സൗദി നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ചു, രക്ഷകരായത് നിസ്കരിയ്ക്കാന്‍ എത്തിയ വിശ്വാസികള്‍
റിയാദ്: സൗദി അറേബ്യയിലെ ഒരു പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളത്തുണിയില്‍ പൊതിഞ്ഞാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.
തുണിയ്ക്കുള്ളില്‍ ഒരു പാല്‍ക്കുപ്പിയും നാപ്കിനുകളും വച്ചിരുന്നു. നിസ്‌ക്കാരത്തിനായി പള്ളിയിലെത്തിയ യുവാക്കളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. കരച്ചില്‍ കേട്ട ഭാഗത്തേയ്ക്ക് എത്തുമ്പോള്‍ നിലത്ത് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടെത്തിയത്.

ഹെയില്‍ പട്ടണത്തിലെ ഒരു പള്ളിയിലാണ് ഉപേക്ഷിച്ച ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ വിശ്വാസികള്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. പൂര്‍ണ ആരോഗ്യവാനാണ് കുഞ്ഞ്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള അന്വേഷണം ഇതിനോടകം തന്നെ പൊലീസ് ആരംഭിച്ച് കഴിഞ്ഞു.












Click it and Unblock the Notifications