ബോയ്ഫ്രണ്ട് അറിയാതെ പ്രസവിച്ചു, മകളെ പൊക്കിള്‍ക്കൊടി പോലും മുറിക്കാതെ എറിഞ്ഞുകൊന്നു!
ന്യൂയോര്‍ക്ക്: ബോയ്ഫ്രണ്ട് അറിയാതെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്ത യുവതി നവജാത ശിശുവിനെ ഏഴാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു. പൊക്കിള്‍കൊടി പോലും മുറിക്കാതെയായിരുന്നു 33 കാരിയായ ജെന്നിഫര്‍ ബെറി കുഞ്ഞിനെ ജനാലയിലൂടെ എഴിഞ്ഞത്. വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞ് തല്‍ക്ഷണം മരിച്ചു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഓഫീസര്‍മാര്‍ കണ്ടത് കെട്ടിടത്തിന് താഴെ കുട്ടി മരിച്ചുകിടക്കുന്നതാണ്. വീഴ്ചയുടെ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനിക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നത് എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജനിച്ചയുടന്‍ തന്നെ മകളെ താഴേക്കെറിഞ്ഞ് കൊന്ന യുവതിയെ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ താന്‍ മറ്റൊരു മുറിയിലായിരുന്നു എന്ന് ജെന്നിഫര്‍ ബെറിയുടെ കാമുകന്‍ പോലീസിനോട് പറഞ്ഞു. തന്റെ കാമുകി ഗര്‍ഭിണിയാണ് എന്ന് പോലും തനിക്കറിയില്ലായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്.












Click it and Unblock the Notifications