ ന്യൂസിലന്‍ഡ് എമിഗ്രേഷന്‍ വെബ്സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്. ആദ്യം വിസ ഫോം പൂരിപ്പിക്കണം. ഇതില്‍ വ്യക്തിഗത വിവരങ്ങള്‍, വിദ്യാഭ്യാസ വിശദാംശങ്ങള്‍, സാമ്പത്തിക രേഖകള്‍ എന്നിവ നല്‍കണം. സ്കാന്‍ ചെയ്ത എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. തുടര്‍ന്ന് വിസ അപേക്ഷയ്ക്കുള്ള ഫീസ് അടയ്ക്കുക.
അപേക്ഷ സമര്‍പ്പിച്ചതിനു ശേഷവും അധിക രേഖകള്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. മെഡിക്കല്‍ പരിശോധനയ്ക്കും അഭിമുഖങ്ങളില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടേക്കാം. വിസ പ്രോസസിങ്ങിന് സാധാരണ നിരവധി ആഴ്ചകള്‍ എടുക്കും. അതിനാല്‍ കോഴ്സ് ആരംഭിക്കുന്നതിന് രണ്ടു മൂന്ന് മാസം മുന്‍പെങ്കിലും വിസയ്ക്ക് അപേക്ഷിക്കാന്‍ ശ്രമിക്കുക.
വിസ ലഭിച്ചു കഴിഞ്ഞാല്‍ യാത്ര ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും താമസ സൗകര്യം ഉറപ്പാക്കുകയും ചെയ്യുക. മിക്ക സ്റ്റുഡന്റ് വിസകളിലും പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അനുമതി ഉണ്ടാകും. യാത്ര പുറപ്പെടുമ്പോള്‍ എല്ലാ പ്രധാനപ്പെട്ട ഒറിജിനല്‍ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പാക്കണം. എന്തുകൊണ്ടാണ് ന്യൂസിലന്‍ഡില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ഈ കോഴ്സ് തിരഞ്ഞെടുത്തു നിന്നും വ്യക്തമായി വിശദീകരിക്കാന്‍ തയ്യാറെടുക്കുകയും വേണം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications