ചോരകുഞ്ഞിനെ അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍
ബെയ്ജിംഗ്: പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെ അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ചൈനയിലെ ഒര്‍ഡോസിലാണ് എന്ന സ്ഥലത്തെ അഴുക്ക് ചാലില്‍ ചേരകുഞ്ഞിനെ കണ്ട വഴിയാത്രക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്തു.

16 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ കുഞ്ഞ് മരവിച്ച അവസ്ഥയിലായിരുന്നു. കുഴിയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ കുട്ടി രക്തത്തില്‍ മുങ്ങിയിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രമായിട്ടുള്ളൂ എന്ന് അറിഞ്ഞത്.
കുട്ടിയെ പുറത്തെടുക്കാന്‍ അല്പ സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ മരണം ഉറപ്പായിരുന്നു എന്ന് ഡോക്ടര്‍മ്മാര്‍ പറഞ്ഞു. കുട്ടിയെ എന്തിനാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചത് എന്ന് വ്യക്തമല്ല.












Click it and Unblock the Notifications